Friday, April 26, 2024
HomeNewsടൈറ്റാനിക് 2 വരുന്നു.

ടൈറ്റാനിക് 2 വരുന്നു.

 ജോണ്‍സണ്‍ ചെറിയാന്‍
106 വര്‍ഷം മുന്‍പ് നോര്‍ത്ത് അറ്റ്‌ലാന്റിക് മഹാസമുദ്രത്തില്‍ മഞ്ഞുമലയിലിടിച്ച് തകര്‍ന്നു പോയടൈറ്റാനിക് വീണ്ടും രംഗപ്രവേശം ചെയ്യുന്നു. 2018ലാണ് എല്ലാ സവിശേഷതകളോടും കൂടി ടൈറ്റാനിക് 2 കടലിലിറങ്ങുന്നത്.
ടൈറ്റാനിക് വീണ്ടും രംഗപ്രവേശം ചെയ്യുന്നു.
ഓസ്‌ട്രേലിയന്‍ ബില്ല്യണയറായ ക്ലൈവ് പാമറിന്റെയും അദ്ദേഹത്തിന്റെ കമ്പനിയായ ബ്ലൂ സ്റ്റാര്‍ ലൈനിന്റെയും ആശയമാണ് ടൈറ്റാനിക് 2. 1902 ലെ ടൈറ്റാനിക്കിന്റെ സമാന രൂപത്തോടും പ്രത്യേകതകളോടും കൂടിയായിരിക്കും ടൈറ്റാനിക് 2 ഉം സമുദ്രത്തിലിറങ്ങുക. എന്നാല്‍ ആവശ്യത്തിന് ലൈഫ് ബോട്ടുകളും അപകടമുണ്ടായാല്‍ ജനങ്ങളെ ഒഴിപ്പിക്കാനുള്ള സൗകര്യങ്ങളും ടൈറ്റാനിക് 2 ല്‍ ഉണ്ടായിരിക്കും.
270 മീറ്റര്‍ നീളത്തിലും 53 മീറ്റര്‍ ഉയരത്തിലും രൂപകല്‍പന ചെയ്യുന്ന കപ്പലിന് 40,000 ടണ്ണോളം ഭാരമുണ്ടായിരിക്കും. ടൈറ്റാനിക് 1 ലെത് പോലെ 2ഉം ഫസ്റ്റ് ക്ലാസ്, സെക്കന്റ് ക്ലാസ്, തേര്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ നല്‍കും. 2,400 യാത്രക്കാരെയും 900 ജീവനക്കാരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കപ്പലില്‍ ഒന്‍പതു നിലകളിലായി 840 ക്യാബിനുകള്‍ ഉണ്ടായിരിക്കും.
കപ്പലില്‍ സ്വിമ്മിങ്ങ് പൂളും, ടര്‍ക്കിഷ് ബാത്തുകളും ജിംനേഷ്യവും ഉണ്ടായിരിക്കും. അപകടകരമായ സാഹചര്യങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിന് പുത്തന്‍ മാര്‍ഗങ്ങളും, സാറ്റലൈറ്റ് നിയന്ത്രണവും, ഡിജിറ്റല്‍ നാവിഗേഷനും, റഡാര്‍ സിസ്റ്റവും..അങ്ങനെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കപ്പലില്‍ പ്രതീക്ഷിക്കാവുന്ന എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും ടൈറ്റാനിക് 2ല്‍ ഉണ്ടാകുമെന്ന് ബ്ലൂ സ്റ്റാര്‍ ലൈന്‍ മാര്‍ക്കറ്റിങ്ങ് ഡയറക്ടര്‍ ജെയിംസ് മക്‌ഡൊണാള്‍ഡ് പറഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments