Saturday, April 20, 2024
HomeHealthബീറ്റ്‌റൂട്ടിന്റെ ഗുണങ്ങള്‍.

ബീറ്റ്‌റൂട്ടിന്റെ ഗുണങ്ങള്‍.

 ജോണ്‍സണ്‍ ചെറിയാന്‍
നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഫലപ്രദവും ആരോഗ്യസംപുഷ്ടവുമായ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. നമ്മില്‍ പലരും അറിയാതെ പോകുന്ന ഒരുപാട് സവിശേഷതകള്‍ ബീറ്റ്റൂട്ടിനുണ്ട്.
1. ബീറ്റ്‌റൂട്ടില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന നൈട്രേറ്റ് പക്ഷാഘാതം, ഹൃദയസംബന്ധമായ രോഗങ്ങള്‍, രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. നിത്യവും ആഹാരത്തില്‍ ബീറ്റ്‌റൂട്ട് ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഏറെ സഹായകമാണ്.
2. രോഗപ്രതിരോധ ശേഷിക്ക് അത്യന്താപേക്ഷിതമായ ഒന്നാണ് ആന്റിഓക്‌സിഡന്റുകള്‍. കളറുള്ള പഴങ്ങളിലും പച്ചക്കറികളിലും ആന്റിഓക്‌സിഡന്റുകള്‍ കൂടുതലായി കാണപ്പെടാറുണ്ട്. ചുവന്ന നിറത്തിലുള്ള ബീറ്റ്‌റൂട്ടില്‍ ബീറ്റാ സിയാനിന്‍ അടങ്ങിയിരിക്കുന്നു. ഇതാകട്ടെ, വളരെ നല്ല ആന്റിഓക്‌സിഡന്റാണ്. ചീത്ത കൊളസ്‌ട്രോള്‍ ആയ എല്‍ഡിഎല്‍ കുറയ്ക്കാന്‍ ഇതേറെ സഹായകവുമാണ്.
3. നിത്യേന ഡയറ്റില്‍ ബീറ്റ്‌റൂട്ട് ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
4. പോഷകസംപുഷ്ടമായ ബീറ്റ്‌റൂട്ട് രോഗപ്രതിരോധശേഷിയെ പരിപോഷിപ്പിക്കുകയും പുതിയ രക്തകോശങ്ങളുടെ ഉല്‍പാദനത്തിന് സഹായിക്കുകയും ചെയ്യുന്നു. പാചകം ചെയ്യാത്ത ബീറ്റ്‌റൂട്ടില്‍ ഫോളിക് ആസിഡ്, അയണ്‍, സിങ്ക്, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഗര്‍ഭാവസ്ഥയിലുള്ള ശിശുക്കളുടെ സ്‌പൈനല്‍കോഡിന് ഉറപ്പുവരുത്തുകയും കോശവളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നതിന് ഫോളിക് ആസിഡ് അത്യന്താപേക്ഷിതമാണ്. ദഹനക്കേടിന് ഉത്തമപ്രതിവിധി കൂടിയാകുന്നു ബീറ്റ്‌റൂട്ട്. ഇരുമ്പിന്റെ അംശം ഉള്ളതിനാല്‍ത്തന്നെ അനീമിയയെ ചെറുക്കാനും സാധിക്കും.
5. വ്യായമം ചെയ്യുന്നതിനു മുന്‍പ് 250 മില്ലി ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാല്‍ ശരീരത്തിലെ രക്തകോശങ്ങള്‍ ഉത്തേജിക്കപ്പെടുകയും അതുവഴി പ്രവര്‍ത്തി ചെയ്യാനുള്ള ഊര്‍ജം ലഭിക്കുകയും ചെയ്യുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments