Thursday, April 23, 2026
HomeAmericaകാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ അധ്യാപിക കുത്തേറ്റ് മരിച്ചു; മകൾക്ക് പരിക്ക് .

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ അധ്യാപിക കുത്തേറ്റ് മരിച്ചു; മകൾക്ക് പരിക്ക് .

പി പി ചെറിയാൻ.

ബർബാങ്ക് (കാലിഫോർണിയ): കാലിഫോർണിയയിലെ ബർബാങ്കിൽ ഇന്ത്യൻ വംശജയായ അധ്യാപിക കുത്തേറ്റ് മരിച്ചു. ബ്രെറ്റ് ഹാർട്ട് എലിമെന്ററി സ്കൂളിലെ അധ്യാപികയായ ആർതി വർമ്മയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ മകൾ മീര വർമ്മ  ചികിത്സയിലാണ്.

ഏപ്രിൽ 20-ന് ബർബാങ്കിലെ നോർത്ത് ബ്രൈറ്റൺ സ്ട്രീറ്റിലുള്ള ഇവരുടെ വസതിയിലാണ് സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ഇരുവരെയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുകാരനായ സെർജിയോ ഫ്രെയറിനെ  പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.
പ്രതിക്ക് കുടുംബവുമായി മുൻപരിചയമുണ്ടോ എന്നോ ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണമെന്തെന്നോ വ്യക്തമായിട്ടില്ല. ആർതിയുടെ ഭർത്താവ് ഈ സമയത്ത് ഇന്ത്യയിലായിരുന്നു.

മാനസികാരോഗ്യ മേഖലയിലെ സജീവ പ്രവർത്തകയാണ് പരിക്കേറ്റ മീര വർമ്മ. ബർബാങ്ക് മേഖലയിലെ ഇന്ത്യൻ സമൂഹത്തെയും സഹപ്രവർത്തകരെയും ഈ ദാരുണ സംഭവം ഏറെ ഞെട്ടിച്ചിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments