കൃഷ്ണൻ കൃഷ്ണൻ. (Street Light fb group)
ഹൃദയത്തിനടിയിലെ-
തിരമാലകളെ
നിങ്ങൾ ശാന്തരാവുക’
സ്വപ്നം പോലൊരു കപ്പൽ
ഒഴുകി വരുന്നത് കാണുന്നില്ലേ ‘
അതിൽ ഈശ്വരന്റെ –
ഹൃദയത്തിൽ നിന്നൊഴുകിയ ‘
കവിതയുണ്ട്’
തിരമാലകളേ നിങ്ങൾ –
ശാന്തരാവുക
ആ കവിതയിൽ സമത്വത്തിന്റെ –
പുനർനിർണ്ണയിക്കപ്പെട്ട –
രൂപരേഖകളുണ്ട്.
സുഖം തുല്യമായി –
പങ്കുവയ്ക്കുന്നതിന്റെ
നീതിയുണ്ട്.
അനീതിയെ എതിർക്കുവാനുള്ള
തിളച്ചുമറിയുന്ന വിപ്ലവമുണ്ട്.
വെളുപ്പും കറപ്പും
വേർതിരിക്കാത്ത സമത്വം
ചട്ടിയിലെ ചോറ്
ആർക്കം കഴിക്കാമെന്ന സത്യം .
സമ്പന്നതയുടെ വേർതിരിവുകൾ
മുറിച്ചെറിയുന്ന വഴികൾ
നേരായ വിപ്ലവത്തിന്റെ
നേർവഴികൾ
തിരമാലകളേ നിങ്ങൾ
ശാന്തരാവുക
വിപ്ലവം വിറ്റു ജീവിക്കുന്നവരുടെ –
അന്ത്യദയനീയതയും
ഈ കവിതയിലുണ്ട്.
എന്തെന്നാൽ
ഈശ്വരനും വിപ്ലവകാരിയാണ് ‘
തിരമാലകളേ…
പുതിയ പുലരിക്കു വേണ്ടി
നിങ്ങൾ ശാന്തരാവുക