Saturday, April 20, 2024
HomePoems‘’പ്രതീക്ഷ" .

‘’പ്രതീക്ഷ” [ കവിത].

  സിബി മാത്യു
മകനേ കാത്തുകാത്തിരുന്ന
പ്രതീക്ഷക്കുത്തരമായി
നിയെനിക്ക് ഉണ്ണിയായി പിറന്നപ്പോള്
ജന്മജന്മാന്തരത്തില്‍ ഞാന്‍ ചെയ്ത
തപസ്സിന്‍റെ പുണ്യമായിക്കരുതി
നിന്നെ മാറോടണച്ച് സ്വപ്നങ്ങളോത്തിരി
നെയ്തുകൂട്ടി ഞാന്‍…
 നീയാകുന്ന വടവൃക്ഷം പടര്‍ന്ന്പന്തലിച്ച്..
തണല്‍മരമാകുന്നതും..
ആ തണല്‍മരത്തില്‍ കീഴില്‍
ഈയമ്മ ശാന്തമായി വിശ്രമിക്കുന്നതും
എന്‍ അകതാരില്‍ ഞാന്‍ നട്ടുവളര്‍ത്തിയ
‘’പ്രതീക്ഷകളായിരുന്ന്‍’’…
 വാടിക്കോഴിഞ്ഞ പൂവിതള്‍പോലെ
വര്‍ഷങ്ങളോരോന്നായ് പോയ്‌മറഞ്ഞപ്പോള്‍
ജരാനരകള്‍ബാധിച്ച എനിക്ക് തണലായ്‌
നീയെന്ന തണല്‍മരമെത്തിയില്ല..
 പകരം ശരണാലയത്തിന്‍റെ നാലുചുവരുകള്‍ക്കുള്ളില്‍
വലിച്ചെറിഞ്ഞ് ഈ പെറ്റമ്മയെ..
ഓരോ ദിനരാത്രങ്ങളിലും
നീയെന്‍റെ ഹൃത്തില്‍ കൊളുത്തിയ
അഗ്നിയുടെ കൊടുംതാപത്തില്‍
വെന്തുരുകുമ്പോഴും.
ഒരുനാള്‍ തണല്‍മരമായി
നീയെന്‍ ചാരത്തണയുമെന്ന ‘’പ്രതീക്ഷയില്‍’’
നിന്‍റെ കാലൊച്ചകള്‍ക്കായി…
ഞാന്‍ കാതോര്‍ത്തിരിക്കുന്ന്‍…
 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments