രാത്രി നിലാവ്. (കവിത)

രാത്രി നിലാവ്. (കവിത)

0
7076
സിറിൾ. (Street Light fb group)
ധനുമാസ കുളിരുട്ടു പുതച്ചൊരു
ഭൂമിക്കു താപമേകാൻ പൂർണ്ണ
തിങ്കൾ തെളിഞ്ഞു നിന്നു,
രാത്രിതൻ യാമങ്ങളെപേടിപ്പതിന്നായ്
ചീവീടുടകൾ സ്വരരാഗംമൂളിടുന്നു,
ഭൂമിതൻമാറിൽ തലചാച്ചുറങ്ങാൻ
കൊതിക്കുന്ന പൂനിലാവിന്നു
പാലാഴിതൻ അഴകൊന്നുതൂകിടുന്നു,
ഇരുൾവാരി പുണരുന്നഭൂമിക്കു
താരാട്ടുപാടുന്ന തേൻ നിലാവെ
അറിയുന്നുവൊ, നീ
ഭൂമിയെസ്നേഹകരങ്ങളാൽ
തഴുകി തലോടുന്ന സൂര്യനെ,
നിന്നെ സ്നേഹിക്കാൻ നിൻ വിശ്വ
സൗന്ദര്യമില്ലെങ്കിലും,
നിന്നെ മാറോടു ചേർത്തൊന്നു
പുണർന്നീട്ട് പ്രണയാനുരാഗ
സൗന്ദര്യം നിന്നിൽ തെളിക്കുന്ന
അന്ധകാരത്തിൻ മനസിൽ
നീ വെൺപട്ടുടുത്തു ഒരുങ്ങി
നില്പൂ – പ്രണയം നിറഞ്ഞാടുമീ
രാവിൽ

Share This:

Comments

comments