Friday, April 19, 2024
HomeCinemaമമ്മൂട്ടിയും മോഹന്‍ലാലും വിളിക്കാത്തതില്‍ പരിഭവമില്ല; വാര്‍ത്തകള്‍ ആരുടെയോ സൃഷ്ടിയെന്നും സുരഭി.

മമ്മൂട്ടിയും മോഹന്‍ലാലും വിളിക്കാത്തതില്‍ പരിഭവമില്ല; വാര്‍ത്തകള്‍ ആരുടെയോ സൃഷ്ടിയെന്നും സുരഭി.

മമ്മൂട്ടിയും മോഹന്‍ലാലും വിളിക്കാത്തതില്‍ പരിഭവമില്ല; വാര്‍ത്തകള്‍ ആരുടെയോ സൃഷ്ടിയെന്നും സുരഭി.

ജോണ്‍സണ്‍ ചെറിയാന്‍.
മമ്മൂട്ടിയും മോഹന്‍ലാലും വിളിക്കാത്തതില്‍ പരിഭവമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ദേശീയ അവാര്‍ഡ് ജേതാവായ സുരഭി ലക്ഷ്മി. എന്തായാലും ഞാന്‍ പറഞ്ഞിട്ടില്ല. എനിക്ക് ഒരു പരിഭവവുമില്ല. അങ്ങനെയൊരു കാര്യം ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്തതാണ്. അല്ലെങ്കില്‍ തന്നെ അങ്ങനെ പരിഭവപ്പെടുന്നതില്‍ എന്തു യുക്തിയും അര്‍ത്ഥവുമാണുള്ളത്? സാമാന്യബോധമുള്ള ആരെങ്കിലും അങ്ങനെ ഒരു പരാതി ഉന്നയിക്കുമോ? ഇത് ആരുടെയോ സൃഷ്ടിയാണ്- സുരഭി ചോദിക്കുന്നു.
സമൂഹമാധ്യമങ്ങളുടെ കാലമല്ലേ? അങ്ങനെ പലതും വരാം. ഭാരതത്തിലെ പ്രതിഭാധനരായ രണ്ടു നടന്മാരാണ് മമ്മുക്കയും ലാലേട്ടനും. അവര്‍ക്ക് അവരുടേതായ ധാരാളം തിരക്കുകളുണ്ട്. നേരിട്ട് വിളിച്ചില്ലെങ്കിലും അവരുടെ അനുഗ്രഹവും മനസും ഞാനറിയുന്നു- മംഗളത്തോടാണ് സുരഭി വിവാദത്തോടെ മനസ്സ് തുറന്നത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സുരഭി നേടിയതിന് ശേഷമാണ് ഈ വിവാദം ഉയര്‍ന്നത്. ലാലും മമ്മൂട്ടിയും തന്നെ അഭിനന്ദിക്കാന്‍ വിളിച്ചില്ലെന്ന് സുരഭി പരാതിപ്പെട്ടതായായിരുന്നു വാര്‍ത്ത്. ഇതാണ് സുരഭി നിഷേധിക്കുന്നത്. തന്റെ ഭാവി പ്രതീക്ഷകളും ഈ അഭിമുഖത്തില്‍ സുരഭി പങ്കുവയ്ക്കുന്നുണ്ട്.
അഭിനയിക്കാനുള്ള എന്റെ ആഗ്രഹവും താല്പര്യവും ആരംഭിച്ചിട്ടേയുള്ളൂ. പ്രതിഭാധനരായ എല്ലാ നടന്മാര്‍ക്കും ഒപ്പം അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്നു. കൂടാതെ ഏതു കഥാപാത്രങ്ങള്‍ക്കും വഴങ്ങുന്ന തരത്തില്‍ അഭിനയശൈലി സ്വായത്തമാക്കണമെന്നും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. അതിനു വേണ്ടിയുള്ള കഠിനമായ ശ്രമത്തിലാണ് ഞാനിപ്പോള്‍- സുരഭി പറയുന്നു.
RELATED ARTICLES

Most Popular

Recent Comments