ജിൻസ് മാത്യു.
ഹൂസ്റ്റൺ:റിവർസ്റ്റോൺ മലയാളി അസോസിയേഷൻ ഒരുമയുടെ പുതിയതായി രൂപീകരിച്ച ബിസിനസ് ഫോറത്തിൻ്റെ ഉൽഘാടനം ഫോർട്ട് ബെൻഡ് പോലീസ് ക്യാപ്റ്റൻ മനോജ് കുമാർ പൂപ്പാറയിൽ നിർവ്വഹിച്ചു.
പബ്ലിക്ക് സേഫ്റ്റി മുൻ നിർത്തി റോഡ് ട്രാഫിക്ക്,ഭവന സുരക്ഷ എന്നിവയെപ്പറ്റി ക്യാപ്റ്റൻ മനോജ് ക്ലാസ് എടുത്തു.
റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻ്റ് ,ഹോം ഓട്ടോ ഇൻഷുറൻസ്,ടാക്സ് എഡ്യുക്കേഷൻ,എസ്റ്റേറ്റ് പ്ലാനിംഗ് ,ഫ്യൂണൽ പ്ലാനിംഗ് എന്നിവയിൽ വിദഗ്ദരായ സ്പോൺസേഴ്സ് ഒനിയെൽ കുറുപ്പ്,ജോൺ ബാബു,സുനിൽ കോര,മാത്യൂസ് ചാണ്ടപ്പിള്ള,ജോംസ് മാത്യു,ഷാജു തോമസ് എന്നിവർ ക്ലാസ് നയിച്ചു.
