പ്രതീക്ഷ. (കവിത)

പ്രതീക്ഷ. (കവിത)

0
563
ശോഭാ വത്സൻ.  (Street Light fb group)
കണ്ണെന്നു വെച്ചാലകക്കണ്ണിൻ ചുറ്റും-
പറന്ന ശലഭങ്ങളൊക്കെപ്പിടിച്ചു ഞാൻ!
താഴിട്ടു പൂട്ടിയ ജാലകക്കീറൊന്നു-
മെല്ലെത്തുറന്നിട്ടു കണ്ടിട്ടടക്കണം.
പെട്ടെന്ന് തള്ളിത്തുറന്നെന്ന് കാണുകിൽ
പേടിച്ചരണ്ടു പോം ശലഭങ്ങളൊക്കെയും!
പാടുപെട്ടാണു ഞാനേകയായ് തീർത്തതാം,
കെണിയിലകപ്പെട്ട ശലഭങ്ങളൊക്കെയും
ഒരുമയോടല്ലോ! ഞാനിക്കൂട്ടരും ചേർ-
ന്നുരുക്കിൽ പണിതോരെഴുത്തുപുര
ആരോ പറഞ്ഞോരറിവിന്റെ മറവിലാ-
യെത്തി നോക്കി ചില വെള്ളരി പ്രാവുകൾ.
സത്യം പുലന്പുന്ന വെള്ളരി പ്രാവിനെ-
യൊട്ടും ഭയന്നില്ലയെന്റെ മിത്രങ്ങളും!
കടലാസ്സും പേനയുമെന്റെ മിത്രങ്ങളു-
മെഴുത്തു പുരയിലതിഥികളായ് .
ഇന്നലെ സൗഹൃദം തീർത്തൊരു വെള്ളരി –
പ്രാവാണു പുരയിലെ മുഖ്യാതിഥി.
സുപ്രഭാതം ചൊല്ലിയിന്നു പുലരവേ
ഞങ്ങൾ തൻ യാത്രാ തുടക്കമിട്ടു.
സശ്രദ്ധം പഠിക്കണം പോകുന്ന വഴികളെ,
മനസ്സു പതിക്കണം നേരായ വഴികളിൽ
പുല്ലിനാൽ മൂടിപ്പുതച്ചുറങ്ങീടുന്ന-
കുണ്ടും കുഴികളും നോക്കി നടക്കണം.
കൊക്കുരുമ്മുന്നവർ,കൊക്കിൽ കൊത്തുന്നവർ
ചിറകു തരുന്നവർ,ചിറകു വെട്ടുന്നവർ
കെട്ടഴിച്ചു പൊതി ചിക്കിപ്പരത്തിയും
നെല്ലും പതിരും തരം തിരിച്ചീടുവോർ
മൂടിക്കളയുന്നാനെല്ലിനെപ്പതിരിനാൽ
പിന്നെയോ കാറ്റത്തു പാറ്റ്റുന്നൊരുകൂട്ടർ
കണ്ണടച്ചു കൈകൾ കോർത്തു നടക്കട്ടേ!
ഞാനുമെൻ പുരയിലെ ബന്ധുമിത്രാദിയും.

 

Share This:

Comments

comments