Friday, May 17, 2024
HomeIndiaദേശീയഗാനത്തോട് അനാദരവ് കാട്ടി; വിവാദത്തില്‍ കുടുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ.

ദേശീയഗാനത്തോട് അനാദരവ് കാട്ടി; വിവാദത്തില്‍ കുടുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ.

ദേശീയഗാനത്തോട് അനാദരവ് കാട്ടി; വിവാദത്തില്‍ കുടുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ.

ജോണ്‍സണ്‍ ചെറിയാന്‍.
കൊല്‍ക്കത്ത: ചലച്ചിത്രമേളയിലെ ദേശീയഗാനം കേരളത്തില്‍ വന്‍ വിവാദം വിളിച്ചു വരുത്തിയിരിക്കുമ്ബോള്‍ ബംഗാളില്‍ ഫുട്ബോള്‍ കളിക്കിടെ ദേശീയഗാനത്തോട് അനാദരവ് കാട്ടി വിവാദത്തില്‍പ്പെട്ടത് ജനപ്രതിനിധി. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ തലവന്‍ ജഗ്മോഹന്‍ ഡാല്‍മിയയുടെ മകളും തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ വൈശാലി ഡാല്‍മിയയാണ് കുടുങ്ങിയത്. ബേലൂര്‍ പൊലീസ് സ്റ്റേഷന്‍ സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെയാണ് സംഭവം. മത്സരം ആരംഭിക്കുന്നതിന് മുന്‍പ് മറ്റു നേതാക്കളും, പൊലീസ് ഉദ്യോഗസ്ഥരുമടക്കമുള്ളവര്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍ വൈശാലി ഫോണില്‍ സംസാരിക്കുകയായിരുന്നു. ദേശീയഗാനത്തോടുള്ള അനാദരവ് എന്ന നിലയില്‍ ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറുകയുമായിരുന്നു.
ഒരു പ്രാദേശികമാധ്യമമാണ് വീഡിയോ പുറത്തുവിട്ടത്. കായിക മന്ത്രി ലക്ഷ്മി രത്തന്‍ ശുക്ല, സഹകരണ മന്ത്രി അരൂപ് റോയ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. രാഷ്ട്രീയ നേതാക്കള്‍ ദേശീയ ഗാനത്തോട് അനാദരവ് കാണിക്കുന്നത് ഇതാദ്യ സംഭവമല്ല. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയും ദേശീയ ഗാനം ആലപിക്കുമ്ബോള്‍ ഫോണില്‍ സംസാരിച്ചതിന് വിവാദത്തിലായിരുന്നു. സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് തീയറ്ററില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചെന്ന പേരില്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളക്കിടെ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
RELATED ARTICLES

Most Popular

Recent Comments