Sunday, June 23, 2024
HomeKeralaകൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാര്‍ക്ക് ജോലി: പ്രശംസയുമായി ബ്രിട്ടീഷ് പത്രം.

കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാര്‍ക്ക് ജോലി: പ്രശംസയുമായി ബ്രിട്ടീഷ് പത്രം.

കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാര്‍ക്ക് ജോലി: പ്രശംസയുമായി ബ്രിട്ടീഷ് പത്രം.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ ഓടിത്തുടങ്ങാന്‍ വളരെ ചുരുങ്ങിയ സമയം മാത്രം മതിയെന്നിരിക്കെ, മെട്രോ പദ്ധതിയുടെ ഭാഗമായി ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കിയതിനെ പ്രശംസിച്ച്‌ ബ്രിട്ടീഷ് പത്രം ഗാര്‍ഡിയന്‍ രംഗത്ത്. ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാനുള്ള കേരളത്തിന്റെ നീക്കത്തെ അവര്‍ നേരിടുന്ന അവഹേളനവും വിവേചനവും അവസാനിപ്പിക്കാനുള്ള മാതൃകാപരവും ചരിത്രപരവുമായ ചുവട് വയ്പാണെന്ന് പത്രം എഴുതി. ഇന്ത്യയില്‍ ട്രെയിനുകളില്‍ ഭിക്ഷയെടുത്തിരുന്ന ഭിന്നലിംഗക്കാര്‍ ഈ മാസം മുതല്‍ കൊച്ചി മെട്രോയിലെ ജീവനക്കാരായി മാറും എന്നാണ് ഇതേക്കുറിച്ച്‌ ഗാര്‍ഡിയന്‍ എഴുതിയത്.
ഭിന്നലിംഗക്കാരായ 23 പേരെയാണ് ടിക്കറ്റ് കൗണ്ടറുകളിലുള്‍പ്പെടെ നിയമിച്ചത്. ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കുന്ന ഇന്ത്യയില്‍ ആദ്യത്തെ സംരഭമാണ് കൊച്ചി മെട്രോ. ഭിന്നലിംഗക്കാരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തിയത് കാരണം അവര്‍ ഭിക്ഷാടനവും ലൈംഗിക തൊഴിലും സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിതരായി. ദയനീയ മായ ഈ സാചര്യത്തില്‍ നിന്ന് ഭിന്നലിംഗക്കാരെ കൈപിടിച്ച്‌ ഉയര്‍ത്തുന്ന നീക്കമാണിതെന്നും പത്രം പറയുന്നു.
പൊതുവേ പാര്‍ശ്വത്കരിക്കപ്പെട്ടു പോകുന്ന ഭിന്നലിംഗക്കാരോട് സമ്ബര്‍ക്കം പുലര്‍ത്താന്‍ ആരും തയാറാവില്ല. അതിനാല്‍ തന്നെ ഭിന്നലിംഗക്കാര്‍ സമൂഹത്തില്‍ വേറിട്ട് ജീവിക്കുകയാണ് ചെയ്യുന്നത്. ഇവര്‍ക്ക് ജോലി നല്‍കാന്‍ പോലും ഒരാളും തയ്യാറാവില്ല. അവകാശങ്ങള്‍ ഹനിക്കപ്പെട്ട് സ്വജീവിതം എരിച്ചു തീര്‍ക്കാന്‍ അവര്‍ നിര്‍ബന്ധിതരാവും. ഈ സ്ഥിതി മാറണം. അതിന് അവര്‍ മുഖ്യധാരയിലേക്ക് വരേണ്ടതുണ്ട്. ദൈനംദിനം ആളുകളോട് ഇടപെടേണ്ടതുണ്ടെന്നും കൊച്ചി മെട്രോ വക്താവ് രഷ്മിയെ ഉദ്ധരിച്ചു കൊണ്ട് പത്രം റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഉപഭോക്തമാക്കളോട് നല്ല രീതിയില്‍ ഇടപെടുന്നതിനും ആവശ്യമായ പരിശീലന ക്ലാസുകള്‍ ഭിന്നലിംഗക്കാര്‍ക്ക് നല്‍കുന്നുണ്ടെന്നും രഷ്മി കൂട്ടിച്ചേര്‍ത്തു.
ഭിന്നലിംഗക്കാരിയും മെട്രോയില്‍ ജീവനക്കാരിയായി നിയമിക്കപ്പെട്ട വിന്‍സിയുടെ വാക്കുകളും പത്രം ഉദ്ധരിക്കുന്നുണ്ട്. ഭിന്നലിംഗക്കാര്‍ക്ക് ഒരിടത്തും ജോലി ലഭിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. ജോലി ലഭിച്ചാല്‍ തന്നെ സഹപ്രവര്‍ത്തകര്‍ക്ക് കളിയാക്കാനുള്ള വസ്തുവായാണ് തങ്ങളെ ഏവരും പരിഗണിച്ചിരുന്നത്. കൊച്ചി മെട്രോയില്‍ ജോലി ലഭിച്ചതിലൂടെ ഈ സ്ഥിതി മാറുന്നതില്‍ തില്‍ സന്തോഷമുണ്ടെന്നും വിന്‍സി ഗാര്‍ഡിയനോട് പറഞ്ഞു. തങ്ങളെ ബഹുമാനിക്കുന്ന ജീവനക്കാരാണ് മെട്രോയിലുള്ളതെന്നും വിന്‍സി പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments