Monday, May 20, 2024
HomeNewsമൊബൈല്‍ ഫോണ്‍ പണം അടയ്ക്കാന്‍ റൂപേ കാര്‍ഡ് ഉപയോഗിച്ച പെണ്‍കുട്ടിക്ക് 1 കോടി രൂപ.

മൊബൈല്‍ ഫോണ്‍ പണം അടയ്ക്കാന്‍ റൂപേ കാര്‍ഡ് ഉപയോഗിച്ച പെണ്‍കുട്ടിക്ക് 1 കോടി രൂപ.

മൊബൈല്‍ ഫോണ്‍ പണം അടയ്ക്കാന്‍ റൂപേ കാര്‍ഡ് ഉപയോഗിച്ച പെണ്‍കുട്ടിക്ക് 1 കോടി രൂപ.

ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച സമ്മാന പദ്ധതിയില്‍ ഇരുപതുകാരിക്ക് ഒരു കോടിരൂപ സമ്മാനം. മഹാരാഷ്ട്രയിലെ ലാത്തൂര്‍ സ്വദേശിയും എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയുമായ ശ്രദ്ധ മെഗ്‌ഷേതിനാണ് ഭാഗ്യം കനിഞ്ഞത്.
റുപേ കാര്‍ഡ് ഉപയോഗിച്ച് തന്റെ മൊബൈല്‍ ഫോണ്‍ ഇ.എം.ഐ അടയ്ക്കാനായി 1,590 രൂപയുടെ പണമിടപാട് നടത്തിയതിലൂടെയാണ് ശ്രദ്ധ വിജയിയായത്. രണ്ടാം സമ്മാനമായ അന്‍പതു ലക്ഷം ഗുജറാത്ത് സ്വദേശിയായ ഒരു പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകനാണ് ലഭിച്ചത്. റുപേ കാര്‍ഡ് ഉപയോഗിച്ച് 1,100 രൂപയുടെ പണമിടപാടാണ് അദ്ദേഹം നടത്തിയത്.
മൂന്നാം സമ്മാനം നൂറുരൂപയുടെ പണമിടപാട് നടത്തിയ ഭാരത് സിംഗ് എന്ന ഉത്തരാഖണ്ഡ് സ്വദേശി നേടിയത് 25 ലക്ഷമാണ്. കൂടാതെ വ്യാപാരികള്‍ക്കായുള്ള ദിഗിദന്‍ വ്യാപാര്‍ യോജന വിഭാഗത്തില്‍ ഒന്നാം സമ്മാനമായ അന്‍പത് ലക്ഷം നേടിയ ആനന്ദ് അനന്തപത്മനാഭന്‍ സമ്മാനതുക ഗംഗാ ശുദ്ധീകരണ മിഷന്
സംഭാവനയായി നല്‍കി. നീതി ആയോഗിന്റെ നേതൃത്വത്തില്‍ നൂറു ദിവസം നടത്തിയ ദിഗിദന്‍ മേളകള്‍ വഴി രാജ്യത്തുടനീളം ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments