കുട്ടികവിതകൾ. (കവിത)

കുട്ടികവിതകൾ. (കവിത)

0
5189
style="text-align: justify;">ഇന്ദു വിനീഷ്. (Street Light fb group)
*അത്തിമരത്തിലെ തത്ത
പൊത്തിലിരുന്നൊരു തത്ത
പത്തായത്തിലെ നത്തമ്മാവനെ
കാണാൻ ചെന്നു തത്ത
അവളത്തിമരത്തിലെ തത്ത
നത്തമ്മാവനോ തത്തപ്പെണ്ണിന്
വിരുന്നുകൊടുത്തത് വിത്ത്
ആ വിത്തിൻ പേരോ മത്ത …
*എണ്ണപ്പാട്ട്
=========
ഒന്നേ വാ ഒന്നേ വാ
ഒന്നാംകുന്നിലേറാൻ വാ
രണ്ടേ വാ രണ്ടേ വാ
കണ്ടൊരാരും മിണ്ടണ്ട
മൂന്നേ വാ മൂന്നേ വാ
പുന്നെല്ലിൻ പാടത്തൊന്നോടാൻ വാ
നാലേ വാ നാലേ വാ
കാളക്കളിയൊന്നു കാണാൻ വാ
അഞ്ചേ വാ അഞ്ചേ വാ
പഞ്ചാരപായസമുണ്ണാൻ വാ
ആറേ വാ ആറേ വാ
കുറവന്റെ പാട്ടൊന്നു കേൾക്കാൻ വാ
ഏഴേ വാ ഏഴേ വാ
വാഴക്കൂമ്പിൻ തേനുണ്ണാൻ വാ
എട്ടേ വാ എട്ടേ വാ
തട്ടാതെ മുട്ടാതെൻ ചാരെ വാ
ഒൻപതേ വാ വമ്പനാം
കൊമ്പനാനപ്പുറത്തേറാൻ വാ
പത്തേ വാ പത്തേ വാ
തത്തയ്യം തെയ്യന്നം പാടാൻ വാ
തത്തയ്യം തെയ്യന്നം പാടാൻ വാ

Share This:

Comments

comments