Friday, May 3, 2024
HomeKeralaതൃശൂര്‍ പൂരത്തിന് കൊടിയേറി.

തൃശൂര്‍ പൂരത്തിന് കൊടിയേറി.

തൃശൂര്‍ പൂരത്തിന് കൊടിയേറി.

ജോണ്‍സണ്‍ ചെറിയാന്‍.
തൃശൂര്‍: വെടിക്കെട്ട് സംബന്ധിച്ച്‌ അനിശ്ചിതത്വത്തില്‍ പ്രതിഷേധം പ്രകടമാക്കി തൃശൂര്‍ പൂരത്തിന് കൊടിയേറി. തിരുവമ്ബാടിയില്‍ ആഘോഷങ്ങളോടെ തന്നെ കൊടിയേറിയപ്പോള്‍, ഒരാനപ്പുറത്തെ എഴുന്നെള്ളിപ്പും, ചെണ്ടയേന്തിയെങ്കിലും കൊട്ടാതെ പ്രതിഷേധമറിയിച്ച്‌ പെരുവനവും പങ്കെടുത്ത് പ്രതിഷേധം പരസ്യമാക്കിയായിരുന്നു പാറമേക്കാവിലെ കൊടിയേറ്റം.
രാവിലെ 11.45ന് തിരുവമ്ബാടിയിലും, 12.25ന് പാറമേക്കാവിലും കൊടിയേറി. പൂജയും ഭൂമി പൂജയ്ക്കും ശേഷം ആലും മാവും ദര്‍ഭയും കൊണ്ടലങ്കരിച്ച കൊടിമരം ആര്‍പ്പുവിളിയോടെ ദേശക്കാര്‍ ചേര്‍ന്ന് ഉയര്‍ത്തിയതോടെ പൂരത്തിെന്‍റ ആവേശം നഗരത്തിലേക്ക് കടന്നു.
കണിമംഗലം സതീഷാണ് തിരുവമ്ബാടി വിഭാഗത്തിന്‍്റെ കൊടിമരം ഒരുക്കിയത്. കൊടിയേറ്റത്തിന് ദേവസ്വം ഭാരവാഹികളും തട്ടകക്കാരും നേരത്തെ തന്നെ ക്ഷേത്രത്തിലത്തെിയിരുന്നു. ഉച്ചകഴിഞ്ഞ് തിരുവമ്ബാടിയുടെ പന്തലുകളായ നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാകകള്‍ ഉയരും.
കൊടിയേറ്റത്തിന് ശേഷം നടത്താറുള്ള വെടിക്കെട്ടിന് അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ പാറമേക്കാവ് ക്ഷേത്രത്തില്‍ ചടങ്ങ് മാത്രമാക്കിയാണ് കൊടിയേറ്റിയത്. സാധാരണ കൊടിയേറ്റത്തിനും പുറത്തേക്കുള്ള എഴുന്നള്ളിപ്പിനും അഞ്ചാനകള്‍ പങ്കെടുക്കാറുണ്ടെങ്കിലും ഇത്തവണ ഒരാന മാത്രമാക്കിയായിരുന്നു ചടങ്ങ് നടത്തിയത്. കൊടിയേറ്റിനുള്ള പാണി കൊട്ടിയ പെരുവനം, പുറത്തേക്കുള്ള എഴുന്നള്ളിപ്പില്‍ ചെണ്ടയില്ലാതെയായിരുന്നു പങ്കെടുത്തത്. പുറത്തേക്കെഴുന്നെള്ളിപ്പിലെ പ്രമാണം പെരുവനത്തിനായിരുന്നു. ഉച്ചകഴിഞ്ഞ് വെടിക്കെട്ടിന് പകരമായി കതിന പൊട്ടിച്ച്‌ ആചാര ചടങ്ങ് നിര്‍വഹിച്ചു.
കൊടിയേറ്റത്തിനുശേഷം വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടത്തി. പൂരത്തിെന്‍റ വരവറിയിച്ച്‌ നഗരത്തിലെ ആലുകളിലും ഇരുവിഭാഗത്തിന്‍്റെയും പൂരക്കൊടികളുയര്‍ന്നു. പൂരത്തിന്‍്റെ ഘടകക്ഷേത്രങ്ങളായ ലാലൂര്‍ അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രങ്ങളിലും രാവിലെ കൊടിയേറ്റം നടത്തി. വൈകീട്ടാണ് കണിമംഗലം, കാരമുക്ക്, പനമുക്കുംപിള്ളി, ചെമ്ബൂക്കാവ്, ചൂരക്കോട്ടുകാവ്, നൈതലക്കാവ് ക്ഷേത്രങ്ങളിലെ കൊടിയേറ്റം.
RELATED ARTICLES

Most Popular

Recent Comments