Thursday, April 25, 2024
HomeSTORIESകുഞ്ഞേട്ടൻ (ചെറുകഥ).

കുഞ്ഞേട്ടൻ (ചെറുകഥ).

നീലാംബരി  {For street light fb group}.
” മുത്തേ……മുത്തേ….”
ഏട്ടൻ പലവട്ടം ആവർത്തിച്ചു വിളിച്ചു….ഞാൻ അതൊന്നും ചെവിക്കൊണ്ടില്ല. ഏട്ടൻ എനിക്ക് സമ്മാനിച്ച വെള്ളാരംകണ്ണുള്ള പവാക്കുട്ടിയെ കൗതുകത്തോടെ നോക്കിയിരിക്കുകയായിരുന്നു  , മാസം ഒന്ന് കഴിഞ്ഞിരിക്കുന്നു ആ പവാക്കുട്ടി എന്റേതായിട്ട്…എന്നിട്ടും എനിക്കതിനോടുള്ള കൗതുകവും ബ്രഹ്മവും മാറിയിട്ടില്ല.
പെട്ടന്ന് ഏട്ടൻ അടുത്തേക് വന്നു…ഞാൻ തലോടിക്കൊണ്ടിരുന്ന പവാക്കുട്ടിയെ ഏട്ടനങ്ങു തട്ടിയെടുത്തു. ചിണുങ്ങിക്കൊണ്ടു ഞാൻ പറഞ്ഞു..
” എന്റെ അമ്മുകുട്ടിയെ ഇങ്ങുതാ…കുഞ്ഞു ….എന്റെ അമ്മുക്കുട്ടയെ തരാനാണു പറഞ്ഞത് ….”
“ആഹാ…അപ്പോളേക്കും നീ ഇതിന് പേരും വിളിച്ചോ…..”
പിണങ്ങി മാറിയിരുന്ന എന്റെ അതുത്തേക് ഏട്ടൻ വന്നു കയ്യിലേക് അമ്മുക്കുട്ടയെ വച്ചുതന്നു….
എന്റെ മുഖത്തൊരു കുഞ്ഞു പുഞ്ചിരി വിടർന്നു…..അത് കണ്ട ഏട്ടന്റെ മനസ്സും നിറഞ്ഞുകാണും…
അതുകൊണ്ടാണല്ലോ… എന്നെ ചേർത്തുപിടിച്ചു നെറുകയിൽ ഉമ്മവച്ചത്…..
കണ്ണുകൾ നിറഞ്ഞ ഏട്ടന്റെ ചുണ്ടുകൾ വിറച്ചുകൊണ്ടെന്നോട് പറഞ്ഞു…
” ഏട്ടൻ ഇറങ്ങുവാ….മുത്തേ…..നീ എന്താ മിണ്ടാതിരിക്കുന്നെ….മുത്തേ..…”
” ആ ഏട്ടൻ പറയു,”
ഞാൻ പോകുന്നു ….അടുത്ത അവധിക്ക് വരും…. ഏട്ടന്റെ  സുന്ദരിക്കുട്ടി  അമ്മയോട് വികൃതിയൊന്നും കാണിക്കരുത്….കേട്ടല്ലോ?”
“ഏട്ടൻ പറയുന്നത് കേട്ടാൽ തോന്നുമല്ലോ ഞാൻ വാഴക്കളിയാണെന്നു….”
  “ഓ…എന്റെ മുത്ത..നിന്നോട് പറഞ്ഞൂ ജയിക്കാൻ എനിക്കാവില്ല…
പെട്ടന്നായിരുന്നു അമ്മയുടെ വരവ്…
” മോനെ…. നീ ഇറങ്ങാറായില്ലേ…. പെങ്ങളെയും കൊഞ്ചിച്ചോണ്ടിരുന്നാൽ ട്രെയിൻ അതിന്റെ വഴിക്കങ്ങുപോകും…..നീ ഇറങ്ങാൻ നോക്ക്….അവൾ വല്ല ഭ്രാന്തും കാട്ടിയവടങ്ങിരിക്കും…. അവളോടു ചിണുങ്ങാൻ നിന്നാൽ മനുഷ്യരുടെ കാര്യം നടക്കില്ല””….
