മഴ (കവിത) ത്രേസ്യാമ്മ നാടാവള്ളില്‍

0
2168

കണ്ണീരിന്റെ മഴയില്‍,
കാണാം…ചില നനഞ്ഞ മുഖങ്ങള്‍
ആകാശം ഒടിഞ്ഞു മടങ്ങി
പെയ്യുന്ന മഴ….
ഇടയ്ക്ക് കൊഞ്ഞനം കുത്തുന്ന
കൊള്ളിമീനുകള്‍ക്കായി…മഴ
എത്രകാലം മഴകൊണ്ടു
എത്രയെത്ര നനഞ്ഞു…
എന്നിട്ടും……….
എന്റെ മനസ്സിന്റെ മഴക്കാടുകളിലേക്ക്
ഒരു നനവും വന്നു വീഴുന്നില്ലല്ലൊ
ഒന്ന്‍ ഒഴുകാനാവുന്നില്ലല്ലൊ
ഏതു മഴയിലാണ്
എനിക്കെന്നെ നഷ്ടമായത്
നൊമ്പരങ്ങളുടെ വേലിയേറ്റങ്ങളായി
ഈ വേനലിലും വരുന്നുണ്ട്..
ചില മഴകള്‍ …!

Share This:

Comments

comments