Friday, April 26, 2024
HomeHealthഒടുവില്‍ ആ രഹസ്യം പുറത്തായി : തന്റെ ആരോഗ്യത്തിനായി കുടിയ്ക്കുന്ന വെള്ളം ഏതെന്ന് വെളിപ്പെടുത്തി കോഹ്ലി.

ഒടുവില്‍ ആ രഹസ്യം പുറത്തായി : തന്റെ ആരോഗ്യത്തിനായി കുടിയ്ക്കുന്ന വെള്ളം ഏതെന്ന് വെളിപ്പെടുത്തി കോഹ്ലി.

ഒടുവില്‍ ആ രഹസ്യം പുറത്തായി : തന്റെ ആരോഗ്യത്തിനായി കുടിയ്ക്കുന്ന വെള്ളം ഏതെന്ന് വെളിപ്പെടുത്തി കോഹ്ലി.

ജോണ്‍സണ്‍ ചെറിയാന്‍.  
ന്യൂഡല്‍ഹി:അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ ശാരീരികക്ഷമതയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തെയും നിലപാടുകളെയും പുകഴ്ത്തി സഹതാരങ്ങളും മുന്‍ താരങ്ങളും അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കോഹ്ലിയുടെ ആരോഗ്യത്തിന് പിന്നില്‍ മറ്റൊരു രഹസ്യമുണ്ട്.
ഡല്‍ഹി സ്വദേശിയായ നമ്മുടെ ഈ സൂപ്പര്‍ ബാറ്റ്സ്മാന്‍ കുടിക്കുന്നത് ഇവിയന്‍ കമ്പനിയുടെ കുപ്പിവെള്ളമാണ്. ഫ്രാന്‍സില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഇതിന്റെ ഒരു ലിറ്റര്‍ ബോട്ടിലിന് 600 രൂപയാണ് വില. തന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഈ വെള്ളം മാത്രമാണ് അദ്ദേഹം കുടിക്കുന്നത്.
ക്രിക്കറ്റ് ഫീല്‍ഡില്‍ നിന്നും ക്ഷീണിച്ച്‌ എത്തിയാലും യാത്രയിലായാവും തന്റെ ഫിറ്റ്നസിന്റെ കാര്യത്തില്‍ അദ്ദേഹം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ല. ആറു മണിക്കൂറോളം ബാറ്റ് ചെയ്തതിന് ശേഷം നേരെ ജിമ്മില്‍ പരിശീലനെത്തിയിട്ടുണ്ട് കോഹ്ലിയെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
RELATED ARTICLES

Most Popular

Recent Comments