Saturday, December 6, 2025
HomeLifestyleവിശക്കുമ്പോള്‍ ആഹാരം മോഷ്ടിക്കുന്നത് കുറ്റമല്ലെന്ന് കോടതി.

വിശക്കുമ്പോള്‍ ആഹാരം മോഷ്ടിക്കുന്നത് കുറ്റമല്ലെന്ന് കോടതി.

വിശക്കുമ്പോള്‍ ആഹാരം മോഷ്ടിക്കുന്നത് കുറ്റമല്ലെന്ന് കോടതി.

ജോണ്‍സണ്‍ ചെറിയാന്‍.
റോം: വിശപ്പ് മാറ്റാന്‍ ആഹാരം മോഷ്ടിക്കുന്നത് കുറ്റകൃത്യമല്ലെന്ന് ഇറ്റാലിയന്‍ കോടതി. ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പാല്‍ക്കട്ടിയും സോസേജും മോഷ്ടിക്കപ്പെട്ടെന്ന കേസ് പരിഗണിക്കവെയാണ് ഇറ്റലിയിലെ പരമോന്നതി കോടതി ശ്രദ്ധേയമായ വിധി പുറപ്പെടുവിച്ചത്. റോമന്‍ ഓസ്ട്രിക്കോവ് എന്നയാള്‍ 4.5 ഡോളര്‍ (200 രൂപയോളം) വില മതിക്കുന്ന ഭക്ഷണവസ്തുക്കള്‍ മോഷ്ടിച്ചെന്നായിരുന്നു കേസ്.
ഉക്രൈനിയന്‍ സ്വദേശിയായ ഓസ്ട്രിക്കോവ് വീട് പോലും ഇല്ലാത്ത ദരിദ്രനാണ്. ഇയാള്‍ ആഹാരത്തിന് വേണ്ടിയുള്ള അടിസ്ഥാനപരവും അടിയന്തിരവുമായ ആവശ്യം നേരിട്ടപ്പോഴാണ് ഭക്ഷണം എടുത്തതെന്നാണ് കോടതി നിരീക്ഷിച്ചത്. അതിനാല്‍ ഇത് കുറ്റകൃത്യമായി കാണാന്‍ കഴിയില്ല.അതിജീവിക്കാനുള്ള അവകാശം ഉടമസ്ഥതയ്ക്കും മുകളിലാണെന്നും കോടതി വ്യക്തമാക്കി.
2011ല്‍ ജനീവയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് റൊട്ടിക്കഷ്ണങ്ങള്‍ക്ക് പണം നല്‍കിയ ഓസ്ട്രിക്കോവിന്റെ പോക്കറ്റില്‍ രണ്ട് കഷ്ണം പാല്‍ക്കട്ടിയും ഒരു പാക്കറ്റ് സോസേജുമാണ് കണ്ടെത്തിയത്. 2015ല്‍ ഓസ്ട്രിക്കോവിന്റെ മേല്‍ മോഷണക്കുറ്റം ചാര്‍ത്തപ്പെട്ടു. ഇയാളെ ആറ് മാസം തടവിന് വിധിക്കുകയും 100 യൂറോ പിഴ വിധിക്കുകയും ചെയ്തിരുന്നു.
RELATED ARTICLES

Most Popular

Recent Comments