Thursday, March 28, 2024
HomeKeralaമണ്ണുമാന്തി യന്ത്രത്തില്‍ കയറ്റി കൂട്ടുകാരുടെ വക വധൂവരന്മാര്‍ക്ക് ഘോഷയാത്ര: വരന്റെ പേരില്‍ പോലീസ് കേസ്.

മണ്ണുമാന്തി യന്ത്രത്തില്‍ കയറ്റി കൂട്ടുകാരുടെ വക വധൂവരന്മാര്‍ക്ക് ഘോഷയാത്ര: വരന്റെ പേരില്‍ പോലീസ് കേസ്.

മണ്ണുമാന്തി യന്ത്രത്തില്‍ കയറ്റി കൂട്ടുകാരുടെ വക വധൂവരന്മാര്‍ക്ക് ഘോഷയാത്ര: വരന്റെ പേരില്‍ പോലീസ് കേസ്.

ജോണ്‍സണ്‍ ചെറിയാന്‍.
പുന്നപ്ര : മണ്ണുമാന്തി യന്ത്രത്തില്‍ കയറ്റി കൂട്ടുകാരുടെ വക വധൂവരന്മാര്‍ക്ക് ഘോഷയാത്ര പിന്നാലെ, ഗതാഗത തടസ്സമുണ്ടാക്കിയതിനു വരന്റെ പേരില്‍ കേസെടുത്തു വിവാഹം റജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പു തന്നെ പോലീസ് കേസ് റജിസ്റ്ററായി. കൂട്ടുകാരൊരുക്കിയ സമ്മാനത്തിന്റെ ഫലം വാങ്ങാന്‍ ഇപ്പോള്‍ വരന്‍ മാത്രമായി. ഞായറാഴ്ച ഉച്ചയ്ക്കാണു സംഭവം. വിവാഹമ!ുഹൂര്‍ത്തമായിരുന്ന ഞായറാഴ്ച ആലപ്പുഴ നഗരത്തിലും പരിസരങ്ങളിലുമായി ഒട്ടേറെ വിവാഹങ്ങളും അതിന്റെ ഫലമായി ദേശീയപാതയിലുള്‍പ്പെടെ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കുമായിരുന്നു.
അതിനിടയിലാണു ദേശീയപാതയിലൂടെ വധൂവരന്മാരെ സുഹൃത്തുക്കള്‍ മണ്ണുമാന്തി യന്ത്രത്തില്‍ കയറ്റി ഘോഷയാത്ര നടത്തിയത്. ആലപ്പുഴ നഗരത്തില്‍ വിവാഹം കഴിഞ്ഞു വരന്റെ വീട്ടിലേക്കു പോകുകയായിരുന്ന വധൂവരന്മാരെ തൂക്കുകുളം ജംക്ഷനില്‍ തടഞ്ഞ സുഹൃത്തുക്കള്‍ ഇരുവരെയും മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റിലേക്കു കയറ്റുകയായിരുന്നു.
കൗതുകം മാത്രം ലക്ഷ്യമിട്ടു നടത്തിയ വേറിട്ട ഘോഷയാത്ര പക്ഷേ, മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ കാത്തുകിടക്കേണ്ടി വന്ന യാത്രക്കാര്‍ക്കു തീരെ ഇഷ്ടമായില്ല. ചിലര്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു പുന്നപ്ര പൊലീസ് സ്ഥലത്തെത്തി മണ്ണുമാന്തി യന്ത്രം കസ്റ്റഡിയിലെടുത്തു.
വരന്‍ പുന്നപ്ര വടക്ക് പറവൂര്‍ അറയ്ക്കല്‍വെളി രാജപ്പന്റെ മകന്‍ അരുണ്‍കുമാര്‍ (30), മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവര്‍ കര്‍ണാടക സ്വദേശി ചിന്നപ്പന്‍ (24), ഉടമ ആലപ്പുഴ സ്വദേശി സാം മോന്‍ (40) എന്നിവര്‍ക്കെതിരെ കേസെടുത്ത പോലീസ് ചിന്നപ്പനെയും സാം മോനെയും അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. വിവാഹദിനത്തിന്റെ പരിഗണന നല്‍കി വരനെ അടുത്ത ദിവസം സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി വിട്ടു നല്‍കിയെന്ന് മലയാളമനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
RELATED ARTICLES

Most Popular

Recent Comments