അമ്മ എപ്പോളും എങ്ങനെയാ ഞാൻ എന്ത്   കാട്ടിയാലും അത് ഭ്രാന്താണെന്നാ പറയാറ്….
ഞാൻ പാലപ്പോഴും ചിന്തിക്കാറുണ്ട്, ഞാൻ ഈ അമ്മയുടെ ഗാർഭപ്പാത്രത്തിൽ തന്നാണോ കുരുത്തതെന്നു….എന്നെ അങ്ങനൊരു ചിന്തയിലേക്  നയിക്കുമാറായിരുന്നു  അമ്മയുടെ പ്രവർത്തികൾ….ഏട്ടൻ പറഞ്ഞത് ശരിയാണ്…
ഞാൻ സമയം കിട്ടുമ്പോളൊക്കെ അമ്മയുമായി വഴക്കാണ്….അപ്പോൾ ഏട്ടൻ ശാസിച്ചതിൽ തെറ്റില്ല….
ഏട്ടൻ പോകുന്നതിൽ ആരെക്കാളും എനിക്ക്  വിഷമം ആണ്..അത് ഏട്ടനും അറിയാം….ഞാൻ മനപ്പൂർവ്വം മിണ്ടതിരിക്കുമായിരുന്നു….ഏട്ടൻ പോകാനിറങ്ങിയപ്പോൾ.
കുഞ്ഞുവിന് മുത്തിനെ ജീവനാണ്…..മുത്തിന്റെ മനസ്സൊന്നു വേദനിച്ചാൽ കുഞ്ഞു തകരും….
   ഞാൻ കരയുന്നത് ഏട്ടൻ കാണാതിരിക്കാൻ എന്നും വഴക്കടിച്ചേ ഏട്ടനെ യാത്രയാക്കാറുള്ളൂ…അന്നും പതിവുപോലെ തന്നെ സംഭവിച്ചു….ഏട്ടൻ എല്ലാവരോടും യാത്ര പറഞ്ഞു….ഫ്രണ്ടിന്റെ ബൈക്കിലേക് കയറി..പെട്ടന്നു ഞാൻ പറഞ്ഞു….
“കുഞ്ഞു … മറക്കണ്ട… ഞാൻ പറഞ്ഞകാര്യം….,അതില്ലാതെ ഇവിടെ വരാന് കരുതണ്ടട്ടോ…”
എന്റെ മുത്തേ ഞാനതു ഓർകുന്നുണ്ട്  നീ എപ്പോളും അതിങ്ങനെ പറഞ്ഞോണ്ടിരിക്കണ്ടട്ടോ….ഉറപ്പായിട്ടും അടുത്തവരവിൽ ഞാൻ അത് കൊണ്ട് വന്നിരിക്കും….””
വിങ്ങുന്ന മനസ്സോടെ,  ചെറുപുഞ്ചിരി വിടർത്തി ഞാൻ ….ഏട്ടനെ യാത്രയാക്കി…..
ബൈക് കണ്ണില്നിന്നും മായുന്നതുവരെ ഞാൻ നോക്കിക്കൊണ്ടേയിരുന്നു….പൊടുന്നനെയാണ് ക്ഷണിക്കാതെ  ആ അഥിതി വന്നത്…കണ്ണുനീരെന്നു ലോകം വിളിക്കുന്ന എന്നാൽ ഞാൻ ഏറെ വെറുക്കുന്ന എന്റെ തോൽവി….ദേഷ്യം മനസ്സിൽ വച്ച് ആ കണ്ണുനീരിനെ പറഞ്ഞുവിടാൻ ശ്രമിച്ചു….എന്റെ ശ്രമം പാഴാണെന്നു എനിക്ക് മനസ്സിലായപ്പോൾ ഞാൻ ഓടിച്ചെന്നു ബാത്റൂമിൽ കയറി കതകടച്ചു….ഷവർ തുറന്നു അതിനാടിയിലേക്കങ് നിന്നു…ആരുടെ മുന്നിലും തോൽക്കാൻ ഇഷ്ടപ്പെടാതിരുന്ന  എന്റെ മനസ്സിന്റെ വിഢിത്തരമാണിത്…
രാവിൻറെ ഏകാന്തതയിലെ നിലാവും, ഇരുട്ടും, പിന്നെ ജലവും മാത്രമാണെന്റെ കണ്ണുനീർ കണ്ടിട്ടുള്ളൂ…..ആരുടെ മുന്നിലും കാരയില്ല എന്ന ശപഥം എടുത്തിട്ട്  വർഷം പലതു കഴിഞ്ഞു.
അന്നുതൊട്ട് ഞാൻ വീണ്ടും ദിവസങ്ങൾ എന്നിതുടങ്ങി… ഏട്ടൻ എനിക്ക് സമ്മാനിച്ച വെള്ളാരംകണ്ണുള്ള പവാക്കുട്ടിയെ എന്നും ഞാൻ തലോടി അതിനോട് സംസാരിച്ചു അങ്ങനെ അങ്ങനെ ഓരോ ദിനരാത്രങ്ങൾ കടന്നുപോയി….
          ധനുമാസത്തിലെ കുളിരുള്ള പുലരിയിൽ , ഏട്ടൻ എനിക്ക് സമ്മാനപൊതികളും കൊണ്ട്‌ വരുന്നത് സ്വപ്നം കണ്ടുകിടക്കുവായിരുന്നു…പെട്ടന്നൊരു ശബ്ദം കേട്ടു… ഞാൻ കണ്ണുകൾ തുറന്നു നോക്കി …കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല…കയ്യുകള്കൊണ്ട് തിരുമ്മി വീണ്ടും നോക്കി…
“അയ്യോ!!! കുഞ്ഞു..ഇത് എപ്പോൾ വന്നു…”
ഞാൻ ചാടി എഴുന്നേറ്റു ഏട്ടനെ കെട്ടിപ്പുടിച്ചു.
” എവിടെ ഞാൻ പറഞ്ഞ കാര്യം….എനിക്ക് താ….”
     ” മുത്തേ…ഞാൻ അത് കൊണ്ടുവന്നില്ല”
അതു കേട്ടയുടൻ ഏട്ടനെ തള്ളിമാറ്റി ഞാൻ പിണങ്ങി  മാറിയിരുന്നു…പിണക്കം മാറ്റാൻ ഏട്ടൻ പലവഴികളും നോക്കി ഒന്നും ഫലിച്ചില്ല.
“എന്റെ  നീലൂ പെണ്കുട്ടികൾക് ഇത്രയും വാശി നന്നല്ല….”
” എനിക്ക്  വാശിയാ. ….കുഞ്ഞു പോ മിണ്ടരുത്
എന്നോട്, കൂട്ടില്ല ഇനി……”
“ഏട്ടന്റെ മുത്തേ പിണങ്ങല്ലേ…..ഒരുമിച്ചു പോയി നമുക്കത് വാങ്ങാം, എന്താ?  അതല്ലേ നല്ലത്‌….”
ഒരുവിധം  എന്റെ പിണക്കം മാറ്റി …
ഏട്ടൻ ഉള്ള ദിവസങ്ങളിൽ എനിക്ക് എന്റെ വീട് സ്വർഗ്ഗ്തുല്യമായിരുന്നു….
വഴക്കും , ബഹളവും ,പിണക്കവും ഇണക്കവും അങ്ങനെ  ദിവസങ്ങൾ കടന്നുപോയി…..
ഒരുദിവസം രാവിലെ തന്നെ ഞാൻ വായനയുടെ ലോകത്തിലേക്കാണ്ടുപോയി…
“പ്രണയത്തിന്റെ സൂര്യകാന്തിപ്പൂക്കൾ പൂത്തുനിൽക്കുന്ന ഏകാന്തമായ ഒരു പ്രേമരാജ്യം തീർത്ത പന്നിയൂർ കുളത്തിന്റെ സ്വന്തം ആമിയെ (മാധവിക്കുട്ടിയെ) എനിക്ക്  ഒത്തിരി ഇഷ്ടമാണ്….എന്നെ അക്ഷരലോകത്തേക് നടക്കാൻ പ്രേരിപ്പിച്ചത് മാധവിക്കുട്ടിയുടെ “നഷ്ടപ്പെട്ട നീലാംബരി” എന്ന ചെറുകഥ തന്നെയാണ്. എനിക്കെത്ര വായിച്ചാലും മതിവരാത്തൊരു  ചെറുകതയാണ് വീണ്ടും വീണ്ടും ഞാണ് വായിച്ചുകൊണ്ടേയിരുന്നു.
വായനയുടെ രസംപിടിച്ചിരിക്കുമ്പോൾ ആണ് ഏട്ടന്റെ ബൈക്കിന്റെ ശബ്ദം ഞാൻ കേട്ടത്. ഞാൻ ചാടിയെഴുന്നേറ്റു റൂമിൽ നിന്നും പുറത്തേക്കോടി.
“ഏട്ടാ…. ഇതേവ്ടെക്കാ യാത്ര? മറന്നോ എന്നോട് എന്താ പറഞ്ഞത്?”
ഏട്ടൻ വണ്ടി നിർത്തി,
” മുത്തേ നാളെ പോകാം , എനിക്കിപ്പോൾ ഒരു സ്ഥലം വരെ പോകണം”
” പറ്റില്ല…എനിക്ക് ഇപ്പോൾ പോകണം…എനിക്കതിപ്പോൾ വേണം”
വാശിയോടെ രാജ്ഞി ആരെന്നു ചോദിച്ചാൽ എന്റെ അമ്മപറയും അത് ഞാനാണെന്നു. അത്രയ്ക് വാശിയായിരുന്നു എനിക്ക് .ദേഷ്യവും വാശിയും ഒരുമിച്ചങ് വന്നപ്പോൾ അവിടം ഞാൻ ഒരു യുദ്ധക്കളമാക്കി . ഒടുവിൽ ഏട്ടൻ എന്റെ വാശിക്കു മുന്നിൽ കീഴടങ്ങി.
”  നീ പോയി റേഡിയായിവാ ഞാൻ കാത്തിരിക്കാം. നമുക്ക് ഇന്നുതന്നെ പോയി വാങ്ങാം”
അത് കേട്ടതും സന്തോഷത്തിന്റെ കൊടുമുടി കയറി ഞാൻ ….പെട്ടെന്നുതന്നെ റേഡിയായിവന്നു. ഞാൻ  ചാടി ഏട്ടന്റെ വണ്ടിയുടെ പുറകിൽ കയറി.
” ഓഹ് ഇങ്ങനൊരു പെണ്ണ് , നിനക്ക് അടികിട്ടാത്തതിന്റെ  കുറവുണ്ടെട്ടോ..”
അതുകേട്ടതും ഞാനൊന്നു പിടിച്ചിരിച്ചു…
അപ്പോളാണ് അമ്മയുടെ വരവ്.
” എവിടേക്കാ രണ്ടുപേരും കൂടെ?”
“അമ്മെ ഈ പെണ്ണിന്റെ ഒരു വാശി  ഞങ്ങളൊന്നു പുറത്തുപോയി വരാം”
“ഇന്നെനി എവിടെയും പോകണ്ട രണ്ടുപേരും അടങ്ങിയൊതുങ്ങി ഇവിടെ ഇരുന്നാൽമതി”
“അത് അമ്മയാണോ തീരുമാനിക്കുന്നെ”
എന്റെ മനസ്സിൽ ഞാൻ അടക്കിവച്ച ദേഷ്യവും കോപവും വീണ്ടും അണപൊട്ടി ഒഴുകാൻ തുടങ്ങി. അമ്മയോട് ഞൻ കയർത്തു. അപ്പോൾ ഏട്ടൻ ഞങ്ങളുടെ വഴക്കിനിടയിൽ പെട്ട് ചക്രശ്വാസം വലിച്ചു.ഒടുവിൽ ഏട്ടൻ അമ്മയോട് പറഞ്ഞു…
“അമ്മേ സാരില്ല വഴാക്കിടണ്ട  ഏതായാലും ഇറങ്ങിയതല്ലേ പോയിട്ട് വരാം”
ഇത്രയും പറഞ്ഞു ഏട്ടൻ വണ്ടിയെടുത്തു…പോകും വഴി പലകാര്യങ്ങളും സംസാരിച്ചു കൊണ്ടേയിരുന്നു.
” നിന്റെ അമ്മയോടുള്ള ഈ സമീപനം മാറ്റിയേ പറ്റു… എന്നും നീ എന്തിനാ ആ പാവത്തിനോട്  ഇങ്ങനെ , ഇന്ന് നിനക്ക് ഇതൊന്നും മനസ്സിലാകില്ല.. നാളെ നീയും ഒരമ്മയാകും അന്ന് ചിലപ്പോൾ നീ ജീവിതത്തിൽ ഒറ്റപ്പെട്ട് പോയേക്കാം . ഇന്ന് എന്തിനും കൂടെ നിൽക്കുന്ന ഞാൻപോലും ഉണ്ടായെന്നു വരില്ലാട്ടോ…”
” ഏട്ടന് ഇതെന്താ പറ്റിയേ…വട്ടായോ?
അമ്മയോട്  എനിക്ക് സ്നേഹമൊക്കെ ഉണ്ട് അത് എനിക്ക് പ്രകടിപ്പിക്കാൻ അറിയില്ല.. ഞാൻ എങ്ങനെയാ എനിക്ക് മാറാനൊന്നും കഴിയില്ല…ആരെക്കാളും എട്ടന് അതറിയാലോ? എന്നിട്ട് ഇപ്പോൾ ഏട്ടൻ കൂടെ എന്നെ….”
” നീലൂ ഞാൻ പറയണത് കേൾക്  അമ്മയ്ക്ക് നിന്നോടാണ് കൂടുതൽ സ്നേഹം.അത് നിനക്ക് മനസ്സിലാകും ഇന്നല്ലേൽ നാളെ…”
” ഓഹ് ഞാൻ മരിച്ചിട്ടാകും  അല്ലെ  ഏട്ടാ!”
“അല്ലാടീ ഞാൻ മരിച്ചിട്ട് പോരെ!!”
ഏട്ടൻ എന്നോട് ദേഷ്യപ്പെട്ടു..ദേഷ്യം വന്നാൽ ഏട്ടനെ ആർക്കും നിയന്ത്രിക്കാൻ  കഴിയില്ല…പാവമാണ് എന്നാലും …
പതിവില്ലാതെ എട്ടൻ ബൈക് സ്പീഡിലായിരുന്നു ഓടിച്ചിരുന്നെ….
“അയ്യോ!ഏട്ടാ പതിയെ പോകാം …ദേഷ്യം വണ്ടിയിൽ കാണിക്കേണ്ട… ഞാൻ നല്ല കുട്ടിയായി ഇരുന്നോളാം..ഏട്ടൻ പറയണത് എല്ലാം അനുസരിച്ചോളാം …പോരേ…
ഈ പറഞ്ഞതൊക്കെ എനിക്ക് ഓർമ്മയുണ്ട്…പിന്നീട് ഞാൻ കണ്ണുകൾ തുറന്നു എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ എനിക് സാധിച്ചില്ല….ദേഹമാസകലം എല്ലുകൾ നുറുങ്ങുന്ന വേദനയായിരുന്നു……പതിഞ്ഞ സ്വരത്തിൽ ഞാൻ ഏട്ടനെ വിളിച്ചു….
“കുഞ്ഞൂ…”
അപ്പോൾ ഒരു സ്ത്രീ  എന്നെ പിടിച്ചു പറഞ്ഞു
“എഴുന്നേൽകണ്ട സാധിക്കില്ല….”
“ഞാൻ, ഞാൻ ഇത് എവിടയാ…”
” ഇത് ഹോസ്പിറ്റൽ മുറിയാണ്..”
“ഇതെന്താ ഞാൻ ഇവിടെ”?
“കുട്ടിക്ക് ഒരു ആക്സിഡന്റ് പറ്റിയിട്ട് കൊണ്ടുവന്നതാ….കുട്ടീടെ  വീട്ടുകാരൊക്കെ പുറത്തിരിപ്പുണ്ട്.”
സിസ്റ്റർ പെട്ടനുപുറത്തേക്ക് പോയി ….അപ്പോൾ അച്ഛൻ റൂമിലേക് വന്നു….
“അച്ഛാ …..”
“മോളെ…എന്റെ മോൾക് ഒന്നുമില്ല…വിഷമിക്കരുത്…”
ഞാൻ അപ്പോൾ തിരഞ്ഞത് എട്ടനെയായിരുന്നു…
“അച്ഛാ കുഞ്ഞു എവിടെ ?”
“മോളെ…”
എന്നുവിളിക്കുമ്പോൾ അച്ഛന്റെ ചുണ്ടുകൾ വിറച്ചിരുന്നു…സ്വരം പാതറിയിരുന്നു…ആ ഹൃദയത്തിന്റെ അപതാളം എനിക്ക് കേൾക്കാമായിരുന്നു.. അച്ഛൻ സ്വന്തം കണ്ണുനീരിനെ എന്റെ മുന്നിൽ മറച്ചുപിടിക്കാൻ ശ്രമിച്ചു…എന്നാൽ അച്ഛന് അതിനു കഴിഞ്ഞില്ല….
“ഞാൻ ചോദിച്ചത് കേട്ടില്ലേ? ഏട്ടനെവിടെ”
“ഏട്ടൻ വീട്ടിലുണ്ട്”
“ആണോ എനിക്ക് ഏട്ടനെ കാണണം”
“കാണാം വീട്ടിലെത്തിട്ട് , ഏട്ടന് എഴുന്നേറ്റു നടക്കാൻ പറ്റില്ല കാലിൽ പൊട്ടലുണ്ട്.”
” എനിക്ക് വീട്ടിൽ പോകണം”
“പോകാം പെട്ടെന്നുതന്നെ”
അച്ഛനെന്നെ പലപ്പോഴായി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ദിവസങ്ങൾ കടന്നിപോയപ്പോൾ എനിക്ക് ഏട്ടനെ കാണാനുള്ള ആഗ്രഹം കൂടിവന്നു..ഡോക്ടർ വന്നപ്പോൾ ഞാൻ എന്റെ ആഗ്രഹം പ്രകടിപ്പിച്ചു.
“സർ എനിക്ക് വീട്ടിൽ പോകണം…ഇന്നുതന്നെ”
“അതിനു കുട്ടിടെ അസുഖം മാറിയിട്ടില്ലലോ?”
“എനിക്ക് അതൊന്നും അറിയണ്ട, എനിക്ക് ഇന്നുതന്നെ പോകണം”
“ഇന്നുപറ്റില്ല…ഒരാഴ്ച്ച കഴിയട്ടെ…എന്നിട് പോകാം?
“വേണ്ടെന്നു പറഞ്ഞില്ലേ ഇപ്പോൾ പോകണം”
അച്ഛൻ അടുത്ത് വന്നു പറഞ്ഞു..
“വാശികാണിക്കല്ലേ മോളെ “
അപ്പോൾ ഡോക്ടർ പറഞ്ഞു ” നാളെ പോകാം അതുവരെ ക്ഷമിക്”
അപ്പോൾ ഞാനൊന്നു സമാതാനിച്ചു…മനസ്സിൽ അപ്പോൾ ഒരു ചോദ്യം ഉയർന്നു…റൂം വിട്ടു പുറത്തേക്ക് പോകുന്ന ഡോക്ടറെ ഞാൻ വിളിച്ചു.
“സർ …..”
“എന്താ പറയു.”
“എനിക്ക്, എനിക്ക് ഒരിക്കലും നടക്കാൻ പറ്റില്ലേ…?”
ആപ്പോൾ  എന്റെ അച്ഛന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…
“ആറുപരഞ്ഞു നടക്കാൻ പറ്റില്ല എന്ന് അതൊക്കെ പറ്റും കുറച്ചു സമയമെടുക്കും… എല്ലാം ശരിയാകും”
എന്റെ തോളിൽ തട്ടി ഡോക്ടർ എന്നെ സമാതാ നിപ്പിച്ചു ….ആ നിമിഷം മുതൽ  ഞാൻ നാളെ എന്ന പുലരിയേയും പ്രദീക്ഷിച്ചിരുന്നു.
  പിന്നെ ഞാൻ നിശബ്ദതയുടെ ആഴങ്ങളിലേക്കങ് ആഴ്ന്നു. എങ്കിലും മനസ്സ്2 സന്തോഷമാണ്. നാളെ ഏട്ടനെ കാണാലോ. അപ്പോൾ മുതൽ ഓരോ നിമിഷവും ഒരു യുഗം പോലെയാണ് കടന്നു പൊയ്‌ക്കൊണ്ടിരുന്നത്.
അന്ന് രാത്രിയിൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞതേ ഇല്ല. എങ്ങനെയും രാവിലെ ആയാൽ മതി..എനിക്ക് വീട്ടിലെത്തിയാൽ മതിയെന്നായി… പാലചിന്തകളും മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു.. എപ്പോളാണെന്നറിയില്ല രാവിൻറെ ഏകാന്തതയിൽ ഞാൻ ഉറങ്ങിപ്പോയി…. അച്ഛൻ വന്നു വിളിച്ചപ്പോളാണ് നേരം പുലർന്നെന്ന കാര്യം ഞാൻ അറിഞ്ഞത്…
“അച്ഛാ നമ്മൾ എപ്പോളാ പോകുന്നെ”
“ഡോക്ടർ വന്നയുടനെ പോകാം”
“അച്ഛന്റെ മുഖത്തെന്താ ഒരു വിഷമം”
“ഒന്നും ഇല്ല മോളെ”
എന്തോക്കെയായാലും ഞാൻ ആനിമിഷം സന്തോഷവതിയായിരുന്നു…വീട്ടിലേക് പോകാം
ഏട്ടനെ കാണാം… അങ്ങനെ പാലതും ചിന്തിച്ചങ്ങിരുന്നു…അപ്പോളാണ് ഡോക്ടർ വന്നത്…
“എന്തായാലും ഈ വാശിക്കരിയുടെ കാര്യം ഇത്തിരി കഷ്ടാവാ… ഇങ്ങനെയൊക്കെ  വാശികണിച്ചാൽ മോശമാണ് അതുകൊണ്ട് ഇനി ഇവിടെ വരുമ്പോളേക്കും വാശിയൊക്കെ മാറ്റി നല്ല കുട്ടി ആയിട്ട് വരണം.”
“എനിക്ക് ഇപ്പോൾ പോകാലോ…”
“ഇപ്പോൾ പോകാം….”
ഡോക്ടർ അത്രയും പറഞ്ഞു അച്ഛനെയും കൂട്ടി  പുറത്തേക്ക് പോയി.
കുറച്ചുകഴിഞ്ഞു അച്ഛൻ വന്നു കൂടെ വീൽ ചെയറും.. ഇന്ന് മുതൽ എന്റെ യാത്രകൾ കാലിലല്ല ഈ വീൽചെയറിൽ ആണെന്ന യാഥാർഥ്യം ഞാൻ മനസ്സിലാക്കി.
ഹോസ്പിറ്റൽ മുറി വിട്ടു പുറത്തേക്കു വന്നപ്പോൾ എന്റെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. വീല്ചെയറിനെ എന്നെ അച്ഛൻ എടുത്ത് കാറിൽ ഇരുത്തി…
” എനിക്കിനി ഒരാളുടെ സഹായം ഇല്ലാതെ ജീവിക്കാൻ പറ്റില്ല അല്ലെ അച്ഛാ”
“അതൊക്കെ പറ്റും മോളെ…വിഷമിക്കരുത്”
കാറിൽ യാത്രചെയ്തപ്പോൾ വഴിയോര കാഴ്ചകൾ എല്ലാം പോയി മറയുന്നുണ്ടായിരുന്നു… ചില ഓർമ്മകളും.
വീടിന്റെ മുന്നിൽ കാർ ചെന്ന് നിന്നപ്പോൾ ഞാൻ വീടിന്റെ ഉമ്മറത്തേക്ക് നോക്കി എന്റെ വരവും നോക്കി യിരിക്കുന്ന  ഏട്ടനെയാണ് ഞാൻ അവിടെ പ്രതീക്ഷിച്ചതു… എന്നാൽ എനിക്ക് അവിടെ ഏട്ടനെ കാണാൻ സാധിച്ചില്ല. അച്ഛൻ വീൽചെയറിൽ എടുത്ത് ഇരുത്തിയപ്പോൾ ഞാൻ പെട്ടന്ന് ഉറക്കെ വിളിച്ചു…
“ഏട്ടാ….കുഞ്ഞൂ…”
പലതവണ ആവർത്തിച്ചെങ്കിലും  ഏട്ടന്റെ “മുത്തേ” എന്ന വിളി ഞാൻ കേട്ടില്ല.
“അച്ഛാ കുഞ്ഞു എന്താ മിണ്ടതിരിക്കുന്നെ . ഉറക്കമാണോ  എന്റെ കുഞ്ഞു”
അച്ഛൻ മറുപടിയൊന്നും പറഞ്ഞില്ല ദായനീയമായൊരു നോട്ടം  അച്ഛന്റെ മുഖത്തു ഞാൻ കണ്ടു.
