Saturday, April 27, 2024
HomeSTORIESപരിഹാരം പാത്തു. ( കഥ)

പരിഹാരം പാത്തു. ( കഥ)

ജിജി. (Street Light fb group)
ഇവൾ …. കൊളക്കോഴി പാത്തു … നാട്ടാരുടെ നന്മതിന്മകൾ അളന്നുകുറിച്ചു നാട്ടാർക്ക് നാട്ടറിവുകൾ പകർന്നു കൊടുക്കുന്ന മഹിളാമണി… പതിവുപോലെ കാലത്തു  തന്നെ അവൾ പണിക്കു ഇറങ്ങി മൊന്തൻ പാപ്പിയുടെ വീട്ടിൽ എത്തി.
നമ്മുടെ പാപ്പി …രണ്ടു കാലിലും ആണി രോഗമുള്ള ആളാണ് പ്രത്യേകമായി പണിയൊന്നുമില്ല എന്നതാണ് അദ്ദേഹത്തിന്റെ പണി.. പാപ്പി ചേട്ടാ…അവൾ നീട്ടി വിളിച്ചു .. അദ്ദേഹം ആകാംഷയോടെ മുടന്തി മുടന്തി വന്നു….
അല്ലാ….ഇതാരാ….മ്മ്‌ടെ പാത്തുവോ  പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ…, തല ഒരു പ്രത്യേക രീതിയിൽ ചലിപ്പിച്ചു പാപ്പി സ്നേഹാന്വേഷണത്തിലേക്കു കടന്നു ഒന്നുമില്ല പാപ്പിചേട്ടാ ങ്ങളറിഞ്ഞോ മ്മ്‌ടെ വടക്കേ പള്ളത്തെ ശ്രീദേവീടെ മോള് .. ആ പോരട്ടെ…, പാപ്പി ശുഷ്കാന്തിയോടെ ചെവി ചൂടുള്ള  വാർത്തയ്ക്കായ് വട്ടംപിടിച്ചു ..
അവള് ഒളിച്ചോടിയതറിഞ്ഞോ ? ഇന്നലെ ഒരു ബംഗാളിയുടെ കൂടെയാ പോയത് …ന്നാലും കഷ്ടമായി പോയി.., അവൾ കത്തിക്കയറുകയായി …പാപ്പി കണ്ണുതള്ളിച്ചു തലയും  കുലുക്കി … നിറുത്തു നീ എന്റെ പാത്തുവെ .., അവള് രക്ഷപെട്ടു ….
ഒന്നുവില്ലേലും ബംഗാളിയല്ലേ…. അവൻ അദ്ധ്വാനിച്ചു് ആ കൊച്ചിനെ പോറ്റും ….
വല്ല മലയാളിയുമായിരുന്നേല് ഗൾഫ് , ഗൾഫ് എന്ന് പറഞ്ഞു അവളുടെ ആഭരണങ്ങൾ മുഴുവനും വിറ്റു തിന്നേനെ….!! കൊണ്ടുവന്ന ബോംബ്  ചീറ്റിപോയതു മനസ്സിലായ പാത്തു ജാള്യതയോടെ അടുത്ത ഇരയെ ലക്ഷ്യമാക്കി പാഞ്ഞു….

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments