Friday, April 19, 2024
HomeCinemaമറ്റൊരു താരത്തിനും ഇല്ലാത്ത റെക്കോര്‍ഡ് നിലനിര്‍ത്തി ദുല്‍ഖര്‍.

മറ്റൊരു താരത്തിനും ഇല്ലാത്ത റെക്കോര്‍ഡ് നിലനിര്‍ത്തി ദുല്‍ഖര്‍.

മറ്റൊരു താരത്തിനും ഇല്ലാത്ത റെക്കോര്‍ഡ് നിലനിര്‍ത്തി ദുല്‍ഖര്‍.

ജോണ്‍സണ്‍ ചെറിയാന്‍.
മറ്റൊരു താരത്തിനും ഇല്ലാത്ത റെക്കോര്‍ഡ് നിലനിര്‍ത്തിയിരിക്കുകയാണ് യുവ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാന്‍. ജോമോന്റെ സുവിശേഷങ്ങള്‍ എന്ന സത്യന്‍ അന്തിക്കാട് ചിത്രമാണ് ദുല്‍ഖറിന് പുതിയ റെക്കോര്‍ഡുകള്‍ സമ്മാനിച്ചത്. ഈ സിനിമ ബോക്സ്‌ഓഫീസില്‍ പുതിയ തരംഗങ്ങളാണ് ഉണ്ടാക്കുന്നത്. സിനിമ രണ്ടാം വാരം എത്തിയപ്പോഴേക്കും കുടുംബ പ്രേക്ഷകര്‍ സിനിമ ഏറ്റെടുത്തിരിക്കുകയാണ്.
കൊച്ചിയിലെ മള്‍ട്ടിപ്ലക്സ് തിയേറ്ററുകളില്‍ നിന്ന് മാത്രമായി ഒരു കോടിയിലധികം കളക്ഷനാണ് സിനിമ നേടിയത്. ദുല്‍ഖര്‍ സല്‍മാന്റെ മറ്റു എട്ടു സിനിമകളും ഇത്തരത്തില്‍ വന്‍ കളക്ഷന്‍ നേടിയിട്ടുണ്ട്. ഉസ്താദ് ഹോട്ടല്‍, എബിസിഡി, ബാംഗ്ലൂര്‍ ഡെയ്സ്, വിക്രമാദിത്യന്‍, ചാര്‍ളി, കലി, കമ്മട്ടിപ്പാടം, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളാണ് കൊച്ചിയില്‍ ആദ്യ രണ്ടാഴ്ചക്കകം ഒരു കോടിയിലധികം കലക്ഷന്‍ നേടിയത്.
 നിവിന്‍ പോളിയുടെ 6 സിനിമകള്‍ക്ക് മാത്രമാണ് ഈ നേട്ടം കൈവരിക്കാനായിട്ടുള്ളത്. പൃഥിരാജിനും മോഹന്‍ലാലിനും 6 സിനിമകള്‍ക്ക് മാത്രമെ ഈ ഉയര്‍ന്ന കളക്ഷന്‍ നേടാനായിട്ടുള്ളൂ.
RELATED ARTICLES

Most Popular

Recent Comments