Saturday, May 18, 2024
HomeKeralaഎല്‍ഐസി: കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കുന്നില്ലെന്ന് പരാതി.

എല്‍ഐസി: കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കുന്നില്ലെന്ന് പരാതി.

എല്‍ഐസി: കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കുന്നില്ലെന്ന് പരാതി.

ജോണ്‍സണ്‍ ചെറിയാന്‍.
എല്‍ഐസിയുടെ ജീവന്‍ മധുര്‍ മൈക്രോ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കാലാവധി കഴിഞ്ഞിട്ടും ഇടപാടുകാര്‍ക്ക് പണം തിരികെ നല്‍കുന്നില്ലെന്ന് പരാതി. സബ് ഏജന്റുമാര്‍ മുഖേനയാണ് എല്‍ഐസി പണപ്പിരിവ് നടത്തിയിരുന്നത്. എല്‍ഐസി കോട്ടയം ഡിവിഷന് കീഴില്‍ ജീവന്‍ മധുര്‍ മൈക്രോ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിക്ഷേപിച്ചവര്‍ക്കാണ് പണം തിരികെ ലഭിക്കാത്തതായി ആക്ഷേപം. 100 മുതല്‍ 500 രൂപവരെയായിരുന്നു പ്രീമിയം. എന്നാല്‍ അഞ്ച് വര്‍ഷം കാലാവധിയുള്ള പദ്ധതി 2010 ല്‍ പൂര്‍ത്തിയായിട്ടും ഇടപാടുകാര്‍ക്ക് പണം തിരികെ ലഭിച്ചില്ല.
ഇതിന് കാരണമെന്തെന്ന് എല്‍ഐസി അധികൃതര്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല. ഇതോടെ ഇടപാടുകാര്‍ ഏജന്റുമാര്‍ക്കെതിരെ തിരിഞ്ഞു.
ഇത് ഏജന്റുമാരെ പ്രതിസന്ധിയിലാക്കി. ഇടപാടുകാര്‍ പണം തിരികെ ആവശ്യപ്പെടുന്നതിനാല്‍ എല്‍ഐസിക്കെതിരെ സമരത്തിനൊരുങ്ങുകയാണ് ഏജന്റുമാര്‍.
പ്രതികരണ വേദി രൂപം നല്‍കി എല്‍ഐസിക്കെതിരെ സമരം നടത്താനാണ് ഏജന്റുമാരുടെ തീരുമാനം. ഇതിന്റെ ആദ്യഘട്ടമായി ചൊവ്വാഴ്ച എല്‍ഐസി പത്തനംതിട്ട ഓഫീസിന് മുന്നില്‍ ഇവര്‍ ധര്‍ണ നടത്തും
RELATED ARTICLES

Most Popular

Recent Comments