Saturday, May 4, 2024
HomeCinemaതൊണ്ടി മുതലും ദൃക്സാക്ഷിയും വരുന്നു; ഫസ്റ്റ് ലുക്ക് പുറത്ത്.

തൊണ്ടി മുതലും ദൃക്സാക്ഷിയും വരുന്നു; ഫസ്റ്റ് ലുക്ക് പുറത്ത്.

തൊണ്ടി മുതലും ദൃക്സാക്ഷിയും വരുന്നു; ഫസ്റ്റ് ലുക്ക് പുറത്ത്.

ജോണ്‍സണ്‍ ചെറിയാന്‍.
ആദ്യ ചിത്രം മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാള ചലച്ചിത്ര പ്രേമികളുടെ പ്രിയപ്പെട്ട സംവിധായകനായി തീര്‍ന്ന ദിലീഷ് പോത്തന്റെ പുതിയ ചിത്രം വരുന്നു. ദിലീഷ് പോത്തനും ഫഹദ് ഫാസിലും വീണ്ടും ഒരുമിക്കുന്ന ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഇതിനിടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തിറങ്ങി. ചിത്രത്തിന്റെ പേരുപോലെ തന്നെ ഏറെ ആകാംഷ നിറഞ്ഞതാണ് ഫസ്റ്റ് ലുക്കും. ഫഹദും സുരാജ് വെഞ്ഞാറമൂടുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്.
ദേശീയ അവാര്‍ഡിന്റെ നിറവിലുള്ള മഹേഷിന്റെ പ്രതികാരം ടീമിന്റെ കയ്യില്‍ നിന്നും വീണ്ടുമൊരു സൂപ്പര്‍ ഹിറ്റാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. സംവിധായകനും ക്യാമറാമാനുമായ രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം എന്നതും ശ്രദ്ധേയമാണ്.
നേരത്തെ മഹേഷിന്റെ പ്രതികാരത്തിന്റെ തിരക്കഥയെഴുതിയ ശ്യാം പുഷ്‌കരനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഉര്‍വ്വശി തിയ്യറ്റേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫഹദിനും സുരാജിനു പുറമെ സൗബിന്‍ ഷാഹിര്‍, അലന്‍സിയര്‍ ലോപ്പസ് എന്നിവരും ചിത്രത്തിലുണ്ട്. ബിജിബാലിന്റേതാണ് സംഗീതം.
RELATED ARTICLES

Most Popular

Recent Comments