Monday, May 6, 2024
HomeNewsതന്നെ മാതൃകയാക്കണമെന്ന് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നന്ദി അറിയിച്ചു.

തന്നെ മാതൃകയാക്കണമെന്ന് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നന്ദി അറിയിച്ചു.

തന്നെ മാതൃകയാക്കണമെന്ന് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നന്ദി അറിയിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ദില്ലി: ഞായറാഴ്ച നടന്ന മന്‍ കീ ബാത്ത് പരിപാടിയില്‍ തന്നെ മാതൃകയാക്കണമെന്ന് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നന്ദി അറിയിച്ചു. മറ്റുള്ളവരുമായല്ല മല്‍സരിക്കേണ്ടതെന്നും ഓരോരുത്തരും സ്വയം തന്നെയാണ് മല്‍സരിക്കേണ്ടതെന്നും സച്ചിനെയാണ് ഇക്കാര്യത്തില്‍ മാതൃകയാക്കേണ്ടതെന്നുമെന്നാണ് മോദി നിര്‍ദേശിച്ചത്.
എന്നെ കുറിച്ച്‌ പരാമര്‍ശിച്ചതിനു പ്രധാനമന്ത്രിക്കു നന്ദി. കളിക്കാരനായാലും വിദ്യാര്‍ഥിയായാലും തയ്യാറെടുപ്പ് തന്നെയാണ് ഏതൊരാള്‍ക്കും ഏറ്റവും പ്രധാനം. ഒരു കാര്യത്തില്‍ തന്നെ ഏകാഗ്രതയോടെ ശ്രദ്ധിച്ചാല്‍ വെല്ലുവിളികള്‍ കുറയും- സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.
 സച്ചിനെക്കുറിച്ച്‌ മോദിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു- സച്ചിന്റെ ജീവിതത്തിലേക്കു നോക്കൂ. അദ്ദേഹം തന്നോടു തന്നെയാണ് മല്‍സരിക്കുന്നത്. സ്വന്തം റെക്കോഡുകള്‍ തന്നെയാണ് സച്ചിന്‍ തിരുത്താന്‍ ശ്രമിക്കുന്നത്. ഇത് നിങ്ങളും മാതൃകയാക്കണം.
RELATED ARTICLES

Most Popular

Recent Comments