Thursday, April 23, 2026
HomeAmericaസൗത്ത് ഫ്ലോറിഡ സർവകലാശാലയിലെ രണ്ട് ഗവേഷണ വിദ്യാർത്ഥികളെ കാണാനില്ല. വിവരം ലഭിക്കുന്നവർ (813) 974-2628 എന്ന...

സൗത്ത് ഫ്ലോറിഡ സർവകലാശാലയിലെ രണ്ട് ഗവേഷണ വിദ്യാർത്ഥികളെ കാണാനില്ല. വിവരം ലഭിക്കുന്നവർ (813) 974-2628 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ .

പി പി ചെറിയാൻ.

ടാമ്പ: സൗത്ത് ഫ്ലോറിഡ സർവകലാശാലയിലെ  രണ്ട് പി.എച്ച്.ഡി വിദ്യാർത്ഥികളെ കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. ബംഗ്ലാദേശ് സ്വദേശികളായ സാമിൽ ലിമോൺ, നഹീദ എസ്. ബ്രിസ്റ്റി എന്നിവരെയാണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായത്.

ജിയോഗ്രഫി വിഭാഗം വിദ്യാർത്ഥിയായ സാമിൽ ലിമോൺ (27), കെമിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിനിയായ നഹീദ എസ്. ബ്രിസ്റ്റി (27).

വ്യാഴാഴ്ച രാവിലെ 9 മണിയോടെ ലിമോണിനെ ടാമ്പയിലെ വസതിയിലും, 10 മണിയോടെ ബ്രിസ്റ്റിയെ സർവകലാശാലയിലെ എൻവയോൺമെന്റൽ സയൻസ് കെട്ടിടത്തിലുമാണ് അവസാനമായി കണ്ടത്.

ഇരുവരും സുഹൃത്തുക്കളാണെന്നും ഒരുമിച്ച് കാണാൻ സാധ്യതയുണ്ടെന്നും പൊലീസ് കരുതുന്നു. ഏപ്രിൽ 17-ന് ഒരു കുടുംബസുഹൃത്ത് ഇവരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.

ഹിസ്‌ബറോ കൗണ്ടി ഷെരീഫ് ഓഫീസും യൂണിവേഴ്സിറ്റി പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ (813) 974-2628 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments