Thursday, May 2, 2024
HomeNewsകുട്ടികളില്‍ ദേശസ്നേഹം വര്‍ധിപ്പിക്കാന്‍ സ്കൂളുകളില്‍ സൈനീക പാഠങ്ങള്‍ ഉള്‍പ്പെടുത്തണം:കേന്ദ്രമന്ത്രിമാര്‍.

കുട്ടികളില്‍ ദേശസ്നേഹം വര്‍ധിപ്പിക്കാന്‍ സ്കൂളുകളില്‍ സൈനീക പാഠങ്ങള്‍ ഉള്‍പ്പെടുത്തണം:കേന്ദ്രമന്ത്രിമാര്‍.

കുട്ടികളില്‍ ദേശസ്നേഹം വര്‍ധിപ്പിക്കാന്‍ സ്കൂളുകളില്‍ സൈനീക പാഠങ്ങള്‍ ഉള്‍പ്പെടുത്തണം:കേന്ദ്രമന്ത്രിമാര്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: കുട്ടികളില്‍ ദേശസ്നേഹം വര്‍ധിപ്പിക്കാന്‍ സ്കൂളുകളില്‍ സൈനീക പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രമന്ത്രിമാര്‍. രാജ്യത്ത് വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന ഘടകമായ സെന്‍ട്രല്‍ അഡൈവ്സറി ബോര്‍ഡ് ഓഫ് എഡ്യുക്കേഷന് മുമ്ബാകെയാണ് കേന്ദ്രമന്ദ്രിമാര്‍ ഇക്കാര്യം അറിയിച്ചത്.
മിലിറ്ററി പാഠങ്ങള്‍ക്ക് പുറമേ സ്കൂളുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് നിര്‍ബന്ധമാക്കുന്നതിനും മന്ത്രിമാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സേനയെ ഫോക്കസ് ചെയ്തുകൊണ്ടുള്ള സ്കൂളുകള്‍ സ്ഥാപിക്കാനും ദേശീയ നേതാക്കളുടെ ചരിത്രങ്ങള്‍ കുടുതലായി പഠിപ്പിക്കാനും മന്ത്രിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒക്ടോബര്‍ 25ന് നടന്ന സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓഫ് എഡ്യുക്കേഷന്റെ യോഗത്തിലാണ് മന്ത്രിമാര്‍ ഈ നിര്‍ദ്ദേശം നല്‍കിയത്. കേന്ദ്രമന്ത്രിമാര്‍ക്കു പുറമേ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാരും ഇത്തരം നിര്‍ദ്ദേശം മുന്നേട്ട്വെച്ചിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments