Thursday, July 24, 2025
HomeNewsധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനാകുന്നു.

ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനാകുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനാകുന്നു. ഏപ്രില്‍ ഏഴിന് കണ്ണൂരില്‍ വച്ചാണ് വിവാഹം. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന അര്‍പ്പിതയാണ് വധു. സിനിമാസുഹൃത്തുക്കള്‍ക്കായി ഏപ്രില്‍ 10ന് എറണാകുളത്ത് വിരുന്നും ഒരുക്കിയിട്ടുണ്ട്.
ധ്യാന്‍ ഈ വര്‍ഷം വിവാഹിതനാകുന്നുവെന്നാണ് സോഷ്യല്‍മീഡിയയിലെ പുതിയ ചര്‍ച്ചാവിഷയം. കഴിഞ്ഞ ദിവസം നടി നമിത പ്രമോദ് ആണ് ധ്യാനിന്റെ വധുവെന്ന പേരില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയുണ്ടായി.
ഇതോടെ സംഭവം ഫേസ്ബുക്കിലും വാട്സാപ്പിലും വൈറലായി മാറി. എന്നാല്‍ ഈ വിഷയത്തില്‍ നമിതയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് നമിതയുടെ അച്ഛന്‍ പ്രതികരിച്ചു.
‘ധ്യാന്‍ മറ്റൊരു കുട്ടിയെയാണ് വിവാഹം ചെയ്യുന്നത്. നമിതയുടെ പേര് ഇതില്‍ എങ്ങനെയാണ് വന്നതെന്ന് അറിയില്ല. ഇതിന് മുമ്ബും ഇതുപോലെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.’ നമിതയുടെ അച്ഛന്‍ പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments