ഭ്രാന്ത്. (കഥ)

0
5701
 ആർ. ഷഹിന പെരുമ്പാവൂർ.
ഭ്രാന്ത്…  2015-ല്‍  കേരളകലാകേന്ദ്ര സ്പെഷ്യൽ ജൂറി അവാർഡ്( കമലസുരയ്യ) നേടിയ കഥ.
 ഫോൺ നിർത്താതെ ബെല്ലടിക്കുന്നതു കേട്ടാണു ഉണർന്നത്.നാട്ടിൽ നിന്നു അമ്മയാകും.പരീക്ഷ കഴിഞ്ഞു ഇനിയെന്തിനാ ഇത്ര പുലർച്ചെ വിളിക്കുന്നത്? അൽപ്പം ദേഷ്യത്തോടെ തന്നെയാ ഫോൺ എടുത്തത്….. ഹാ …ഇതു അലാറം ..ഒമ്പതു മണി ആയിരിക്കുന്നു.അപ്പോൾ ഇതിനു മുൻപ് അടിച്ചതൊന്നും ഞാൻ അറിഞ്ഞില്ലേ? ബാംഗ്ലൂരിലെ കനത്ത ചൂടുലും ഞാൻ പതിനൊന്നു മണിക്കൂർ ബോധം കെട്ടുറങ്ങിയല്ലേ……!!! പരീക്ഷ കഴിഞ്ഞു.ഇനി കുറച്ച് ദിവസം വിശ്രമം തന്നെ. എന്നിട്ടേ വീട്ടിലേക്ക് ഉള്ളൂ.പഠനമെന്ന മഹാ സംഭവം കഴിഞ്ഞു.ഇനി ജോലി യെന്ന വിപ്ലവത്തിനു കൊടിയെടുക്കണം.. ഈ ബുക്സും മാഗസിനും ഒക്കെ ഇനിയെങ്കിലും ഒന്നു അടുക്കി വെയ്ക്ക്……
മേട്രൻ റൂമിൽ വന്നു പറഞ്ഞപ്പോളാണു എന്റെ വിപ്ലവം പത്ര വാർത്തയോടെ ആരംഭിച്ചാലോയെന്നു തോന്നിയത് കഴിഞ്ഞ രണ്ടുമാസക്കാലമായി തുറന്നുവെച്ച പുസ്തകത്തിൽ വീണു കിടന്നു പഠിച്ച് ഉറങ്ങി…. സ്റ്റോർ മുറിയിൽ പത്രകെട്ടുകൾ വലിച്ചിട്ടപ്പോൾ തന്നെ മേട്രൻ കളിയാക്കൽ തുടങ്ങി….. ഓരോരോ ഭ്രാന്ത് അല്ലാതെന്താ ദിവസേന പത്രം വായിക്കാതെ ഒരുമിച്ച് കുറേ പത്രം വായിക്കുന്നതു ഭ്രാന്തിന്റെ ലക്ഷണമാണു.. ഞാൻ മറുപടി പറഞ്ഞില്ല…. ഏട്ടൻ പറയാറുണ്ട് ‘സ്ത്രീകളുടെ ചിന്തകൾക്ക് ഒരു കുഴൽകിണറിനോളം വലുപ്പമേ ഉണ്ടാകൂ..പുരുഷന്മാരുടെ ചിന്തകളാകട്ടെ കടലോളം പരപ്പും വലുപ്പവും!!  
അങ്ങനെ യെങ്കിൽ എന്റെ ചിന്തകളെ ആ കിണറിനു പുറത്തേക്ക് ഒന്നെത്തിക്കണം… നാലഞ്ചു ദിവസം എടുത്തു എനിക്കവയൊക്കെ ഒന്നു വായിച്ചു തീർക്കാൻ.ഞാൻ പഠനത്തിന്റെ ലോകത്തു വിപ്ലവം സ്യഷ്ട്ടിക്കാൻ ശ്രമിക്കുമ്പോൾ അടിവസ്ത്രം മുറുക്കി പിടിക്കാൻ ശ്രമിച്ച് കൊണ്ട് ചില സ്ത്രീകൾ അലമുറയിടുന്ന വാർത്തകൾ! പീഡനവാർത്തയില്ലാതെ ഒരു ദിനം പോലും ഇല്ലാത്തപോലെ..അച്ചനാലും സഹോദരനാലും!!! ആ അറിവു എന്നെ ശ്വാസം മുട്ടിക്കാൻ തുടങ്ങി…..
പത്ര വാർത്തയെ തുടർന്നുണ്ടായ ചർച്ചകൾ..പല സുഹ്രുത്തുക്കളുടേയും അനുഭവങ്ങൾ..പറഞ്ഞു കേട്ട കഥകൾ..ഒക്കെയൊക്കെ ശ്വാസം കിട്ടാതെ പിടയുന്ന അനുഭവം ഉളവാക്കാൻ തുടങ്ങുന്നു…… എന്റെ ബാല്യത്തിൽ സൈക്കിളിന്റെ പിറകിൽ ഞാൻ ഏട്ടനെ  ഇറുകിപിടിക്കും. അതു എന്റെ ഏട്ടന്റെ വികാരം ഉണർത്തിയിട്ടുണ്ടാകുമോ????? അച്ചനോട് ചേർന്ന് കിടന്നു ഉറങ്ങാറുണ്ട് ഇപ്പോഴും…അച്ചനു എന്നോടും????? ഹോ…..തലകുടഞ്ഞെറിഞ്ഞാലും എന്റെ തലയുടെ പെരുപ്പ് കൂടി കൂടി വരുന്നു…. കളിച്ച് മറിഞ്ഞ് വിയർപ്പിൽ കട്ടിലിൽ വന്നു വീണു കിടന്ന് അനിയൻ പറയാറുണ്ട്.. ‘ ഈ. ചേച്ചിയെ എന്തു മണമാ….! അവൻ എന്റെ ഗന്ധം ആസ്വദിച്ചോ????
അമ്മ കണക്കെടുപ്പു നടത്തി എണ്ണിപെറുക്കുമ്പോൾ ആലോചിച്ചിട്ടുണ്ടാകുമോ ഞാൻ എന്ന വില്പ്പ്പന ചർക്കിനെ..! വീട്ടിലേക്ക് പോകാനെനിക്ക് ധ്യതിയില്ല..റെയിൽ വേ സ്റ്റേഷനിൽ നിന്നു വീട്ടിലേക്കുള്ള യാത്രയിൽ ബൈക്കിൽ മാക്സിമം അകലം ഇട്ട് ഇരുന്നു..എട്ടനെ തൊടതിരിക്കാൻ……… അച്ചൻ ചേർത്തു പിടിച്ചപ്പോൾ എന്റെ മാറിടത്തേയും വയറിനേയും ഞാൻ ചുരുക്കി പിടിച്ചു…. എന്നെ സ്പ്ർശിക്കാതെ യിരിക്കാൻ…. അമ്മയുടെ തലോടലിൽ ഞാൻ ഇറുക്കി പിടിച്ചു….ഒരു ആശ്വാസത്തിനായി… പൊട്ടിയൊലിക്കുന്ന ചിന്തകൾ ഒരു കടന്നൽക്കൂടുപോലെ….! അനിയൻ വരുന്നതിനു മുൻപേ ഞാൻ സ്പ്രേ ചെയ്തു മുറിയിൽ…… എന്റെ ഗന്ധം എന്റെ പുരുഷനു മാത്രം…. അച്ചൻ ചോദിക്കുന്നതു കേട്ടു കുളിമുറിയിൽ നിന്നു……’അവൾക്കെന്താ പറ്റിയത്..!അന്യനാട്ടിൽ പഠിക്കാൻ വിട്ടതു അബദ്ധമായോ?????? ഞാൻ പൊട്ടിചിരിച്ചു പോയി……അന്യനാട്ടിൽ അല്ല സ്വന്തം വീട്ടിൽ ആണു സുരക്ഷിതയല്ലാത്തത്…
ഉറങ്ങാൻ കിടന്നപ്പോൾ വാതിലുകൾ ചേർത്തടച്ചത് കുറെ തവണ ഉറപ്പു വരുത്തി..ഒരു കസേരയും ചേർത്തുവെച്ചു… ഉറക്കത്തിന്റെ ശീലുകൾ എന്നിലേക്ക് ചേർന്നിറങ്ങിയപ്പോൾ വയറിൻ മേൽ ചേർത്ത് അരിച്ചിറങ്ങുന്ന വിരലുകൾ….അലറിവിളിച്ച് എഴുന്നേറ്റ എനിക്ക് കിതപ്പടക്കാൻ കൂടി കഴിഞ്ഞില്ല…. വാതിലും പൊളിച്ചു കയറിവന്ന ഏട്ടനും അച്ചനും കുതറി യോടുന്ന എന്നെ പിടച്ചമർത്തി യിരുത്തി…കടവായിലൂടെ ഉമിനീരൊഴിക്കി വിറച്ചു നിന്ന എന്നോട് അനിയൻ ശബ്ദമുയർത്തി ചോദിച്ചു…. ഇതെന്ത് ഭ്രാന്ത്……??!!!!!!!

Share This:

Comments

comments