Wednesday, December 11, 2024
HomePoemsപ്രിയമുള്ളവനെ (കവിത).

പ്രിയമുള്ളവനെ (കവിത).

വിഷ്ണുപ്രിയ   എ.ആര്‍.
നിന്റെ വാക്കുകളെ തിരിയെ വിളിക്കൂ,
എന്റെയറയില്‍ നിന്നും
ഞാന്‍ നടക്കുന്ന വഴിയില്‍ നിന്നും,
വാക്കുരുകാത്ത മനസ്സിന്റെ ,
അകത്തറകളുടെ ഇരുട്ടില്‍ നിന്നും,
വേദനയെന്നു വാക്കുകളെ പേരിട്ടു വിളിച്ചവനേ,
അറിയാമോ?
മാലാഖമാര്‍ പറഞ്ഞു തീരാത്ത കഥകളെപ്പറ്റി?
നീയുമ്മ വെച്ചുണര്‍ത്തേ
കെട്ടു പോയ കിനാക്കളെ,
ഉപ്പു കനക്കുന്ന രാത്രികളില്‍
നീ മാഞ്ഞു പോകുന്നതിന്‍ മുന്നേ
കൂടെ കൊണ്ടു പോകൂ
കിനാവിന്റെ ശീലകള്‍ കീറുന്ന
നിന്റെ മൊഴിമുത്തുകള്‍.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments