Thursday, September 19, 2024
HomeKeralaപോസ്റ്റല്‍ബാങ്കുകളിലും ഗുണഭോക്താക്കള്‍ക്കായി ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനമൊരുക്കുന്നു.

പോസ്റ്റല്‍ബാങ്കുകളിലും ഗുണഭോക്താക്കള്‍ക്കായി ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനമൊരുക്കുന്നു.

പോസ്റ്റല്‍ബാങ്കുകളിലും ഗുണഭോക്താക്കള്‍ക്കായി ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനമൊരുക്കുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
പാലക്കാട്: സംസ്ഥാനത്തെ പോസ്റ്റല്‍ബാങ്കുകളിലും ഗുണഭോക്താക്കള്‍ക്കായി ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനമൊരുക്കുന്നു. 2017 മാര്‍ച്ച്‌ 31 വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്തെ പോസ്റ്റ് പേമെന്റ് ബാങ്കില്‍ ഏകദേശം 1.26 കോടി അക്കൗണ്ടുകളുണ്ട്. ഇവയില്‍ 60 ലക്ഷം സേവിങ്സ് ബാങ്ക് അക്കൗണ്ടുകളാണ്. പൊതുമേഖലാ ബാങ്കുകളെയും സ്വകാര്യ, വാണിജ്യ ബാങ്കുകളെയും അപേക്ഷിച്ച്‌ അക്കൗണ്ട് തുടങ്ങുന്നതു മുതല്‍ ഇടപാടുകള്‍ നടത്തുന്നതുവരെയുള്ള കാര്യങ്ങള്‍ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കില്‍ ലാഭകരമാണെന്നതും പേമെന്റ് ബാങ്കുകളെ ജനപ്രിയമാക്കുന്നു.
ഒരുലക്ഷം രൂപവരെ നിക്ഷേപം സ്വീകരിക്കാനും കറന്റ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട് എന്നീ ബാങ്കിങ് സൗകര്യങ്ങളുമുള്ള ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കിന് ഡെബിറ്റ് കാര്‍ഡ് സൗകര്യവുമുണ്ട്. ഇതിനുപുറമെയാണ് ബാങ്ക് ഗുണഭോക്താക്കള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനമൊരുങ്ങുന്നത്.
ബാങ്കിങ്ങ് സേവനം നടപ്പാക്കുന്നതിന്റെ ഭാഗമായി കോര്‍ ബാങ്കിങ് സംവിധാനമൊരുക്കുകയും പോസ്റ്റല്‍ എ.ടി.എമ്മുകള്‍ പൊതുശൃംഖലയുമായി ബന്ധിപ്പിക്കുകയും ചെയ്തിരുന്നു. 56 എ.ടി.എമ്മുകളാണ് സംസ്ഥാനത്ത് അനുവദിച്ചിരുന്നത്.
സേവിങ്സ് ബാങ്കുകള്‍ക്ക് 20 രൂപയും കുറഞ്ഞ നിക്ഷേപമായി 50 രൂപയും വേണമെന്നാണ് പോസ്റ്റ് പേമെന്റ് ബാങ്കുകളിലുള്ള നിബന്ധന. 500 രൂപകൊണ്ട് കറന്റ് അക്കൗണ്ട് അടക്കമുള്ള മറ്റ് അക്കൗണ്ടുകളും തുടങ്ങാം. മറ്റുബാങ്കുകളെ അപേക്ഷിച്ച്‌ ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന് നിയന്ത്രണമില്ലെന്നതും ഇടപാടുകള്‍ക്ക് അമിതനിരക്കുകള്‍ ഈടാക്കില്ലെന്നതും പോസ്റ്റല്‍ ബാങ്കിങ് സേവനങ്ങളുടെ പ്രത്യേകതയാണ്. നിലവില്‍ സബ് പോസ്റ്റോഫീസുകളില്‍ ഒരുദിവസം ഏകദേശം മൂന്നുലക്ഷം രൂപയുടെ പണമിടപാടുകള്‍ നടക്കുന്നുണ്ട്.
RELATED ARTICLES

Most Popular

Recent Comments