Tuesday, December 30, 2025
HomeAmericaമോഹൻ ജോസഫ് കുര്യന്റെ നിര്യാണത്തിൽ ഇന്റർനാഷണൽ പ്രയർ ലൈൻ അനുശോചിച്ചു .

മോഹൻ ജോസഫ് കുര്യന്റെ നിര്യാണത്തിൽ ഇന്റർനാഷണൽ പ്രയർ ലൈൻ അനുശോചിച്ചു .

പി. പി. ചെറിയാൻ.

ഡെട്രോയിറ്റ് / ബാംഗ്ലൂർ: ഇന്റർനാഷണൽ പ്രയർ ലൈൻ (IPL) സജീവ പ്രവർത്തകനും എല്ലാവർക്കും പ്രിയങ്കരനുമായ ബാംഗ്ലൂർ നിവാസി മോഹൻ ജോസഫ് കുര്യൻ (72) അന്തരിച്ചു. ഡിസംബർ 27 ശനിയാഴ്ച ബാംഗ്ലൂരിൽ വെച്ചായിരുന്നു അന്ത്യം.

വർഷങ്ങളായി അമേരിക്ക ആസ്ഥാനമായുള്ള ഐ.പി.എൽ പ്രാർത്ഥനാ ശുശ്രൂഷകളിൽ മോഹനും പത്നി ലീലയും സജീവ സാന്നിധ്യമായിരുന്നു. എല്ലാ ചൊവ്വാഴ്ചയും അതിരാവിലെ തന്നെ പ്രാർത്ഥനയിൽ പങ്കുചേർന്നിരുന്ന അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസവും ശാന്തമായ ഭക്തിയും പ്രാർത്ഥനാ ഗ്രൂപ്പിലെ അംഗങ്ങൾക്ക് എന്നും വലിയ പ്രോത്സാഹനമായിരുന്നു. ഐ.പി.എൽ കുടുംബത്തിന് വേണ്ടി അദ്ദേഹം നൽകിയ പ്രാർത്ഥനകളും പിന്തുണയും നന്ദിയോടെ സ്മരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

മിഷിഗണിലെ ഡെട്രോയിറ്റിലുള്ള റവ. ഡോ. ഇട്ടി മാത്യൂസിന്റെ പത്നി മേരിക്കുട്ടി മോഹൻ ജോസഫ് കുര്യന്റെ സഹോദരിയാണ്. ഇവർ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനായി ബാംഗ്ലൂരിലേക്ക് തിരിച്ചു. സംസ്കാര ശുശ്രൂഷകൾ ഡിസംബർ 30 ചൊവ്വാഴ്ച ബാംഗ്ലൂരിൽ വെച്ച് നടക്കും.

പത്നി: ലീല. മക്കൾ: ബീന, ബിനോയ്. ചെറുമക്കൾ: ജോയൽ, എയ്ഞ്ചൽ.

മോഹൻ ജോസഫ് കുര്യന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായും പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതായും ഐ.പി.എൽ കോർഡിനേറ്റർമാരായ സി. വി. സാമുവേൽ, ടി. എ. മാത്യു എന്നിവർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments