Friday, March 29, 2024
HomePoemsചെരുപ്പും ഞാനും (കവിത)

ചെരുപ്പും ഞാനും (കവിത)

 ഡിജിന്‍ കെ ദേവരാജ്. 
ആറടിക്കുഴിയിലേക്കന്ത്യമായ്
എടുക്കുംമുൻപേ വിധിപ്പെണ്ണേ
നനയ്ക്കുക എന്നേ നിൻ
മിഴിവെള്ളപ്പാച്ചിലാല്‍ ഒരുവട്ടം
പിടയാത്ത പാദുകപ്പാടുകള്‍
നാലാള്‍ ചുമലിലൊടുങ്ങവേ
മൃതിയുടെ അന്ത്യമാംചുംമ്പനം
ഇടനെഞ്ചിലായി തരുകവേണം
പൊഴിയുക മൃതുപുഷ്പസ്വപ്നങ്ങളേ
ചാവിന്റെ ചാവടിത്തിണ്ണയില്‍ നീളെ
വഴിമാറിനടക്കവേ ലോകരാംനിങ്ങളും
പടരട്ടെ ഒാർമ്മയാം ദുർഗന്ധമായി നീളെ
കാലംവിതച്ച കരിംകോലമായ്
കാറ്റിലാടും തനിത്തോരണമായ്
കാണാൻ കഴിയാമുറിപ്പാടുമായ്
കാഞ്ഞവയറുമായ് യാത്രയായ് ഞാൻ
തരുകനീ കാലമേ എനിക്കു സ്വത്തായ്
പഴകിത്തേഞ്ഞൊരെൻ ചെരുപ്പുമാത്രം
ഒറ്റയാം യാത്രയിലന്നുമിന്നും ഒറ്റാതെ
കൂടെനടന്നവൻ അവനൊന്നുമാത്രം
ഡികെഡി
Dijin K Devaraj
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments