Friday, April 26, 2024
HomeLiteratureകാത്തിരിപ്പ്. (കഥ)

കാത്തിരിപ്പ്. (കഥ)

കാത്തിരിപ്പ്. (കഥ)

ഷാജി പണ്ടാത്ര. (Street Light fb group)
നട്ടുച്ച നേരത്ത് താഴെ വീണ വാകമരപ്പൂക്കൾ എന്നെ ദയനീയമായി നോക്കി…..
ആ നോട്ടം എന്നെത്തന്നെ എന്നെ നിക്ക് ഉറപ്പുണ്ടായിരുന്നു.
ക്യാമ്പസിൽ വരിവരിയായി നിൽക്കുന്ന വാകമരത്തിന്റെ തണലിൽ ഒരു ദിവസം പോലും മുടങ്ങാതെ താനെത്തുമായിരുന്നു
തണലിലൂടെ ക്ലാസ് കഴിഞ്ഞു മടങ്ങുന്ന ബിന്ദുവിനെക്കാണാൻ ………
ബിന്ദു ചരിത്ര വിഭാഗത്തിൽ പ്രൊഫസറാണ്.
വിഷയം ചരിത്രമെങ്കിലും ഭംഗിയായി ഭാഷ വശമുളള യാൾ.
കുറിക്കുന്ന വരികളിൽ അഗ്നി സ്ഫുലിംഗങ്ങൾ നിറച്ച വ….. അതിനെ ആരാധിക്കുന്ന അനേകരിൽ ഒരുവൻ താനും…
എന്നാലും എനിക്ക് ഇഷ്ടമില്ലാതിരുന്നത് അവളുടെ പത്രാസിലാണ്.
കാലങ്ങളായി കാത്തു വച്ച ധൈര്യം സംഭരിച്ച് ഇന്ന് അവളോട് തന്റെ ഇഷ്ടം പറഞ്ഞു.
ഇഷ്ടമോ ….. ഏത് വിഭാഗത്തിൽ പ്പെടും തന്റെയീ ഇഷ്ടം ……..അവളെന്നെ നോക്കി ചോദ്യമെറിഞ്ഞു.
ങേ…. അവളുടെ ചോദ്യം മറു ചോദ്യത്താൽ നേരിടാൻ തന്നെ ഉറച്ചു.
ക്യാമ്പസുകളിൽ പ്രാധാന്യം ചോദ്യമേറി നാണല്ലോ.
ഇഷ്ടo വിഭാഗം തിരിച്ചാണോ പ്രകടിപ്പിക്കേണ്ടത്?
ഇഷ്ടത്തിന്റെ ചേരിതിരിവല്ലേ ലോകമെമ്പാടും ഇന്ന് കാണുന്ന പ്രശ്നങ്ങൾക്ക് നിദാനമായിട്ടുള്ളത്?
ഇഷ്ടം എന്നാൽ പ്രണയമാണോ?
ഇഷ്ടവും പ്രണയവും കൂട്ടിക്കെട്ടാനാകുമോ?
ഇഷ്ടം എന്നാൽ സ്നേഹമെന്നല്ലേ?
പ്രേമം എന്ന് അർത്ഥമുണ്ടോ?
എന്റെ പൊടുന്നനെയുള്ള അര ഡസൻ ചോദ്യങ്ങൾക്ക് മുമ്പിൽ അടിപതറിയ ബിന്ദു ഇടറിയ സ്വരത്തിൽ പറഞ്ഞൊപ്പിച്ചു.
ദേ നോക്ക് ഞാൻ വെടക്കാണ് …….
താന്തോന്നിയാണ്” ………….. സൗഹൃദങ്ങൾക്ക് പുല്ലു വില കൽപ്പിക്കുന്നവളാണ്.
ഓരോ സൗഹൃദവും മഴപ്പാറ്റകളെപ്പോലെ പെട്ടന്നവസാനിക്കുന്നവയും……..
നീ പോ ….. ചെക്കാ……. പോയ്: വേറെ പണി നോക്ക് ………..
ഇതാണ്” ‘ :- ………. ഈ താന്തോന്നിത്തരമാണ്. എന്നെ കൊത്തി വലിച്ചടുപ്പിക്കുന്നത്.
കാണാതിരിക്കുവാൻ കഴിയാത്തവനാക്കിയത്.
എന്റെ മനസ്സിലെ ഭാരം പകുതിയായി ………. –
പക്ഷെ പകുതിയായത് ബിന്ദുവിലലിഞ്ഞു.
പിന്നീടുള്ള ദിനങ്ങളിൽ മുടങ്ങാതെ വാകമരച്ചുവട്ടിൽ കണ്ടുമുട്ടുമായിരുന്നു.
കാണുമ്പോഴെല്ലാം കഥ പറയുന്ന മിഴികളിലെ ചെരാതുകളെ എനിക്കു തിരിച്ചറിയാമായിരുന്നു.
ഒരു ദിവസം ക്ലാസ് കഴിഞ്ഞ് വാകമരത്തണലിലൂടെ നടന്ന ബിന്ദു ബോധ മറ്റു വീണു ………
ആധുനിക ലോകം ദിനംപ്രതിയുണ്ടാക്കുന്ന ദീനങ്ങളിൽ ഒന്ന്…….
ഹൃദയ സ്തംഭനം.
എന്നും ഞാൻ മിടിപ്പിക്കുമായിരുന്ന ആ ഹൃദയത്തിന് സ്തംഭന മോ.
അവളുടെ സമ്പത്തിൽ ആർത്തി പൂണ്ട ഭിഷഗ്വര പുംഗവൻ മാർ സി സി യു വിൽ പ്രവേശിപ്പിച്ചു’
നാട്ടുനടപ്പനുസരിച്ച് ഒരു ചോദ്യം ആ മുറിയിൽ നിന്നും പുറത്തേക്ക് തെറിച്ച് ഭിത്തിയിൽ തട്ടി എന്റെ ഹൃദയത്തിലും ഊക്കോടെ ഇടിച്ചു.
ഓപ്പറേഷൻ വേണോ ?…….. ഇപ്പോൾ പറയണം നഴ്സിന്റെ അകമ്പടിയോടെ ഒരു തല വെളിയിലേക്ക് നീണ്ടു.
കുറച്ച് ചില വ് ഏറും.
അവർ തന്നെ സമാധാനവും കണ്ടെത്തി.അല്ല ജീവനല്ലെ വലുത് ……… പണമല്ലല്ലോ.
അറിയപ്പെടുന്ന എഴുത്തുകാരിയും പ്രൊഫസറും സാമൂഹ്യ പ്രവർത്തകയുമൊക്കെയായ ബിന്ദുവിനെ തിരിച്ചറിഞ്ഞവർ അധികമൊന്നും വിലപേശലിനു നിന്നില്ല.
ലക്ഷങ്ങളുടെ ഉnപ്പിൽ എനിക്കെന്നും പ്രിയപ്പെട്ട ഹൃദയം കീറി മുറിക്കാൻ തുടങ്ങി.
കേടായ വാഹനം വർക് ഷോപ്പിലിട്ട് നേരെയാക്കുന്ന ലാഘവ ത്തോടെ യാകണം ആ ഹൃദയം കീറി മുറിക്ക പ്പെട്ടത്.
ഹൃദയ ശൂന്യത മറ്റൊരു ഹൃദയത്തിൽ കത്തിയുടെ രൂപത്തിൽ ആഴ്ന്നി റ ങ്ങി …….
തനിക്കൊരഭിപ്രായവും പറയാനാകാതെ കുനിഞ്ഞിരിക്കാനേ കഴിഞ്ഞിരുന്നുള്ളു.
കാലിൽ കിടന്ന റബ്ബർ ചെരുപ്പിന്റെ വള്ളി തേയ്മാതത്തിന്റെ പാരമ്യതയിൽ നേരിയ ബന്ധനത്തിൻ എന്നെ നോക്കുകയായിരുന്നു
ഇപ്പോൾ പൊട്ടി പോകും എന്ന നിലയിൽ …..
അവസാനം താൻ ഭയപ്പെട്ടത് സംഭവിച്ചു. ജീവിതം നിരർത്ഥകമെന്ന് ഒരിക്കൽ കൂടി ഈ ലോകത്തോട് വിളിച്ചു പറഞ്ഞ് അവൾ വിഹ്വലതകളില്ലാത്ത ഒരു ലോകത്തേക്ക് പറന്നു.
എന്റെ മനസിൽ കോട്ട പോലെ കെട്ടിയിരുന്ന തിരശ്ശീല നെടുകെ പിളർന്നു
സൂര്യൻ ആ നട്ടുച്ചക്കും എന്റെ മനസിൽ നിന്നും മറഞ്ഞു.ചുറ്റിലും കൂരിരുൾ പടർന്നു
. ചാരുബഞ്ചിൽ ചരിഞ്ഞു കിടന്ന കാത്തിരിപ്പിനൊടുവിൽ എന്റെ മോഹങ്ങൾ ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ് മുഖം മറച്ച് ആമ്പുലൻസിൽ കയറ്റി കൊണ്ടുപോയി.
പൊട്ടിയ റബ്ബർ ചെരുപ്പ് കൈയിലെടുത്ത് ഞാൻ ഏകനായി വിഷ പൂരിതമായ ലോകത്തേക്ക് വീണ്ടു മിറങ്ങി……
ഇന്നും ആരും കാണാതെ നൊമ്പരത്തിപ്പൂക്കളമായ വാക മരത്തണലിൽ
ഞാൻ പോയി നോക്കാറുണ്ട്?
വിഫലമായ ഒരു കാത്തിരിപ്പ്…….
RELATED ARTICLES

Most Popular

Recent Comments