Friday, April 26, 2024
HomePoemsസദാചാരം. (കവിത)

സദാചാരം. (കവിത)

സദാചാരം. (കവിത)

സനു. മാവടി. (Street Light fb group)
നീളുന്നപാതയിൽ 
ഏറുന്നകൃത്യങ്ങൾ 
നാറുന്ന ചിത്രങ്ങളും. 
പിഴയ്ക്കുന്ന ചിന്തകൾ 
വിളക്കുന്നനേരം 
തകർക്കുന്നു ചിത്തങ്ങളും.
കാലൊന്നുതൊട്ടാ –
ക്കൈയൊന്നുകൂപ്പി  
കേഴുന്നിതാ മാനത്തിനായ്.. 
എരിയുന്ന കണ്ണിൽ 
നിറയുന്നു ക്രൗര്യം
വിതുമ്പുന്ന ചുണ്ടുകൾ  
പുലമ്പുന്നു ദീനമായ്… 
പതിവ്രതയാമവൾ 
പതിയോടൊത്തു 
പകലൊന്നു നടന്നീടവേ 
പുകയുന്ന ചോദ്യശരങ്ങൾ.. 
പലകുറിച്ചൊല്ലി – 
ക്കരഞ്ഞുപോയ് പാവം.
കഴുകന്റെ കണ്ണുകൾ 
ചുഴിഞ്ഞൊന്നു നോക്കവേ 
കൂടപ്പിറപ്പിൻ പിന്നിലൊളിച്ചവൾ 
കൂർത്തൊരാനോട്ടങ്ങളൊ –
ക്കയുമേറ്റതോ പവിത്രമാം 
രക്തബന്ധത്തിന്മേലും.
പാപികൾ 
പടുപാപികളിവർ 
സദാചാരത്തിൻ കാവൽക്കാർ..
പ്രണയാർദ്രമാം 
നിമിഷങ്ങളൊക്കയും 
കാമാർത്തിപൂണ്ടൊരാ 
കണ്ണുകൾ കവർന്നു. 
അപ്രാപ്യമായതൊക്കെയും 
അശ്ലീലമെന്നു മുദ്രചാർത്തി 
സംസ്കാരസമ്പന്നരവർ 
സംരക്ഷകർ… 
 
നീറുന്ന മാനസെ പൊലിയുന്ന 
സ്വപ്നങ്ങൾ 
ഉണരുന്നു ചിന്തകൾ 
ഉന്മൂലനം പോലും…
ഉയരണം ചാട്ടകൾ 
പുളയണം ചാട്ടകൾ 
ഉരിയുന്ന തോലിൽ 
ഉപ്പൊന്നു തൂവണം 
സംസ്കാരമല്ലിത് 
സംരക്ഷയല്ലിത് 
ആഭാസം മാത്രമിത് 
ആഭാസം മാത്രം… 
                          
RELATED ARTICLES

Most Popular

Recent Comments