Friday, April 26, 2024
HomePoemsഉരിയാടാനാവാത്ത ശബ്ദം (കവിത).

ഉരിയാടാനാവാത്ത ശബ്ദം (കവിത).

രാജി കൃഷ്ണകുമര്‍
ആളുന്ന അഗ്നിയില്‍ കാറ്റിന്‍ സ്പന്ദനം
അഗ്നിചാരമായ് പുകയുന്നു
കെട്ടടങ്ങിയ അഗ്നിക്കൂന
അഗ്നികോണിലെ കുടീരമായി
കാറ്റ് കൈവിട്ട കുടീരത്തില്‍
ഹോമ ദ്രവ്യങ്ങള്‍ തന്‍ ഗന്ധം
ശബ്ദമില്ലാത്ത മഞ്ഞുതുള്ളികള്‍ കണക്കെ
നെടുവീര്‍പ്പുകള്‍!
കനലിലെരിയുന്ന ചേതനപോല്‍
അനാഥമായ ശൂന്യത
വിരഹതാപമേറ്റിയ നെഞ്ചകത്തില്‍
മങ്ങലേറ്റ മോഹങ്ങളും, സ്വപ്നങ്ങളും,
രാവ് യൗവ്വനത്തിന്റെ ചമയങ്ങളണിഞ്ഞു
ഉരിയാടാനാവാത്ത ശബ്ദങ്ങളുമായി
ഉറക്കത്തിന്റെ കാണാചെരുവിലേക്കൂര്‍ന്നുപോയി….
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments