മടുപ്പ് (കവിത) മോളി ബെന്നി കൊട്ടാരത്തില്‍

0
2769

മടുപ്പ് (കവിത) മോളി ബെന്നി കൊട്ടാരത്തില്‍

ആർദ്രത വറ്റിയ
കുഞ്ഞു മനസ്സിലും
അപരനെന്നും തന്റെ
ശത്രുവായ് തീർന്നതും….
ശുദ്ധസ്നേഹത്തിന്റെ
പൂവിതൾ മുഴുവനും
പകയുടെ പുഴുക്കൾ
തുരന്നു തീർക്കുന്നതും….
ചുവന്ന പനിനീർപ്പൂക്കൾ
ഇറുത്ത തളിർവിരൽ
മുറിവേറ്റു ശോകത്താൽ
മരണം കൊതിച്ചതും ….
രതിവൈകൃതങ്ങളുടെ
തേർവാഴ്ച്ച പേടിച്ച്
തീമഴക്കുളിരിനായ്
ഭൂമി ദാഹിച്ചതും…..
തെരുവിന്നരികിലെ
ബലിക്കല്ലിലൊട്ടിയ
രക്തക്കറകളി-
ലീച്ച ചുംബിച്ചതും ……
കണ്ടുകണ്ടിന്നെന്റെ
കണ്ണും മടുത്തു
കേട്ടുകേട്ടിന്നെന്റെ
കാതും മരച്ചു…..!!!
-കൊട്ടാരം കവിതകൾ-!

Share This:

Comments

comments