Wednesday, April 24, 2024
HomeGeetha Rajanഭ്രാന്തന്‍ (കവിത) ഗീത രാജന്‍

ഭ്രാന്തന്‍ (കവിത) ഗീത രാജന്‍

ഭ്രാന്തന്‍ (കവിത) ഗീത രാജന്‍
*********************

അനന്തതയിലേക്ക് തുറന്നിട്ട വാതിലിനപ്പുറം
ചിരകാല പരിചിത മുഖങ്ങളില്‍
വലപ്പാടുകള്‍ മുറുകുമ്പോള്‍
തട്ടി തടഞ്ഞു വീണുടയുന്നു
ബന്ധത്തിന്‍ മൂല്യങ്ങള്‍
പൂട്ടി വച്ചൊരു ചഷകങ്ങള്‍ !!
ചിക്കിച്ചിതഞ്ഞു കാലത്തിന്‍ തൊടിയില്‍
കണ്ടെത്തിയതോക്കെയും
സംഘര്‍ഷഭരിത മുഖങ്ങള്‍
വായിച്ചെടുക്കുന്നതൊക്കെയും
വെട്ടിപ്പിടിക്കാനുള്ള കണക്കുകള്‍
‘ജീവിതം ‘
ഡോളറില്‍ എണ്ണി തിട്ടപ്പെടുത്തി
അഹമെന്നൊരു താക്കോല്‍ പണിതു
പൂട്ടിവയ്ക്കുന്നു ഹൃദയത്തിന്‍
നനുത്ത വാതിലുകള്‍ !
അലക്കിത്തേച്ച ചിരിക്കിടയില്‍
ഒളിപ്പിച്ചു വച്ച കൊമ്പും വാലും
അദൃശ്യതയിലും മുഴച്ചു നില്‍ക്കുന്നു
കൂട്ടി വച്ച സമ്പാദ്യത്തില്‍ .
ഉണര്‍വ്വിനും ഉറക്കത്തിനുമിടയില്‍
എന്നിലേക്ക്‌ ചുരുങ്ങുന്ന ലോകം!
നീണ്ടു വരുന്ന ചൂണ്ടു വിരലുകള്‍
മുഴങ്ങി കേള്‍ക്കുന്ന അലര്‍ച്ചകള്‍ !
“ഭ്രാന്തന്‍ “
മായിക പ്രഭാപൂരത്തില്‍
മാഞ്ഞു പോകാത്തൊരു നാടും
വിട്ടു പോകാത്ത മുല്ല്യവും
ചേര്‍ത്തു പിടിച്ചങ്ങനെ.
*********************************
///ഗീത രാജന്‍ ///യു.എസ്.മലയാളി ///
*********************************
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments