ജോയിച്ചന്‍ പുതുക്കുളം.
പ്രസിഡന്റ് – സന്ദീപ് പണിക്കർ, വൈസ് പ്രസിഡന്റ് – പ്രേജിത്ത് ശിവപ്രസാദ്, സെക്രട്ടറി- സജീവ് സദാനന്ദൻ, ജോ. സെക്രട്ടറി – നീതു ഫൽഗുനൻ, ട്രഷറർ -എ. വേണുഗോപാൽ , ജോ. ട്രഷറർ – വിദ്യാ അരുൺ, ബോർഡ് ഓഫ് ഡയറക്ടർസ് – ജയരാജ് ജയദേവൻ, മധുരം ശിവരാജൻ, നന്മ ജയൻ വക്കം, സതി സന്തോഷ് , സജി വേലായുധൻ, ഷീബ സുമേഷ്, അനൂപ് ഗോപി, കിച്ചു ശശിധരൻ, നീവേദിത കാട്ടുപറമ്പിൽ എന്നിവർ അടങ്ങുന്ന പുതിയ ഭരണസമിതി, ജനുവരി ഒന്ന് മുതൽ ചുമതല എല്ക്കും. Dr അരുൺ പീതംബരൻ തിരഞ്ഞെടുപ്പ് ഓഫീസർ ആയി പ്രവർത്തിച്ചു.
ഗുരുദേവ സന്ദേശങ്ങൾ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കാൻ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്
പ്രതിമാസ ഗുരുപൂജകൾക്കും,മറ്റു കലാ സാംസ്‌കാരിക പരിപാടികൾക്കൊപ്പം, കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, യുവജന പരിപാടികൾക്കും പ്രാധാന്യം നൽകുമെന്ന് പുതിയ സെക്രട്ടറി ശ്രീ സജീവ് സദാനന്ദൻ അറിയിച്ചു.
2025 ഭരണസമിതിയുടെ കർമനിരതമായ പ്രവർത്തനങ്ങളെ വാർഷിക പൊതുയോഗത്തിൽ അംഗങ്ങൾ മുക്തകണ്ഠം പ്രശംസിച്ചു.
