അമാനുല്ല വടക്കാങ്ങര.
ദോഹ: വൈജ്ഞാനിക മേഖലയില്‍ മികവ് നേടണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള വിദ്യാഭ്യാസ വിഭാഗം അധ്യക്ഷന്‍ ഡോ. കൂട്ടില്‍ മുഹമ്മദലി ആഹ്വാനം ചെയ്തു. അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ സ്ഥാപനങ്ങളില്‍ നിന്നും ഈ വര്‍ഷം സെക്കന്ററി മതപഠനം പൂര്‍ത്തിയാക്കിയ 50 വിദ്യാര്‍ഥി – വിദ്യാര്‍ഥിനികളുടെ ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ ഖത്തറിലെ വിദേശ യൂണിവേഴ്‌സിറ്റി കാമ്പസുകളിലും തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളിലെ ലോകോത്തര യൂനിവേഴ്‌സിറ്റികളിലും ചേര്‍ന്ന് പഠിച്ച് വൈജ്ഞാനിക രംഗത്ത് മുന്നേറണം. അറബി – ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നേടണം, എഞ്ചിനീയറിംഗ് – മെഡിസിന്‍ മേഖലയോടൊപ്പം തന്നെ മാനവിക വിഷയങ്ങളും ഉന്നത പഠനത്തിനു തെരഞ്ഞെടുക്കണമെന്നും ഡോ. മുഹമ്മദലി പറഞ്ഞു. മജ്‌ലിസ് എജ്യുക്കേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ സുശീര്‍ ഹസന്‍, ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഇന്‍സ്ട്രക്ടര്‍ ഡോ. ഹാനി സ്വലാഹ് മുഹമ്മദ് അബു ജല്‍ബാന്‍, അഹ്മദ് ബിന്‍ മുഹമ്മദി മിലിറ്ററി കോളേജ് വിസിറ്റിംഗ് പ്രൊഫസര്‍ ഡോ. അഹ്മദ് യഹ്‌യാ അലി, മൂസക്കുട്ടി ഒളകര, ഇ.പി അബ്ദുര്‍റഹ്മാന്‍ എന്നിവര്‍ റാങ്ക് ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിദ്യാര്‍ഥി പ്രതിനിധികളായ അമീന്‍ സുധീര്‍, നൂറ മര്‍യം എന്നിവര്‍ സംസാരിച്ചു. കെ അബ്ദുസ്സലാം, നജീബ് സി.എച്ച്, ഹബീബുര്‍റഹ്മാന്‍ കിഴിശ്ശേരി, ഡോ. എ.എ ഹലീം, നഫീസത്ത് ബീവി എന്നിവര്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡന്റ് കെ.സി അബ്ദുല്ലത്വീഫ് അധ്യക്ഷത വഹിച്ചു. അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ്യ ദോഹ പ്രധാനാധ്യാപകന്‍ എം.എസ്.എ റസാഖ് സ്വാഗതം പറഞ്ഞു. അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ്യ ശാന്തിനികേതന്‍ വക്‌റ പ്രധാനാധ്യാപകന്‍ ആദം എം.ടി നന്ദി പ്രകടനം നടത്തി. റിദ്‌വാ ഖാസിം ഖിറാഅത്ത് നടത്തി. ഫര്‍സീന്‍ ബിന്‍ത് സുബൈര്‍, ഫാത്വിമ അബ്ദുല്‍ അസീസ് ആന്റ് ടീം ഗാനം ആലപിച്ചു.