ജോൺസൺ ചെറിയാൻ .
തിരുവനന്തപുരം പാറശാലയിൽ കൂൺ കഴിച്ച 11 വയസ്സുകാരി ആശുപത്രിയിൽ. പവതിയാൻവിള സ്വദേശികളായ സനൽ, രതി ദമ്പതികളുടെ മകൾ അനന്യയാണ് ചികിത്സയിയിലുള്ളത്. കഴിഞ്ഞദിവസം കടയിൽ നിന്ന് വാങ്ങിയ കൂൺ കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പാറശ്ശാല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം അനന്യയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാചകം ചെയ്ത കൂൺ രക്ഷിതാക്കളും കഴിച്ചിരുന്നു.
