പി പി ചെറിയാൻ.
ഡൺസ്റ്റർ ഡ്രൈവിലെ വീടിനുള്ളിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.
ദമ്പതികളെക്കുറിച്ച് ദിവസങ്ങളായി വിവരമൊന്നുമില്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി പോലീസ് എത്തിയെങ്കിലും ആരെയും കാണാത്തതിനാൽ മടങ്ങിപ്പോയി. എന്നാൽ ഞായറാഴ്ച രാവിലെ വീണ്ടും ബന്ധുക്കൾ ആവശ്യപ്പെട്ടതനുസരിച്ച് പോലീസ് വീടിന്റെ പിൻവാതിൽ വഴി അകത്തു പ്രവേശിച്ചപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ദമ്പതികളുടെ മകനായ ബ്രൈസ് റാഗൻ (34) തോക്കുമായി ഒരു കിടപ്പുമുറിയിൽ ഒളിച്ചിരിക്കുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്ഥർ ബ്രൈസിന് നേരെ വെടിയുതിർത്തു. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇയാൾ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
മക്കിന്നി പോലീസ് ഈ ഇരട്ടക്കൊലപാതകത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.