“എന്നെ കുഞ്ഞിന്റെ അടുത്തേക്ക് ഒന്ന് കൊണ്ടുപോകാമോ”
“കൊണ്ടുപോകാം”
വിങ്ങുന്ന മനസ്സോടെയായിരുന്നു  അച്ഛൻ അങ്ങനെ പറഞ്ഞത്.അച്ഛൻ എന്റെ വീൽചെയർ ഉരുട്ടി വീടിന്റെ തെക്കേ മുറ്റത്തേക് പോയി…
“അച്ഛാ ഇതെന്ത ഇവിടെ എനിക്ക് കുഞ്ഞിന്റെ അടുത്താ പോകണ്ടെ…”
അച്ഛൻ അടുത്തുള്ള ഒരു  മൺതിട്ട കാണിച്ചിട്ടു , ഇടറിയ സ്വരത്തിൽ പറഞ്ഞു .
“നമ്മുടെ കുഞ്ഞു ഇവിടെ ആണുറങ്ങുന്നത്”
എനിക്ക് കാത്തുകളെയും എന്റെ കണ്ണുകളെയും വിശ്വസിക്കാൻ പറ്റിയില്ല…
“അച്ഛനെന്താ പറഞ്ഞെ… എന്റെ കുഞ്ഞു….
കുഞ്ഞു ഇവ്ടെ ആണെന്നോ….”
“അതെ മോളെ,  നമ്മുടെ കുഞ്ഞു പോയി…”
പൊട്ടിക്കരയുന്ന അച്ഛനെ നോക്കി  മൗനമായി ഇരുന്നതല്ലാതെ…എനിക്ക് ഒന്നിനും കഴിഞ്ഞില്ല….ഒന്ന് പൊട്ടിക്കരായൻപോലും…
ഞാൻ ഇത്രയ്ക്കു പാപിയാണോ…സ്വയം ശപിക്കാനല്ലാതെ എനിക്കപ്പോൾ ഒന്നിനും സാധിച്ചില്ല… യാഥാർഥ്യത്തെ ഞാൻ അറിഞ്ഞു മനസ്സും ശരീരവും മരവിച്ചുപോയതുപോലെ…ഒന്ന് കാരയാൻപോലും ആകാതെ ഞാൻ വിറങ്ങലിച്ചുപോയി. ഈ ശാപജന്മം കൊണ്ട് നഷ്ടമായത് ജീവനേക്കാൾ സ്നേഹിച്ച എന്റെ കുഞ്ഞിനെ തന്നെയാണ്…അതും എന്റെ വാശിയുടെ വിപത്തു… എന്റെ പിടിവാശിയിൽ ഇല്ലാതായ നഷ്ടം ചെറുതല്ല. അമ്മയെ ഞാൻ എങ്ങനെ സമാദനിപ്പിക്കും അറിയില്ലായിരുന്നു എനിക്ക്.
പെട്ടന്ന് എന്റെ അടുത്തേക്ക് വന്നു അമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു… അപ്പോളും എനിക്ക് ഒന്ന് കരയാൻ സാധിച്ചില്ല…
  “നിന്റെ വാശിയിൽ ഇല്ലാതായത്‌ എന്റെ കുഞ്ഞല്ലേ.”
അമ്മയുടെ ഈ വാക്കികളെന്നെ തളർത്തി ഹൃദയം തകർന്നു പോയി.   ഈ ലോകം തന്നെ തകർന്നുപോകുമാർ ഞാൻ അപ്പോൾ അലറി ഒരു ഭ്രാന്തിയെ പോലെ….മനസ്സിന്റെ താളം തെറ്റിത്തുടങ്ങിയതുപോലെ. കരച്ചിൽ നിർത്താതെ പലതും പുലമ്പിക്കൊണ്ടിരുന്നു…..
അമ്മയെന്നെ ചേർത്തു പിടിച്ചു സമാദനിപ്പിക്കാൻ ശ്രമിച്ചു…ഞാൻ മനസ്സുകൊണ്ട് അമ്മയോട് മാപ്പ് ചോദിച്ചു..കണ്ണീരിൽ കുതിർന്ന മാപ്പ്…
  ഏതു പാപനശിനിയിൽ കുളിച്ചാലും തീരാത്ത പാപവും പേറി ഞാൻ…

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments