Friday, September 20, 2024
HomeLiteratureഅവൻ. (കഥ)

അവൻ. (കഥ)

അവൻ. (കഥ)

ആർച്ച ആരോമൽ. (Street Light fb group)
“എന്നെ… എന്നെ ഒന്ന്, കൊന്ന് തരുമോ നിങ്ങൾ ?”
അമർഷവും സങ്കടവും നിറഞ്ഞ അവന്റെ വാക്കുകൾക്കുമുൻപിൽ ഒരുനിമിഷം പതറിപ്പോയി അവൾ. ചുറ്റിനുമുള്ള രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ശ്രദ്ധ തങ്ങളുടെ നേരേ തിരിയുന്നതറിഞ്ഞപ്പോൾ, അവൾ, തിരികെ നടന്നു.
പതിനഞ്ചു വയസേ ഉള്ളൂ അവന്‌. അവധിക്കാലം, തിമിർത്തു നടക്കുന്നതിനിടയിലുണ്ടായ അപകടം. ഉയരത്തിലുള്ള മാവിന്റെ കൊമ്പിലേക്ക്‌ തോട്ടി എത്തിക്കാൻ ശ്രമിച്ചതാണവൻ. കൈയിൽ മുറുകെപ്പിടിച്ചിരുന്ന തോട്ടി, വഴുതിമാറി വൈദ്യുതിക്കമ്പിയിൽ ഉരസിയപ്പോൾ ചിറകറ്റുവീണത്‌ അവന്റെ സ്വപ്നങ്ങളായിരുന്നു.
കരിഞ്ഞുപോയ വിരലുകൾ നേരത്തേ തന്നെ മുറിച്ചുമാറ്റിയിരുന്നെങ്കിലും കൈപ്പത്തിയിലെ അവശേഷിച്ച മുറിവുകൾ വെല്ലുവിളിയായിരുന്നു. ഉണങ്ങാൻ മടിച്ച അവയിലൂടെ പഴുപ്പ്‌ മുകളിലേക്ക്‌ പടർന്നുകയറാൻ തുടങ്ങുന്നുവെന്ന് മനസിലാക്കിയപ്പോഴാണ്‌, അവൾ, ഡോക്ടർ രേഖ അവനെ സമീപിച്ചത്‌. കൈപ്പത്തികൾ പൂർണ്ണമായും മുറിച്ചുമാറ്റാനുള്ള അനുവാദം തേടി. അവന്റെ ജീവൻ നിലനിർത്താൻ അതല്ലാതെ മറ്റുവഴികളില്ലായിരുന്നു.
ഓപ്പറേഷൻ പൂർത്തിയാക്കി, തെല്ലുവിശ്രമിച്ച ശേഷം രേഖ റിക്കവറി റൂമിലേയ്ക്ക്‌ നടന്നു. മരുന്നുകളുടെ ആലസ്യത്തിൽ, മയങ്ങിക്കിടക്കുന്ന അവന്‌ അന്നേരം മറ്റാരുടെയോ ഛായയായിരുന്നു.
“മാളൂന്‌ ഏട്ടൻ പേരയ്ക്ക പറിച്ചുതരാട്ടോ….” ആ ശബ്ദം ചുറ്റിനും മുഴങ്ങുന്നതായവൾക്കു തോന്നി. ഒപ്പം സ്നേഹവാൽസല്യങ്ങൾ ചാലിച്ചൊരു കാറ്റ്‌ ആ മുടിയിഴകൾ തഴുകിയകലുന്നതവളറിയുന്നുണ്ടായിരുന്നു.
RELATED ARTICLES

Most Popular

Recent Comments