Friday, March 29, 2024
HomeSTORIESഅകാലത്തില്‍ പൊലിഞ്ഞ......യുവത്വം...

അകാലത്തില്‍ പൊലിഞ്ഞ……യുവത്വം…[ചെറുകഥ]

സിബി നെടുഞ്ചിറ
പുറത്തു ശക്തിയായി പെയ്യുന്ന മഴ, മഴയത്തു ആരൊക്കയോ വീട്ടില്‍ വന്നുപോകുന്നതും തന്നെ ആശ്വസിപ്പിക്കുന്നതും യാതൊന്നും ആ വൃദ്ധ മാതാവ് അറിയുന്നുണ്ടായിരുന്നില്ല, ഉമ്മറത്ത്‌ വെള്ള പുതപ്പിച്ചു കിടത്തിയിരിക്കുന്ന, തന്റെ ഏക മകന്റെ‌ സമീപത്തു കരയാന്‍ വരെ ശേഷിയില്ലാത്ത ഒരു ജീവശവമായി അവര്‍ ഇരുന്നു അവന്റെ മരണകാരണം ആരോ പറയുന്നതു അവ്യക്തതയോടെയാണു അവര്‍ കേട്ടതു’ ഞരമ്പില്‍ കുത്തിവെച്ച ഏതോ മയക്കുമരുന്നിന്റെ അളവ് കൂടിയതാണത്രേ മരണകാരണം, വാര്ദ്ധ ക്യത്തില്‍ തനിക്ക്‌ തുണയാകേണ്ടിയിരുന്ന ഏക മകന്‍, ചേതനയറ്റ മകന്റെ‌ മുഖത്തു നോക്കി ആ വൃദ്ധമാതാവ് പൊട്ടികരഞ്ഞു, അവരുടെ മനസ്സ് വര്ഷങ്ങള്‍ക്കു പുറകിലേക്കു പാഞ്ഞു.
യവ്വനത്തില്‍ തന്നെ ഭര്ത്താ വിനാല്‍ ഉപേക്ഷിക്കപ്പെട്ടവള്‍, തന്നെക്കാളും മണവും ഗുണവുമുള്ള ഏതോ ഒരുത്തിക്കു വേണ്ടി അഞ്ചു വയസ്സായ മകനെയും തന്നെയും ഉപേക്ഷിച്ചു പോയവന്‍, പിന്നെ അമ്മക്കു മകനും, മകനു അമ്മയും മാത്രമായി, കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും ഇടയിലൂടെ നടന്നു നീങ്ങിയപ്പോഴും മകന്‍ കൂടെയുണ്ടന്നുള്ള ആശ്വാസമായിരുന്നു, അവന്‍ തനിക്കു തണലാകുമെന്നുള്ള പ്രതീക്ഷയായിരുന്നു തന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത്, തന്റെു സ്വഭാവദോഷം കൊണ്ടാണു ഭര്ത്താവ് തന്നെ ഉപേക്ഷിച്ചു പോയതെന്ന് ഭര്തൃ വീട്ടുകാര്‍ തന്റൊ മുഖത്തു നോക്കി പറയുമ്പോള്‍ ആരും കാണാതെ കരയുന്ന എന്റെു കണ്ണിലെ കണ്ണുനീര്‍ അവന്റെ കുഞ്ഞി കൈകൊണ്ടു തുടച്ചിട്ട്, അവന്‍ പറയുമായിരുന്നു അമ്മക്കു ഞാനുണ്ടന്ന്,ഞാന്‍ പഠിച്ചു വലിയ ആളാകുമ്പോള്‍ എന്റെ അമ്മയെ ഞാന്‍ നോക്കുമെന്നു, അതു കേള്ക്കു മ്പോള്‍ ഏന്റെോ സങ്കടങ്ങളെല്ലാം താനേ അലിഞ്ഞു പോവുമായിരുന്നു
പഠിക്കാന്‍ മിടുക്കനായിരുന്നവന്‍, പഠിക്കാന്‍ മാത്രമല്ല കലാപരമായും കായികപരമായും അവന്‍ മികവുറ്റവനായിരുന്നു, അവനെ പറ്റി എല്ലാവരും പുകഴ്ത്തി പറയുന്നതു കേള്ക്കുുമ്പോള്‍ സന്തോഷം കൊണ്ടു ഏന്റെ കണ്ണ് രണ്ടും നിറയുമായിരുന്നു, കൂലിപ്പണി എടുത്തായിരുന്നു ഞാന്‍ അവനെ വളര്ത്തി യിരുന്നതു, അവന്‍ വളരുമ്പോള്‍ തന്റെ കഷ്ടപ്പാടുകളെല്ലാം മാറുമെന്നു ഞാന്‍ സ്വപനം കണ്ടിരുന്നു മൊയ്തീന്‍ ഹാജിയുടെ കാപ്പി തോട്ടത്തിലെ പണിക്കാരായിരുന്നു ഞാനും, നബീസയും, കത്രീനയും, അവരോടായിരുന്നു ഏന്റെണ സങ്കടങ്ങള്‍ പറഞ്ഞിരുന്നത് അപ്പോള്‍ എന്നെ ആശ്വസിപ്പിച്ചു കൊണ്ടു അവര്‍ പറയുമായിരുന്നു, മാധവിയേടത്തിയുടെ മോന്‍ ഉണ്ണിക്കുട്ടന്‍ മിടുക്കനാ അവന്‍ നിങ്ങള്‍ക്ക്‌ താങ്ങും തണലുമായി മാറുമെന്നു, വലിയ മാര്ക്കോടെ ആയിരുന്നു അവന്‍ പ്ലസ്‌ടു പാസ്സായതും, പട്ടണത്തിലെ ഏതോ വലിയ എഞ്ചിനീയറിഗ് കോളേജില്‍ ഉണ്ണിക്കുട്ടനു പ്രവേശനം കിട്ടിയെന്നു അറിഞ്ഞപ്പോള്‍ വലിയ സന്തോഷമായിരുന്നു, എങ്കിലും, മകനെ വിട്ടുപിരിയുന്ന കാര്യം ഓര്‍ത്തപ്പോള്‍ വലിയ സങ്കടം തോന്നി, അപ്പോഴും നബീസയും കത്രിനയും തന്നെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു അവന്‍ വല്യ പഠിപ്പിന്നു പോവുകയല്ലേ, അതിനു നിങ്ങള്‍ സന്തോഷിക്കുക അല്ലെ വേണ്ടത്, പഠിത്തം കഴിഞ്ഞു ചെക്കന്‍ മാധവിയേടത്തിയുടെ അടുത്തേക്ക് തന്നെ വരുന്നതെന്ന്,പിന്നെ മനസ്സിലെ സങ്കടം പുറത്തു കാണിക്കാതെ അവനെ യാത്രയാക്കി, പോകാന്‍ നേരം തന്നെ കെട്ടിപ്പിടിച്ചു കവിളില്‍ ഉമ്മ തന്ന് യാത്രയായവന്‍, പഠിത്തം കഴിഞ്ഞു വരുമ്പോള്‍ എന്റെ അമ്മയെ പണിക്കൊന്നും വിടാതെ, ഞാന്‍ സംരക്ഷിച്ചു കൊള്ളാം എന്നു പറഞ്ഞിട്ട് പോയവന്‍,അവന്റെ കോളേജു ആവശ്യത്തിനുള്ള പണത്തിനു വേണ്ടി തന്റെ ശ്വാസംമുട്ടലിന്റെ അസുഖം വകവെക്കാതെ എല്ലു മുറിയെ പണിയെടുത്തു, മുണ്ട് മുറുക്കി ഉടുത്തു ആദ്യത്തെ ഒരു വര്ഷം കുഴപ്പമില്ലായിരുന്നു, എപ്പോഴും ഫോണില്‍ അമ്മയെ വിളിച്ചു അന്വേഷിക്കുമായിരുന്നു, വളരെ സുക്ഷിച്ചു മാത്രമെ പണം ചിലവാക്കു മായിരുന്നുള്ളു
പിന്നെപിന്നെ അവന്റെവ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ കണ്ടു തുടങ്ങി പണത്തിനു ആവശ്യങ്ങള്‍ കൂടി കൂടി വന്ന്, അവധി കിട്ടിയാലും വിട്ടില്‍ വരാതെയായി കാരണം ചോദിക്കുമ്പോള്‍ ഒത്തിരി പഠിക്കാനുണ്ടന്നു പറയും, തുടരെ തുടരെ പണം ആവശ്യപ്പെട്ടു കൊണ്ടിരുന്നപ്പോള്‍ അതിന്റെ കാരണം അന്വേഷിക്കുമായിരുന്നു, അപ്പോഴെല്ലാം പുസ്തകത്തിനും മറ്റു കോളേജു ആവശ്യങ്ങള്ക്കാ യും ഒത്തിരി ചിലവുകളുണ്ടന്നു പറയുമായിരുന്നു, വലിയ പഠിപ്പും, ലോകപരിചയവും ഇല്ലാത്ത ഞാന്‍ മകനെ വിശ്വസിച്ചു, അവന്‍ പറഞ്ഞതു സത്യമാണന്നു വിശ്വസിച്ചു, പലരില്‍ നിന്നും പണം കടംവാങ്ങി അവന് അയച്ചു കൊടുത്തുകൊണ്ടിരുന്നു, പലപ്പോഴും കൂലി മുന്കൂറായി മേടിച്ച് മകനു അയച്ചു കൊടുക്കു മായിരുന്നു.
പിന്നീടായിരുന്നു ആ വലിയ കഥയുടെ ചുരുളഴിഞ്ഞത് മകന്‍ പഠിക്കുന്ന കോളേജു കാമ്പസിലും പരിസരത്തുമായി മയക്കുമരുന്നിന്റെ രഹസ്യവില്പന നടക്കുന്നുണ്ടായിരുന്നുവെന്നും, മകന്റെന കൂട്ടുകാരില്‍ പലരും അതിന്റെട രഹസ്യ ഏജന്റെമാര്‍ ആയിരുന്നുമെന്നുള്ള ഞെട്ടിപ്പിക്കുന്ന സത്യം, എല്ലാം അറിഞ്ഞപ്പോഴേക്കും ഒത്തിരി വൈകിപ്പോയിരുന്നു, കൂട്ടുകാരില്‍ ആരോ ഫ്രീയായിആദ്യം നല്കിയ മയക്കുമരുന്നിന്റെക സാമ്പിളുകള്‍ അതിലൂടെ തന്റെക മകന്‍ മയക്കുമരുന്നിന്റെ‍ ലോകത്തിലേക്കു പിച്ചവെച്ചു നടക്കുകയായിരുന്നു, പിന്നെ പിന്നെ മയക്കുമരുന്നിന്റെ‍ ലഹരിയില്ലാതെ അവനു ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് അവന്‍ മാറുകയായിരുന്നു, അതിനുള്ള പണത്തിനായി അവന് എന്തും ചെയ്യാന്‍ മടിയില്ലായിരുന്നു
കൂലിപ്പണി ചെയ്തുകിട്ടുന്ന മകന്റെ പഠിപ്പിനായി അയച്ചു കൊടുത്തുകൊണ്ടിരുന്ന പണമെല്ലാം തന്റെ ഞരമ്പിലേക്ക് കുത്തിയിറക്കുന്നതിനുള്ള വിഷത്തിനായി അവന്‍ ചിലവഴിച്ചു, അതൊന്നും അവനു മതിയാവുമായിരുന്നില്ല, അതിനുള്ള പണം തികയാതെ വരുമ്പോള്‍ ഫോണിലൂടെ എന്റെ നേരെ അലറാന്‍ തുടങ്ങി, അമ്മയാണന്നുള്ള പരിഗണന വരെ ഇല്ലാതെ എന്നെ ചീത്ത വിളിക്കാന്‍ തുടങ്ങി, പഠിത്തത്തില്‍ പണ്ടേ അവനു ശ്രദ്ധയില്ലാതെ ആയി,, കലാലയ ജീവിതത്തോടു എന്നേക്കുമായി വിടപറഞ്ഞു, പെട്ടിയും തൂക്കി ഭ്രാന്തനെപ്പോലെ വീട്ടിലേക്കു കയറിവന്ന മകനെക്കണ്ടു എല്ലാവരും അല്ഭുതതപ്പെട്ടു, എല്ലും തോലുമായവന്‍, ഭക്ഷണം വേണ്ടവന്, രാത്രികാലങ്ങളില്‍ മയക്കുമരുന്നു കിട്ടാതെ സമയങ്ങളില്‍ അവന്‍ ഭ്രാന്തനെപ്പോലെ അലറുമായിരുന്നു അതിനുള്ള പണം കൊടുത്തില്ലെങ്കില്‍ തന്റെ അടിവയറു നോക്കി അവന്‍ തൊഴിക്കുമായിരുന്നു
അവനെ ഓര്ത്തു കരയാത്ത രാവുകളില്ല, ചില രാത്രികളില്‍ അവന്റെല അലര്ച്ച് കേട്ടു ഞാന്‍ ഭയന്നിരുന്നു, ഒരിക്കല്‍ എല്ലാവരും അവനെ പുകഴ്ത്തിപ്പറഞ്ഞ നാവുകൊണ്ടു അവനെ ശപിക്കാന്‍ തുടങ്ങി, അവനെ കാണുന്നതു വരെ എല്ലാവര്ക്കും ഭയമായിരുന്നു, രോഗിയായ അമ്മയൊന്നും അവനു വിഷയമല്ലായിരുന്നു, മകനെ തന്നെ വീട്ടില്‍ നിര്ത്തി യിട്ടു പണിക്കു പോകാന്‍ എനിക്കു ഭയമായിരുന്നു, നൊന്തു പെറ്റ മകനല്ലെ വല്ല കടുംകൈയ്യും ചെയ്താലോ, കൂലിപ്പണിക്കു പോകാതെ വേറെ അന്നത്തിനു വകയില്ലായിരുന്നു, വലിവു രോഗിയായിരുന്ന ഞാന്‍ വലിച്ചു വലിച്ചു കൊണ്ടായിരുന്നു ജോലിക്കു പോയ്കൊണ്ടിരുന്നത്, ഉണ്ടായിരുന്ന വീട്ടുസാധനങ്ങള്‍ എല്ലാം മകന്‍ കിട്ടുന്ന വിലക്ക് പെറുക്കി വിറ്റ്, അങ്ങനെ കിട്ടുന്ന പണവുമായി പുറത്തേക്കു പോകുന്നതു കാണാം.
പിന്നെ ഭ്രാന്തനെ പോലെയാണു തിരിച്ചു വരുന്നതു, ചിലപ്പോള്‍ മുറിയില്‍ കയറി സിറിഞ്ചിലൂടെ എന്തോ അവന്റെന ഞരമ്പിലേക്ക്, കുത്തിയിറക്കുന്നതു കാണാം, ഒരിക്കല്‍ വലിവു രോഗിയായ ഞാന്‍ കൂലി കിട്ടിയ പയിസയുമായി, വീടിന്റെ ഉമ്മറത്തു ശ്വാസം കിട്ടാതെ വിഷമിച്ചു ഇരിക്കുമ്പോള്‍, എന്റെ കയ്യില്‍ നിന്നും പയിസ പിടിച്ചു വാങ്ങി, എന്നെ മുറ്റത്തേക്ക് തള്ളിയിട്ടിട്ടു പോയ മകന്‍, ഒരുതരത്തില്‍ എഴുന്നേറ്റു കട്ടിലില്‍ വന്നു കിടന്നതേ ഓര്മ്മ യുള്ളൂ പിറ്റേ ദിവസം ഒത്തിരി താമസിച്ചായിരുന്നു എഴുന്നേറ്റത്, ഒരു തരത്തില്‍ ചായയുണ്ടാക്കി, ചായയുമായി അവന്റെ റുമിലേക്കാണ് അദ്യം പോയതു, എത്രയൊക്കെ തന്നെ ഉപദ്രവിച്ചാലും, പെറ്റുപോയില്ലേ, മകനല്ലെ, ഉപേക്ഷിക്കാന്‍ പറ്റുമോ
ചായയുമായി മകനെ കുലുക്കി വിളിച്ചതാണ്, പല പ്രാവശ്യം കുലുക്കി വിളിച്ചിട്ടും അനക്കമില്ല, തൊട്ടടുത്ത് സിറിഞ്ചും, സൂചിയും, ഏതോ മരുന്നിന്റെു കുപ്പിയും ചിതറിക്കിടക്കുന്നു, എന്റെ അലറിച്ച കേട്ടാണ് അയല്പക്കത്തു നിന്നും നബീസയും കത്രിനയും ഓടിവന്നതു, അവരാണു പിന്നെ ആള്ക്കാിരെ വിളിച്ചു കൂട്ടിയത്, പിന്നെആരോ എന്നോടു പറയുന്നതു കേട്ടു മാധവിയേടത്തിയുടെ മകന്‍ മരിച്ചുപോയെന്നു, ഇതിനോടകം ആരോ പോലിസിനെ അറിയിച്ചിരുന്നു, പിന്നെ പോസ്റ്റ്‌മാര്ട്ടയതിനായി തന്റെന മകനെയും കൊണ്ടു പോയതേ ഓര്മമയുള്ളൂ, ബോധം തെളിഞ്ഞപ്പോള്‍ നബീസയാണു പറഞ്ഞതു മോന്‍ എടുത്ത മരുന്നിന്റെഞ അളവു കൂടി പോയതാണു മരണകാരണമെന്നു, അങ്ങനെ ആണത്രേ പോസ്റ്റ്മോര്‌ട്ടം റിപ്പോര്ട്ടി ല്‍ കണ്ടത്, ഉന്നതവിദ്യാഭ്യാസത്തിനായി പോയ മകന്‍ തനിക്കു തുണയാകേണ്ട ഏക മകന്‍ തനിക്കു നഷ്ടമായിരിക്കുന്നു പരിശുദ്ധമായ കലാലയം ഇന്നു മയക്കുമരുന്നു വിറ്റഴിക്കുന്ന കേന്ദ്രമായി മാറിയിരിക്കുന്നു, തന്നെ പോലെ എത്ര അമ്മമാര്ക്കാ ണ്, മക്കളെ നഷ്ടപ്പെടുന്നതു.
എന്നെന്നേക്കുമായി മകനെ നഷ്ടപെട്ട ആ വൃദ്ധമാതാവിന്റെു കണ്ണിലൂടെ കണ്ണുനീര്‍ ധാരധാരയായി ഒഴുകി, മാധവിയേടത്തി മോനെയും കൊണ്ടു പൊതുസ്മശാനത്തിലെക്കു പോകുവാന്‍ സമയമായി, അവന്റെന കവിളില്‍ അവസാനമായി ഒരു ചുംബനം കൊടുക്കണ്ടെ, ആരോ സങ്കടത്തോടെ അവരുടെ ചെവിയില്‍ പറഞ്ഞപ്പോഴാണ് തന്റെ മകന്‍ തനിക്കു എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന യാഥാര്ഥ്യംമ അവര്‍ തിരിച്ചറിഞ്ഞതു, അവരുടെ എല്ലാ സുഖദുഖങ്ങളിലും കൂടെയുണ്ടായിരുന്ന നബീസയും കത്രിനയും അവരെ താങ്ങിയെടുത്ത് മകന്റെ അടുത്തേക്കു കൊണ്ടുപോയി, അവര്‍ മകനു അന്ത്യയാത്ര പറഞ്ഞു, പിന്നെ അവന്റെ കവിളില്‍ തെരുതെരെ ചുംബിച്ചു, പിന്നെ സമൂഹത്തെ നോക്കി ഒരു മാതാപിതാക്കള്ക്കും മദ്യത്തിലൂടേയും, മയക്കുമരുന്നിലൂടെയും മക്കളെ നഷ്ടപ്പെടുത്താന്‍ ഇടയാക്കരുതേയെന്നു ആ കണ്ണുകള്‍ യാചിച്ചു, പിന്നെ മകന്റെര ശവശരീരത്തിലേക്ക് ബോധരഹിതയായി അവര്‍ വീണു.
പവിത്രമായ കലാലയം ഇന്നു മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും ആവാസ കേന്ദ്രമായി മാറുകയല്ലേ? അതിനെതിരായി ഒന്നിച്ചു നമ്മള്ക്കു കൈകോര്ക്കാം , ആങ്ങനെ നാളത്തെ വാഗ്ദാനമായ നമ്മുടെ ഇളം തലമുറയെ രക്ഷിക്കാം അതിനു ഈ ചെറുകഥ നിങ്ങള്ക്കു പ്രചോദനം നല്കറട്ടെ എന്ന പ്രാര്ഥുനയോടെ ഈ ചെറുകഥ നിങ്ങള്ക്കാലയി സമര്പ്പി ക്കുന്നു
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments