Friday, March 29, 2024
HomeHealthഇരുമ്പിന്റെ കലവറയാണു മുരിങ്ങയില.

ഇരുമ്പിന്റെ കലവറയാണു മുരിങ്ങയില.

ജോണ്‍സണ്‍ ചെറിയാന്‍.
മുരിങ്ങയില ശീലമാക്കിയാല്‍ ബിപി നിയന്ത്രിച്ചു നിര്‍ത്താം. ഉത്കണ്ഠ കുറയ്ക്കാം. പ്രമേഹമുള്ളവര്‍ക്കു രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു നിയന്ത്രിതമാക്കാം. അടിവയറ്റിലെ നീര്‍ക്കെട്ട്, സന്ധിവാതം എന്നിവയുടെ ചികിത്സയ്ക്കും മുരിങ്ങയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിക്കാറുണ്ട്.
മുരിങ്ങയില ജ്യൂസും കാരറ്റ് ജ്യൂസും ചേര്‍ത്തു കഴിച്ചാല്‍ ഡൈയൂറിറ്റിക് ആയി പ്രവര്‍ത്തിക്കുമത്രേ…പ്രത്യേകിച്ചു മുരിങ്ങയുടെ പൂവിനാണ് ഈ ഗുണം കൂടുതല്‍. മൂത്രത്തിന്റെ അളവു കൂട്ടുന്ന മരുന്നോ മറ്റു പദാര്‍ഥങ്ങളോ ആണ് ഡൈയൂറിറ്റിക്…
മുറിവുകളോ അസുഖങ്ങളോ മൂലം ശരീരഭാഗങ്ങളില്‍ നീരോ വെള്ളക്കെട്ടോ ഉള്ളവര്‍ മുരിങ്ങയില കഴിച്ചാല്‍ അതു കുറയുമത്രേ.
മുരിങ്ങയുടെ പൂവിന് ആന്റി ബയോട്ടിക് ഗുണവുമുണ്ട്. മുരിങ്ങയുടെ പൂവ് തോരന്‍ വയ്ക്കാം. സാലഡില്‍ ചേര്‍ക്കാം. മറ്റു തോരനുകള്‍ക്കൊപ്പവും ചേര്‍ക്കാം.
മുരിങ്ങയിലയില്‍ നാരുകള്‍ കൂട്ടത്തോടെയാണു വാസം. മലബന്ധം കുറയ്ക്കുന്നതിനു നാരുകള്‍ സഹായകം. അതായതു മുരിങ്ങയിലവിഭവങ്ങള്‍ ആമാശയത്തിന്റെ ആരോഗ്യത്തിനു മൊത്തത്തില്‍ ഗുണപ്രദം.
പാലൂട്ടുന്ന അമ്മമാര്‍ മുരിങ്ങയില തീര്‍ച്ചയായും കഴിക്കണം. മുലപ്പാലിന്റെ അളവു കൂട്ടാന്‍ മുരിങ്ങയിലയ്ക്കു കഴിവുണ്ടത്രേ. മുരിങ്ങയില ഉപ്പുവെളളത്തില്‍ തിളപ്പിച്ചശേഷം വെളളം നീക്കിക്കളയുക. ഇതില്‍ നെയ് ചേര്‍ത്തു കഴിച്ചാല്‍ മുലപ്പാലിന്റെ അളവു കൂടുമത്രേ. സുഖപ്രസവത്തിനും പ്രസവത്തിനു ശേഷമുളള പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും മുരിങ്ങയില ഗുണം ചെയ്യും. അതുപോലെ തന്നെ വിളര്‍ച്ചയുള്ള അമ്മമാരും മുരിങ്ങയില കഴിക്കണം. ഇരുമ്പിന്റെ കലവറയാണു മുരിങ്ങയില. പല്ലിന്റെയും എല്ലിന്റെയും കരുത്തിന് അതിലുളള കാല്‍സ്യവും മറ്റുപോഷകങ്ങളും ഗുണപ്രദം. രക്തശുദ്ധിക്ക് ഇത്രത്തോളം മറ്റൊന്നുമില്ല.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments