Saturday, April 20, 2024
HomePoemsനിനക്കു വേണ്ടി. (കവിത)

നിനക്കു വേണ്ടി. (കവിത)

സെബു.ജെ.ആര്‍.

നിന്റെ ഭാര്യയാകണ്ടാ;
കാമുകിയുമാകണ്ടാ;
നീ തന്നെ………..
നീ തന്നെയാകണമെനിക്ക്.

ചുണ്ടിൽ വിരിയുന്ന
പുഞ്ചിരിയാകണം.

വാക്കുകളിൽ നൃത്തമാടും
മയൂരമാകണം.

കണ്ണിൻ ഇമകളായ്
ഇണ ചേരണം.

സ്നിഗ്ദ്ധമൗനമായ്
കവിളിൽ തലോടണം.

ഇമ്പ വീചിയായ്
കാതിൽ മുഴങ്ങണം.

നിശ്വാസച്ചൂടിൽ
ഉയിരിട്ടുണരണം.

സ്വാദായലിഞ്ഞ്
നാവിൽ തൂകണം.

ജീവശ്വാസത്തിൽ നിറ-
ഗന്ധമായ് തുടിക്കണം

സ്പർശങ്ങളിൽ പൊൻ
തിങ്കൾ വിടർത്തണം.

നിന്നിലലിഞ്ഞൊരു –
ന്മാദമായ് തുളുമ്പണം.

നീയെന്ന ഞാനായ്,
ഞാനെന്ന നീയായ്……

നിന്റെ സ്വപ്നങ്ങൾക്ക്
ചിറകായ് പറക്കണം .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments