Wednesday, May 8, 2024
HomePoems'നിദ്ര' (കവിത).

‘നിദ്ര’ (കവിത).

തിരുവണ്ണൂർ രാജശ്രീ (Street Light fb group).
ഇരുട്ടിന്നഗാധ കാളിമയാണിവിടെ.
ഇതിലൊരു കറുത്ത പൊട്ടായലിയണം.
മഞ്ഞിന്നതിശെെത്യമാണിവിടെ മരവിച്ചൊരാലിപ്പഴമായ് പൊഴിയണം.
നിത്യനിശബ്ദമീ ശൂന്യഭൂമിക
നിലക്കുമെന്‍ ശോകരാഗഗീതിക.
ആശതന്‍ തിരമാലയാര്‍ത്തിടില്ലാ
അതിശാന്തമീ ശ്യാമസാഗരം !
ചിന്തതന്‍ ചുഴികളില്ലാത്തൊരീ കടലില്‍
ചിന്നണമൊരു നീര്‍ക്കുമിളയായി !
നിസ്സാരയായി ഞാന്‍ മറഞ്ഞീടിലും
നിന്നോര്‍മയില്‍ താരമായി മിന്നണം.
സ്വപ്നങ്ങളില്ലാതെ സ്വസ്ഥയായ്
സര്‍വ്വവും മറന്നൊരു സുഷുപ്തി നേടിടും.
അര്‍ക്കനുമാവില്ലിനിയുണര്‍ത്തിടാന്‍
അതിഗാഢം സുഖമായുറങ്ങിടും ഞാന്‍.
____________________________
ഭൂമിക=പ്രദേശം
ഗീതിക=ചെറിയഗാനം
ശ്യാമസാഗരം =കറുത്ത (മനോഹരമായ )കടല്‍
സുഷുപ്തി=ഉറക്കം
RELATED ARTICLES

Most Popular

Recent Comments