Friday, July 5, 2024
HomeSTORIESസവുസാരി (കഥ).

സവുസാരി (കഥ).

സവുസാരി (കഥ).

പ്രതീഷ്‌ (Street Light fb group).
വീടിന്റെ ചവിട്ടുപ്പടിയിലിരുന്ന് പുറത്തു പെയ്യുന്ന മഴയെ നോക്കി അയാൾ ഒാർത്തു..,
ചിങ്ങം പിറന്നിട്ടും കർക്കിടകത്തെ വെല്ലുന്ന മഴയാണ് എന്നും…
ഇന്നേക്ക് മൂന്നാം ദിവസാണ് ഒാണം “
മഴ കാരണം പണിയില്ലാതായിട്ട് ദിവസം ആറായി
കൈയിൽ പണമില്ലാതായിട്ട് ദിവസം രണ്ടും
പക്ഷെ പണമില്ലാത്തവനെ കാത്ത് ഒാണം നിൽക്കില്ലല്ലൊ…,
മോനൊരു കുഞ്ഞുടുപ്പും അവൾക്കൊരു സാരിയും വാങ്ങണം
അല്ലറ ചില്ലറ ചിലവുകൾ വേറേം രണ്ടായിരം രൂപയെങ്കിലും ഇല്ലാതെ ഒന്നും നടക്കില്ല..,
കടം വാങ്ങലും നടക്കില്ല വാങ്ങിയ കൈ വായ്പകൾ തന്നെ ഇതുവരെ തിരിച്ചു കൊടുക്കാൻ കഴിഞ്ഞിട്ടില്ല..,
പണിക്കു പോണമെങ്കിൽ തന്നെ മഴ മാറണം
ഇനി മാറിയാൽ തന്നെ ഒാണം കഴിയാതെ ആരും പണിക്കു വിളിക്കുകയും ഇല്ല..,
മഴ ഇങ്ങനെ ഒരു ചതി ഒപ്പിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതുമില്ല..,
ഈ അവസ്ഥയിൽ ഭാര്യയുടെയും മകന്റെയും മുഖത്തു നോക്കാനുള്ള ത്യാണി പോലും അയാൾക്കില്ല…,
ആധി കാരണം എങ്ങോട്ടെങ്കിലും നാടുവിട്ടു പോയാല്ലൊ എന്നു വരെയുള്ള ചിന്തകൾ പോലും ആ സമയം അയാളിലൂടെ കടന്നു പോയി..,
ഒാണമായിട്ട് ആകെ ചിലവില്ലാതെ നടക്കുന്ന ഒരെ ഒരു കാര്യം പൂക്കളം ഇടുന്നതാണ്
അതിനും അവളോട് നന്ദി പറയണം കാര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കിയ അവൾ നാലഞ്ചു മാസം മുന്നേ തന്നെ തൊട്ടടുത്തുള്ള വീടുകളിൽ നിന്നു ചെടികൾ സംഘടിപ്പിച്ച് വളർത്തിയിരുന്നു…,
അതിനേക്കാളും രണ്ടായിരം രൂപക്ക് താൻ എവിടെ പോവും എന്നത് അപ്പോഴും അയാളുടെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി തന്നെ നിന്നു…,
തല പെരുക്കുന്നുണ്ടായിരുന്നു അയാൾക്ക്..,
കാണം വിറ്റും ഒാണം ഉണെണം എന്നാണ് ” വിൽക്കാനായി ഇനി ആകെയുള്ളത്
ഒാടി തളർന്നൊരു HMT വാച്ചും ഒരു പഴയ പാട്ട സൈക്കിളും മാത്രമാണ് അതുകൊണ്ടൊന്നും തൽക്കാലം രക്ഷയില്ലന്ന് അയാൾക്കു നന്നായി അറിയാം..,
ആ സമയം കൈയിൽ ഒരു ഗ്ലാസ്സ് കട്ടൻ കാപ്പിയുമായി വന്ന് അവൾ അടുത്തിരുന്നു..,
അവൾ നീട്ടിയ കാപ്പി വാങ്ങി കുടിക്കവേ.., അപ്പൂനൊരു ഉടുപ്പ് വാങ്ങണ്ടേ..?
എന്നവളുടെ ഒരു ചോദ്യം ഒരു മിന്നൽ പോലെ അയാൾക്കുള്ളിലൂടെ കടന്നു പോയി..,
പണിയില്ലാതായിട്ടും പോയിട്ടും ഇത്രയും നാളായി എന്നവൾക്കറിയാം…,
എന്നിട്ടും അവളുടെ ആ ചോദ്യം അയാളെ അനേരം വല്ലാതെ സങ്കടപ്പെടുത്തി…,
ആ ചോദ്യത്തിനു മറുപടിയായി അയാളവളെ നിസഹായനായി നോക്കിയതും അവൾക്കു പെട്ടന്നു തന്നെ കാര്യം മനസ്സിലായി..
അതു കണ്ടതും ചിരിച്ചു കൊണ്ട് അവൾ അയാളോട് പറഞ്ഞു..,
പണിയില്ലാതായിട്ട് കുറച്ചായി എന്നെനിക്കറിയാം പേടിക്കണ്ട പണം എന്റെലുണ്ട് ..,
തെല്ലതിശയത്തോടെ വിശ്വസിക്കാനാവാതെ അയാളവളെ നോക്കവേ.., അവൾ പറഞ്ഞു..,
വടക്കെ വശത്തെ ആ കാട്ടുമരം കൊടുത്തതിന്റെ അഡ്വാൻസ് മുവായിരം രൂപ അവരു കൊണ്ടു തന്നത് ഇവിടെ ഇരിക്കുന്നുണ്ട്..,
ബാക്കി പണം മരം മുറിക്കുന്ന സമയത്തു തരാമെന്നു പറഞ്ഞു..,
എന്തെങ്കിലും അത്യാവശ്യം വരുമ്പോൾ എടുക്കാന്നു വെച്ചതു കൊണ്ടാ പറയാതിരുന്നത്..,
അയാളുടെ സന്തോഷത്തിനു അതിരില്ലായിരുന്നു..
രണ്ടു മാസം മുന്നേയാണു അവർ വന്നു കണ്ടു തുക ഉറപ്പിച്ചു പോയത് അയാൾ ഒാർത്തു..,
പിന്നെ എല്ലാം പെട്ടന്നായിരുന്നു…,
ഒരുക്കവും ടൗണിലെക്കുള്ള പോക്കും എല്ലാം…,
ആദ്യം തന്നെ അപ്പൂന് ഉടുപ്പെടുത്തു..,
അവളുടെ നിർബന്ധം സഹിക്കവയ്യാതെ എനിക്കൊരു ഷർട്ടും മുണ്ടും..,
ഇനി അവൾക്കൊരു സാരിയാണ്..,
സാരിക്കടക്ക് മുന്നിലെത്തിയതും അപ്പൂന് ഐസ്ക്രീം വേണന്ന് വാശി അവളെയും അപ്പൂനെയും പറഞ്ഞയച്ച്
അവരെ കാത്തു നിൽക്കാതെ ഞാൻ തന്നെ കടയിൽ കയറി സാരി നോക്കാനാരംഭിച്ചു കാണാൻ ഇത്തിരി ചന്തമുള്ളതു കൊണ്ട് ഏതു കളറും അവൾക്കു ചേരുമെന്ന് അയാൾക്കു തോന്നി
ഇഷ്ടം തോന്നിയ മൂന്നു നാലു സാരികൾ അയാൾ അവൾ കൂടി വന്നിട്ട് സെലക്റ്റ് ചെയ്യാമെന്നു വെച്ച് മാറ്റി വെച്ചു
അപ്പോഴെക്കും അവർ വന്നു വന്നപാടെ അതു കണ്ടതും അവൾ പറഞ്ഞു അയ്യോ.. എനിക്ക് വേണ്ടത് ഗോൾഡൻ കസവു കരയുള്ള കേരളാ സാരിയാണ് ഇതല്ലായെന്ന്…..
ഞാൻ എത്ര നിർബന്ധിച്ചിട്ടും അവളതെടുക്കാൻ കൂട്ടാക്കിയില്ല..,
അവസാനം അവൾക്കിഷ്ടപ്പെട്ട പോലെ കേരളാ സാരി വാങ്ങി അവിടുന്നിറങ്ങി….,
അപ്പുവിനോട് തമാശകൾ പറഞ്ഞ് ചിരിച്ചു കളിച്ച് റോഡിലൂടെ അവൾ തന്റെ മുന്നിൽ നടക്കുമ്പോൾ
അയാൾ ഒരു ചെറു ചിരിയോടെ മനസ്സിലോർത്തു..,
“കളർസാരി വാങ്ങാനും ഉടുക്കാനും ഇഷ്ടമില്ലാഞ്ഞിട്ടല്ല അവൾ ഗോൾഡൻ കളർ കസവുള്ള കേരളാസാരി വാങ്ങിയത്
ഇതാവുമ്പോൾ അടുത്ത കൂറെക്കാലത്തെക്ക് അതു തന്നെ എങ്ങോട്ടു പോകുമ്പോഴും ഉടുക്കേണ്ടി വരുമെന്നും
അപ്പോൾ ഒറ്റ പുതിയ സാരിയെ ഉള്ളൂ എന്നു പുറത്തറിയാതിരിക്കാനാണെന്നും ഏതു കളർ ബൗസും അതോടു ചേർത്തിടാമെന്നും
അത്ര അത്യാവശ്യമാണെങ്കിൽ എപ്പോഴെങ്കിലും ഒരു പുതിയ ബൗസ് മാത്രം വാങ്ങിയാൽ മതിയെന്നും തന്റെ ഇല്ലായ്മ അത്ര പെട്ടന്നാരും കണ്ടുപിടിക്കില്ലന്നുമുള്ള ഉള്ള അവളുടെ കണക്കു കൂട്ടലാണത് പാവം..!!!
ആ സമയം അതോടൊപ്പം മറ്റൊന്നു കൂടി അയാൾ ഒാർത്തു…,
” എത്ര വലിയ പ്രയാസങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും ഇടയിലും
മണ്ണെണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ അവളോട് പറ്റി ചേർന്നു കിടന്നു സങ്കടങ്ങൾ പങ്കുവെക്കുമ്പോൾ കിട്ടുന്ന സുഖവും സമാധാനവും
ഒരു സ്വർഗ്ഗത്തിലും തനിക്ക് കിട്ടില്ല എന്ന് “…..!!!
RELATED ARTICLES

Most Popular

Recent Comments