Saturday, May 18, 2024
HomeLiteratureപട്ടട. (കഥ)

പട്ടട. (കഥ)

പട്ടട. (കഥ)

സാലി (കാത്തു).
മനസു അസ്വസ്ഥമായിരുന്നു .ജോലിയില്‍ തീരെ ശ്രദ്ധ കേന്ദീകരിക്കാന്‍ ഇന്ന് കഴിഞ്ഞില്ല. വേഗം വീട്ടില്‍ എത്തണം . മനസ് വെബി.എന്തോ കുറെകാലായി അമ്മയെ കണ്ടിട്ട് ഒന്ന് കാണാനുംഅമ്മയുടെ ഓ രത്തിരിക്കാനും ഏറെ മോഹം ,അമ്മയിപ്പോൾ വീട്ടിൽക്കൊണ്ടുവന്നു വിട്ടൂന്നല്ലേ മോഹൻ പറഞ്ഞത് ?ഞാനില്ലെങ്കിലും അവൾ അമ്മയെ നോക്കി കൊള്ളും ശങ്ക തീരെ വേണ്ട കൂടാതെ ബെറ്റി യേ താൻ എല്ലാം പറഞ്ഞു ഏര്‍പ്പെടുത്തിയതുമാണ് .പക്ഷെ ,മോഹന്‍ അവിടെ ഉണ്ടെങ്കില്‍ അമ്മയുടെ കണ്ണുവെട്ടിച്ചു അവള്‍ക്ക് സ്വൈര്യം കൊടുക്കില്ല എന്ന് നല്ലത്പോ ലെ തനിക്കറിയാം .ആ ജന്മം അങ്ങനെ ആയിപോയി ,,അനിയത്തിയുടെ മകന്‍ ആണെങ്കിലും പറയാതിരിക്കാന്‍ തരമില്ല ,
ജോലിയില്‍ നിന്നും ഒരുതരത്തില്‍ പുറത്തുകടന്നു .നടുവിന് നല്ല വേദന കുനിഞ്ഞിരുന്നു ഏറെ നേരം ടൈപ്പ് ചെയ്തതുകൊണ്ടാകാം സാരമില്ല, വണ്ടി എടുത്തു വേഗത്തില്‍ തന്നേ വീട്ടിലേക്കു കുതിച്ചു . അതുക്കൊണ്ട് ഏറെ നേരം ചുവപ്പ് വെട്ടത്തിൽ കാത്തു നില്‍ക്കേണ്ടി വന്നില്ല ,,പച്ച വെളിച്ചം തന്നെ ക്കണ്ട് വഴികാട്ടി യത് പോലെ തോന്നി
“,ഹോ സമാധാനം”
മുറ്റത്ത്‌ അവന്റെ കാര്‍ കാണുന്നില്ല ,അവന്‍ അമ്മെയെ വീട്ടിലാക്കിയതിനുശേഷം ഉടനെ സ്ഥലം വിട്ടിരിക്കുന്നു ,നല്ല കാര്യമായി .
കാറിന്റെ ഹോണ് കേട്ട ഉടനെ ബെറ്റി വന്നു ഗേറ്റ് തുറന്നു. പാവം കുട്ടി തനിക്ക് വേണ്ടി അവള്‍ എത്ര അധികം കഷ്ടപെടുന്നു ,,തന്റെ സഹായിയാണ് അവള്‍ ,ആരും ഒന്ന് നോക്കി പോകുന്ന ,സൌന്ദ ര്യം ,അത് പോലെ ത്തന്നെ പഠന കാര്യത്തിലുംമിടുക്കി കുട്ടിയാണവൾ പണത്തിനിത്തിരി കഴിവ് കുറഞ്ഞാലും പഠിക്കാന്‍ ബഹുമിടുക്കി .തന്റെ കാരുണ്യമാണ് അവളുടെ പടിപ്പെന്നു ഗോമതി ഇടയ്ക്ക് ഇടയ്ക്ക് എന്നെ ഓര്‍മിപ്പിക്കും .തന്റെ ബാങ്കിലെ പ്യൂണ്‍ ആണ് ഗോമതി . നല്ല കുടുംബത്തില്‍ ജനിച്ച വളായിരുന്നു ഗോമതി . അതൊരു പ്രേമ വിവാഹമായിരുന്നു വീട്ടിൽ ഇഷ്ടമില്ലാതെ നടന്ന വിവാഹം അതുകൊണ്ട് തന്നെ അവൾക്കു വേണ്ടി കരുതാൻ ആരുമുണ്ടായിരുന്നില്ല ബെറ്റി ജനിച്ചപ്പോഴേ ബെറ്റിയുടെ അച്ഛന്‍ ഗോമതിയുടെ ഭര്‍ത്താവ് ഒരിക്കല്‍ കാലുകുഴഞ്ഞു വീണു,പിന്നെ കിടന്ന കിടപ്പാണ് ഉള്ളത് മുഴുവൻ വിറ്റു ചികിത്സിച്ചു,വൈദ്യത്തിനു പറ്റുന്നതൊക്കെ ചെയ്തുനോക്കി ,യോഗം അല്ലാതെന്തു പറയാന്‍,..
ബെറ്റി ,എവിടേ കുട്ടി,,, അമ്മ ?

അകത്തുണ്ട് ആന്റി യമ്മേ ,

പെട്ടന്ന് അവള്‍ അകത്തേക് വലിഞ്ഞു ,അവളുടെ മുഖത്തു ഒരു ഭീതി കണ്ടു എന്താ മോളേ ,, നിനക്ക് ???,
അതോ ആന്റിയമ്മേ ,,അമ്മൂമ എന്നോട് ഒന്ന് കോര്‍ത്തു,
എന്തിനു? അവളോട്‌ അനേഷി ച്ചു,
ഗോപി വളരെ കഷ്ട്ടപെട്ടിട്ടല്ലേയ് അന്യ നാട്ടില്‍ കിടന്നു കാശു ണ്ടാക്കാനത്
,,എന്തിനാണ് നീയിങ്ങനെ നൂറു കൂട്ടം കറികള്ഉണ്ടാക്കണ -ന്റെ കുട്ടിയെ എന്ന്ഒക്കെഅവളോട്‌ ചോദിചൂത്രേ
ഞാന്‍ അതുകൊണ്ട് പോവ്വാന്ഞാനും അമ്മമ്മയും ചേരില്ല ആന്റി അമ്മേ
സാരല്യ കുട്ട്യേ ,ഞാന്‍ അമ്മയോട് പറയാം ,അമ്മ വയസായതല്ലേ മോളെ
വേണ്ട വേണ്ട ,,ഇനി അതുമതി
അവള്‍ക്ക് വീണ്ടും പേടി ,
അമ്മേ ???,,എവിടേയാ നീ ?? എന്റെ കര്ത്യാനി വാരസ്യാര്‍ അച്ഛന്റെ കാത്തുട്ടി ?

ആ! കുട്ടി നീയെത്തിയോ ,

ന്റെ കുട്ട്യേ ഞാന്‍,ഒരുതര ത്തിലാ അതുമ്മേ ഇരുന്നു ഇ വിടേവരെ എത്തിയേ ,,അവന്റെ ഒരു വിടലേ മോഹന്റ കാറിന്റെ വേഗതയെ കുറിച്ചാണ് അമ്മ പറയുന്നത് കൂടുതൽ പറഞ്ഞാൽ അമ്മ വിശദീകരിക്കും
പരദൈവങ്ങള് –ന്നേ കാത്തൂന്ന് പറഞ്ഞ മതിയല്ലോ
,,അമ്മ വിവരിക്കാന്‍ തുടങ്ങി ,എനിക്ക് റിയാം
മോഹന്റെ ഡ്രൈവിംഗ് അല്ലേ പറയാ തിരികുകയ ഭേദം. അമ്മ പഴയ തലമുറ ക്കാരി യാണ് വയസായീന്നു. ഒന്നും അവനു അറിയില്ല ,ഒരു തരത്തിലാണ് ഞാൻ അവനോടു അമ്മ യേ ക്കൂട്ടി വരാന്‍ പറഞ്ഞതു തന്നെ
,അമ്മ അല്‍പ്പം കൂനിയിട്ടുണ്ടോ ?ഒറ്റനോട്ടത്തില് ക്ഷീണം തോന്നിച്ചുഅമ്മ നേരെ തിരിച്ചു ആ ചോദ്യം എന്നോട് തന്നെ ചോദിച്ചു
എന്റെ കുട്ട്യേ ഇയ്യ്‌ ചടചിരിക്കുനൂ ,,എന്താ പറ്റിയെ നെനക്ക് ?,അമ്മയുടെ ചോദ്യങ്ങള്‍ ,ഉത്തരങ്ങള്‍
ഇല്ലമ്മേ എനിക്ക് വണ്ണം കൂടിയിട്ടുണ്ട്
താന്‍ പറഞ്ഞു ഒപ്പിച്ചു ,
എന്റെ അമ്മ ,ഈശ്വര !തലമുഴുവന്‍ വെള്ളി കയറി പാകിയിരിക്കുന്നു ,,,മുഖ ത്തു ആകെ ചുളിവുകള്‍ ,,,ആ മുഖത്ത് ഒന്ന് ചേര്‍ത്ത് ഉമ്മ കൊടുത്തു
എന്താ കുട്ടേയ് ഇതു
,,അമ്മക്ക് ഒരു കൊച്ചു നാണം
എന്റെമ്മേ ഞാനെത്ര നാളായി അമ്മ യോടു പറയണത
-ന്റെ കൂടെ വന്നു നില്‍ക്കാന്‍ ,,,ആര് കേള്കാന ?
അമ്മയുടെ അസ്ഥി തറ ,,,വിളക്ക് വെക്കല്‍ ഒക്കെ അമ്മക്കെപ്പോഴും ഓരോരോ ന്യായീ കരണം അതുകൊണ്ട് തനിക്ക് എപ്പോഴും ആവലാതി ആണ് താനും
അതുപോട്ടെ അമ്മ വല്ലതും കഴിച്ചുവോ ,?
ആ കുട്ടി നിര്‍ബന്ധിച്ചു ..
വേണ്ടായിരുന്നു ,,,നീയോ ,?കുട്ടി
,,അമ്മേ ആദ്യംഞാന്‍ കുളിക്കട്ടെ പിന്നേ മതി
ബെറ്റി ചായ ഉണ്ടാക്കി കൊണ്ടുവന്നു ,,ബെറ്റി അമ്മക്ക് കൊടുക്കൂ ഞാനിപ്പോള്‍ വരാം,
കുളിക്കാന്‍ വേണ്ടി ഒരുങ്ങി
, അമ്മ കുളിച്ചോ ബെറ്റി ?,,അമ്മ വന്ന ഉടനെ കുളിച്ചു കഴിഞ്ഞു , ബെറ്റി ഒര്മാപെടുത്തി ,,,അത് പതിവാണ് ,
വേഗം കുളിച്ചെന്നു വരുത്തി താഴേക്ക് വന്നു
ബെറ്റി പോകാനുള്ള വട്ടം കൂട്ടലില്‍ ആണ് ,,
ആന്റി മ്മേ ഞാന്‍ പോവാണ്‌,,, ശരി മോളേ അങ്ങനെ ആവട്ടെ ,,നീയ് ചായ കുടിച്ചുവോ ??
ആ , നിക്കൂ കുട്ടി കുട്ടി ,,ഇതു കൂടെ കൊണ്ടോകു,
എന്താണ്?? ,,, അമ്മൂമേ ,
വിമലേ
ആ ബാഗു തുറക്കൂ ,,അതില്‍ ഒരു ജോഡി ,,ഉടുപ്പ് ഉണ്ട് അത വള്‍ക് കൊട്ത്തെക്കൂ ,,
,എന്തിനാ അമ്മേ ,ഇതൊക്കെ??,ആരാണ് മേടിച്ചത് ,,അതോ അപ്പുറത്തെ വീടിലെ സുമയുടെ മകള്‍ ഇതിട്ടു കണ്ട പ്പോള്‍ എനിക്കൊരു പൂതി പൊന്നുവിനും ഈ കുട്ടിക്കും ഒന്നെടുത്താ ലോന്നു ,,,അങ്ങനെ വാങ്ങിച്ചു,,,,
ന്റെ,,, അമ്മേ നമ്മൾടെ പൊന്നു ഇ തിടില്ല്യ എന്നു പറയാന്‍ പേടി ,,അമ്മക്ക് അത് ഇഷ്ട്ടവില്യ ,,മിണ്ടാതെ ,,മേടിച്ച് വെച്ചു ,,അവള്‍ ജീന്‍സ് ആണ് ഇടുക പതിവ് ,പാവം ബെറ്റി അതെടുത്തു തിരിച്ചുംമറിച്ചും നോക്കി അവള്‍ക് നന്നേ ബോധിച്ചു ന്നു തോന്നി
നന്ദി
അമ്മമ്മേ
അതുമായി അവള്‍ നിധികിട്ടിയപോലേഅടുക്കള യിലേക്ക് പോയ്യി ,,അമ്മയുടെ സ്നേഹം ഇ ങ്ങനെയാണ് ,പുറത്തു കാണിക്കാന്‍ അറിയില്ല എന്നാ ആ സത്യം ബെറ്റികും കുറച്ചൊക്കെ മനസില്ലാക്കിയിട്ടുണ്ട് എന്നാലും അവള്‍ കുട്ടിഅല്ലെയ് പെട്ടന്നു കോ പിക്കും അതാണേല്‍ എന്റെ അമ്മക് അറിയുകയും ഇല്ല,,,
കുളിമുറിയിലേക്ക് പോകവേ തന്നേ പുറകില്‍ നിന്ന്നും അമ്മ വിളിച്ചു
വിമലേ ,കുട്ട്യേ ,,ഫോണ്‍ ,,ഗോപിട്ടെന്‍ ആവും
നീയ് ഫോണ്‍ എടുക്കു ,,,,ഓടി ചെന്ന് ഫോണ്‍ എടുത്തു ,
ഹലോ
ആരാണ് ?
mom This is is me,ponnu ..
we will be reaching there on today ,
what?child
yes .mom I am with all my frds ,
we have 4 days off
we already started ,
my god
No child .not on today ,
why mom?
തന്റെയ് സപ്ത നാഡികളും തളരുന്നു ,,ഈശ്വര ക്ഴ്ഞ്ഞ പ്രാവശ്യം അമ്മയും അവളും തമ്മില്‍ ഒരു വാക് തര്‍ക്കം ഉണ്ടായതാണ് ഇനിയും ,,,അവള്‍???? അവള്‍ ഇല്ലാത്ത നേരം നോക്കി അതാണ് താന്‍ അമ്മയെ ഇങ്ങോട്ട്കൊണ്ട് വന്നതും ,,ഇനി?
എന്താ കുട്ട്യെ ,അമ്മ ,,ചോദിച്ചു .
അമ്മേ ,,,പൊന്നു വരണൂ ണ്ടത്രെ
ഓ അതിനെന്താ പ്പം – അവള്‍ വരട്ടെ –ന്റെ ,പൊനൂനെ..അമ്മൂമ ശി ,,നാളായി .. കണ്ടിട്ട്.
അമ്മ പണ്ടത്തേ പിണക്കം എല്ലാം മറന്നിരിക്കുന്നു ,,,എന്താ ചെയ്യ ഭഗവാനെ , ,ഇനി ഗീതയെ വിളിച്ചാലോ? ,
മോഹന്റെ അമ്മ, ഗീത .തന്റെ അനിയത്തി, അമ്മയുടെ ഇളയ മകള്‍ പക്ഷേ അമ്മക്ക് അവളെ ഇഷ്ട്ടമല്ല. അനുസരണ ഇല്ലാത്ത കുട്ടി അശ്രീകരം എന്ന് ആണ് അവളെ അമ്മ പറയ്യാര് ഗീതാ നസ്രാണി പയ്യനെ കെട്ടിയ മുതല്‍ക്കു അമ്മയുടെ മനസില്‍ നിന്നും അവളെ പറിച്ചു കളഞ്ഞിരിക്കുന്നൂ ..അവിടെ 4 ദിവസം അമ്മയെ നിര്‍ത്താം ,,ഗീത യേ വിളിച്ചു ഇടപാടാക്കി
അമ്മേ —
ഗീത ഇന്നു ങ്ങടു വരന്നുണ്ട് ഷാജി ആന്റണിയും മോഹനും ഇന്ന് മദ്രാസിന് പോകന്നുവ ത്രേ ,,ഒറ്റക്കാ യതുകൊണ്ട്‌അമ്മ അവളുടെ വീട്ടില്‍ ചെല്ലണംന്നു –പറഞ്ഞു പാവം അമ്മ യ ഒഴിവാക്കൻതനിക്കു ഇഷ്ട്ടം ഉണ്ടായിട്ടല്ല
ഗീതയ്ക്കും അമ്മ ഇവിടെ വരു ബോള്‍ ഗീതടെ അടുത്തു പോവാത്തത് കാരണം സങ്കടം ഉണ്ട് എങ്കിലും ഇപ്പോള്‍ ,കള്ളം പറയേണ്ടി വന്ന പ്പോള്‍ വേദന തോന്നി
ഞാനോ ??,
? ന്റെ കുട്ടിയെ ഞാനില്ല്യ ,,,ആ നസ്രാണി യുടെ ,,,അതുമല്ല അവള്‍ടെ മകന്‍ ,മോഹന്‍ ആന്റണി അവനെ- ന്റെ ,കണ്ണിനു തന്നേയ് ,കാണണ്ട
ഗീത,,, നസ്രാണി ഷാജി ആന്റണി യുടെ ഭാര്യാപദം സ്വീകരിച്ച തും അന്ന് തന്നേയ്ഉണ്ടായ അച്ഛന്റെ മരണവും അമ്മയെ ഏറെ തളര്‍ത്തി യി രുന്നു അവരുടെ ജീവിതം എന്നേ കാട്ടിലും സന്തോഷം നിറഞ്ഞതാണെന്ന് അമ്മയോട് നൂറു തവണ ഞാന്‍ പറഞ്ഞിട്ടുണ്ട്
അതൊന്നും അമ്മക്ക് സ്വീ കാര്യമല്ല ,,പഴയ മനസു അല്ലെ ഇനി മാറ്റിയിട്ടും വലിയ കാര്യം ഒന്നും ഇല്ലെന്നു ത്തനിക്ക റിയാം ,,, അതുകൊണ്ട് അമ്മയെ ഞാന്‍കൂടുതല്‍ വേദന പെടുത്താന്‍ ശ്രമിചില്ല
ഇപ്പോൾ വരാം അമ്മെ
ശരി നീ കുളിച്ചിട്ടു വരൂ വിമലേ പെട്ടന്ന് കുളിച്ചെന്നു വരുത്തി പറഞ്ഞത് വിഷമം വരുത്തിയോ ആവോ
അയ്യോ സന്ധ്യ ആയല്ലോ ,, ഇനി വിളക്ക് വെച്ചിട്ടാകാം അമ്മയോടുള്ള കുശലം
, ബെറ്റി വിളക്ക് പുളിയ്യിട്ടു തേച്ചു കഴുകി തുടച്ചു വെച്ചിട്ടുണ്ട് വിളക്കില്‍ എണ്ണ പകര്‍ന്നുത്തെറുത്തു വെച്ച തിരി യിട്ടു അമ്മക്ക് അത് പണ്ട് മുതല്കുള്ള ചിട്ട ആണത് അത് മുടക്കുന്നത് അമ്മയ്ക്ക് ഇഷ്ട്ടമല്ല
,ദീപം ദീപം എന്ന് ജപിച്ചുകൊണ്ട്‌ ഉമ്മറത്തേക്ക് നടന്നു ഉമ്മരപടിമേല്‍ വിളക് വെച്ചു ഇനി അമ്മ വന്നിട്ടാകാം നാമം ജപം ,
അമ്മേ വരൂ
,തൊട്ടു തൊഴുതോള് ഇനി ,
മുറ്റത്തെ തുളസി തറയില്‍ യില്‍ നിന്നും ഒരു ഞെട്ട് ഇല പറിച്ചെടുത്തു തലയില്‍ തിരുകി
അമ്മേ ,,
എവിടേ?,അമ്മെ , ഇങ്ങട് വന്നെ ,,
,അമ്മ ഇനി മൂത്ര പുരയിലേക് പോയ്യോ പുറകു വശത്തെ മൂത്രപുര അമ്മയ്ക്ക് അറിയാം
അമ്മേ ഉറക്കെ വിളിച്ചു
ഈ അമ്മ എവിടേ?
മുകളില്‍ ഒന്ന് പോയി നോക്കട്ടേ അമ്മ എവിടേം പോകാന്‍ വഴിയില്ല ഇല്ലല്ലോ
പുറത്തിറങ്ങി നോക്കി
ഈ അമ്മ എന്ടീശ്വ ര
,ഇന്ന് നേര ത്തെ ഇരു ട്ടു പരന്നു ഒന്ന് വസന്തെടുത്തിയുടെ വീട്ടില്‍ പോയിട്ടുണ്ടാവും
നോക്കിയാലോ,ചിലപ്പോള്‍ വന്നാല്‍ അമ്മ അവിടെ പോകാറുണ്ട് ,
,വസന്തെടുത്തി ,അമ്മ ഇവിടേ,വന്നോ ?,
അമ്മയോ?
ഇല്ലല്ലോ ,
ഓടി വീണ്ടും അകത്തു കയറി നോക്കി ഇ വിടെഎവിടെയും ഇല്ല ,,അമ്മേ ,,എവിടെയാ എന്റെയീ അമ്മ ?
,പഴയ അടുക്കള ഭാഗത്ത്‌ ഒരു തുളസിചെടി ഉണ്ട് അവിടെ പോയ്യിട്ടുണ്ടാകും ചിലപ്പോള്‍ ഞാന്‍ വിളക്ക് വെക്കാന്‍ പോകനത് അമ്മ കണ്ടതാണ് ,, തുളസി നുള്ളാന്‍,,, അത് ശരിയാണ് ,,ഈശ്വര അവിടെ ജോലിക്കാര് പകുതി ആക്കി,, തീര്ക്കാതെ പോയ കിണര്‍ ഉണ്ട് അത് അമ്മക്ക് നിശ്ചയോം ഉണ്ടാവില്യ അവിടെങ്ങാനും ??? ഓടി അവിടെ എത്തി
അയ്യോ ,അമ്മയു ടെഒരു ചെരുപ്പ് ഇവിടേ ഉണ്ടല്ലോ അമ്മെ ,,അമ്മെ ഒന്ന്കിണറ്റിനകത്തേക്ക് പാളി നോക്കി ,അയ്യോ നുരകള്‍ പൊങ്ങുന്നു സെറ്റ് ,,മുണ്ടിന്റെയ് അറ്റം അല്ലേ അത് ????വസ്ന്തെച്ചി ,,,അമ്മ ???? കണ്ണുകളില്‍ ഇരുട്ടു പടരുന്നു കാലിടറുന്നുകുഴഞ്ഞു കുത്തി നിലത്തിരുന്നു ——————————————————–
നേരം ഇത്തിരി വെളുത്തല്ലോ ഈശ്വര ഇന്നിനി ഓഫീസില്‍ പോകാന്‍ വൈകും , വേഗം എണീക്കാന്‍ നോക്കി കഴിയുന്നില്ല കൈകള്‍ക്കു ഘനം അനങ്ങുന്നില്ല
എന്ത പറ്റിയത് തനിക്ക് , കാലുകളും ബ ന്ധിച്ചിട്ടുണ്ട്
,കണ്ണ് പതുക്കെ തുറന്നു ,,
അയ്യോ ഗോപിയേട്ടന്‍ ,,
സ്വപ്നം ,,,എന്തായിത് ,,,,,അല്ല
ഒന്ന് കൂടി കണ്ണ് തിരുമി
ഗീതു, ഷാജി പൊന്നൂ ,എല്ലാരും ഉണ്ടല്ലോ ,
അമ്മേ

