യാത്ര. (കവിത)

0
4744

ഗൗരി.

കാഴ്ചകൾ കനലായ് പൊള്ളും
കിനാവിനൊപ്പമിന്നു ഞാനൊരു
കനിവാർന്നുറക്കം കൊതിക്കുന്നു..
കണ്ണുകൾ പൂട്ടി ഇരുളിനെ വരിച്ച്
കിനാവിൽ നിന്നുണരാ നിദ്രയിലിന്നു …

ഞാനൊരു ആകാശത്തേരിനൊപ്പം കുതിക്കുന്നു
ആത്മാവോ ദേഹമോ ആഭിചാരങ്ങളോ……
കനവിൽ തുടിക്കുന്നതെൻ വികാരങ്ങളോ…….
നീലനിലാവിനേ കീറി മുറിച്ചെന്റെയുള്ളം
നടുങ്ങുന്ന വേഗതയോടെയിന്നെവിടേക്ക്
പ്രാണനെ കൊണ്ടു പോയീടുന്നു…………….

കർണ്ണപുsങ്ങളിൽ അലയടിച്ചുയരുന്ന
കാറ്റിന്റെ നാദവും തേങ്ങലായ്ത്തോന്നുന്നു
അകലങ്ങളിൽ കുഞ്ഞു നെയ്ത്തിരി വെട്ടമായ്….
അണയാതെ നിൽക്കുമാ വെൺപൊട്ടു പോൽ
മിന്നി വിലസുന്ന താരമേ വരികയാണിന്നു
നിൻ സവിധത്തിലണയുവാൻ ചേർക്കുമോ ?
നിന്നിലേക്കെന്നെയും വെൺ താരമായ്…

Share This:

Comments

comments