Thursday, April 25, 2024
HomeHealthഎച്ച്‌1 എന്‍1 പകര്‍ച്ച പനിക്കെതിരെ മെഡിക്കല്‍ കോളജില്‍ തീവ്രയജ്ഞം.

എച്ച്‌1 എന്‍1 പകര്‍ച്ച പനിക്കെതിരെ മെഡിക്കല്‍ കോളജില്‍ തീവ്രയജ്ഞം.

എച്ച്‌1 എന്‍1 പകര്‍ച്ച പനിക്കെതിരെ മെഡിക്കല്‍ കോളജില്‍ തീവ്രയജ്ഞം.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: നിലവിലെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് എച്ച്1 എന്‍1 എങ്ങനെ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കുകയും പ്രതിരോധിക്കുകയും ചെയ്യാം എന്ന വിഷയത്തെ ആസ്പദമാക്കി മെഡിക്കല്‍ കോളജില്‍ തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു.
സംസ്ഥാന പീഡ് സെല്ലും മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. എച്ച്1 എന്‍1 പകര്‍ച്ച പനിക്കെതിരെ ഡോക്ടര്‍മാരിലും ജീവനക്കാരിലും വിദ്യാര്‍ത്ഥികളിലും വ്യക്തമായ അവബോധം വളര്‍ത്താനാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
കേരളത്തിലെ എച്ച്1 എന്‍1ന്റെ നിലവിലെ അവസ്ഥ, രോഗ ലക്ഷണങ്ങള്‍, അവ കണ്ടു പിടിക്കുന്ന രീതി, പരിശോധനാ മാര്‍ഗങ്ങള്‍, ചികിത്സാ രീതികള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എച്ച്1 എന്‍1 ഇന്‍ഫ്‌ളുവന്‍സ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍, മെഡിക്കല്‍ കോളജ് ഇന്‍ഫെഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ് ആര്‍. എന്നിവര്‍ ക്ലാസുകളെടുത്തു.
എച്ച്1 എന്‍1 ചികിത്സാ മാനദണ്ഡങ്ങളുടെ പുന:രവലോകനത്തെപ്പറ്റി ചര്‍ച്ചാക്ലാസും ഇതോടൊപ്പം സംഘടിപ്പിച്ചു. ഡോ. തോമസ് ഐപ്പ്, ഡോ. എ. സന്തോഷ്‌കുമാര്‍, ഡോ. സരിത എന്‍, ഡോ. അമര്‍ ഫെറ്റില്‍, ഡോ. ഹരികൃഷ്ണന്‍ ആര്‍, ഡോ. അരവിന്ദ് ആര്‍, ഡോ. സഞ്ജീവ് എസ്. നായര്‍ എന്നിവര്‍ ക്ലാസില്‍ പങ്കെടുത്തു.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. സാറ വര്‍ഗീസ് സ്വാഗതമാശംസിച്ച ചടങ്ങില്‍ മെഡിക്കല്‍ കോളജ്, മെഡിക്കല്‍ കോളജ് ആശുപത്രി, എസ്.എ.ടി. ആശുപത്രി, ആര്‍.സി.സി, നഴ്‌സിംഗ് കോളജ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളില്‍ നിന്നും നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു.
RELATED ARTICLES

Most Popular

Recent Comments