പൊന്നു,,നീ എപ്പോള്‍ വന്നു മോളേ

കിടന്നോ അമ്മേ ,,എണീക്കണ്ട
നീ എപ്പോ വന്നു ??
ഒന്നുല്യ അമ്മേ അമ്മ കിടക്ക് …,,
എന്താ ഇവിടേ ?ഗോപിയ്യേട്ട നിങ്ങള് എപ്പോ വന്നൂ?
ഗോപ്യേട്ടന്‍ ,പതുക്കെ തന്നേ ചാരി ഇരുത്തി ,
,,എന്താ ഗോപിയേട്ട ?
എന്നെ അറിയിക്കാതെ വന്നത് പരിഭവമുണ്ട് ട്ടോ ,എത്ര നാളായി ഗോപിയെട്ടനേ ഞാന്‍ കണ്ടിട്ട് , എന്താണ് പറയാതെ വന്നത് ,??
ആരോടും പറയാതെ ഇപ്പോള്‍?? എന്നിട്ട്?
എന്റെ ഗോപിയേട്ടന്‍ വന്നപ്പോള്‍ എല്ലാരുമെന്തിനാണിപ്പോ വന്നത് സകല ജനം ചുറ്റിലുംഒന്ന് പോവണു ണ്ടോ
,,വാ….. ഗോപിയെട്ട ,,നമുക്ക് പോകാം ,
,എങ്ങോട്ടാ വിമലേ ,,,
.ഗോപിയെടന്‍ കണ്ണ് തുടക്കുന്നു
,എന്താ ഗോപിയേട്ട ?,
തന്ത്രി അവിടെ തിരക്ക് കൂടുന്നു ഗോപിയേട്ട ,,മോഹന്‍ ഗോപിയേട്ടനെ വിളിച്ചു ,
,ഇവനിതുവരേ പോയില്ലേ ,
,മോഹന്‍ ?,,അമ്മ –എവിടെ,?
ഞാനത് മറന്നു അമ്മ വന്നപ്പോള്‍ എല്ലാരും വന്നൂലോ ,,,, അയ്യോ ഞാന്‍ അമ്മയെ വിളിക്കട്ടെ അമ്മയ്ക്ക് ,
ചായ കൊടുത്തില്ല ,
എടുക്കാന്‍ നേരമായി ,,വരൂ എല്ലാരും
മോഹന്‍ എന്താ പറയണേ ???
വരൂ വിമലേ ,,ഗോപിയെട്ടന്റെയ് കൈ പിടിച്ചു പതുക്കെ ഉമ്മറത്തേക്ക് നടന്നു
,കത്തിചു വെച്ച നില വിളക്കിനും ചുറ്റും കുറേ പേര്‍ ,,അതില്‍ ആരാണ് ???? വെള്ള മൂടിയ തുണി ,,,എരിയുന്ന ചന്ദന തിരികള്‍ ,, കാര്‍ത്യാനി വാരസ്യാര്‍ തന്റെ ,അമ്മക്ക് ,,എന്തുപറ്റി ? അമ്മക്ക് ,, തന്റെ കാലുകളുടെ ശക്തി കുറയുന്നുവോ കണ്ണില്‍ ഇരുട്ടു പടരുന്നുവോ ,,പതുക്കെ ആ മാറിലേക്ക്
ചാരി ,, ഗോപിയെട്ടന്റെയ് മാറിലേക്ക്
,

 

RELATED ARTICLES

Most Popular

Recent Comments